»   » അന്ന് ഷാരൂഖ് ഐശ്വര്യയുടെ ഭാഗ്യം തട്ടിത്തെറിപ്പിച്ചു.. ഇന്ന് ആഷ് പക തീര്‍ക്കുന്നു.. മധുരപ്രതികാരം!

അന്ന് ഷാരൂഖ് ഐശ്വര്യയുടെ ഭാഗ്യം തട്ടിത്തെറിപ്പിച്ചു.. ഇന്ന് ആഷ് പക തീര്‍ക്കുന്നു.. മധുരപ്രതികാരം!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമകളിലെ നമ്പര്‍ വണ്‍ താരജോഡികളായി തിളങ്ങി നിന്നിരുന്ന താരങ്ങളായിരുന്നു ഷാരൂഖ് ഖാനും ഐശ്വര്യ റായിയും. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ആഷ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ആരാധ്യയുടെ ജനനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം.

ദീലിപിനൊപ്പമുള്ള ആ 25 ദിവസം ശരിക്കും ആഘോഷിച്ചു.. താരജാഡയില്ലാത്ത സെലിബ്രിറ്റി!

മമ്മൂട്ടിയും പൃഥ്വിയും ശ്രമിച്ചിട്ട് നടന്നില്ല.. ഒടുവില്‍ മോഹന്‍ലാല്‍ തന്നെ വേണ്ടിവന്നു!

ഫെന്നി ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴകത്തിന്റെ സ്വന്തം താരമായ മാധവന്‍ ഈ ചിത്രത്തില്‍ നായകനായി എത്തുമെന്ന തരത്തില്‍ ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് താരം ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

തിരിച്ചുവരവില്‍ സെലക്ടീവാണ്

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ സെലക്ടീവായാണ് ഐശ്വര്യ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. കഥ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ മാത്രമേ താരം സിനിമ ഏറ്റെടുക്കുകയുള്ളൂ.

വര്‍ഷങ്ങള്‍ക്ക് ശേഷവും ആവര്‍ത്തിക്കുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷവും ആ സംഭവം ആവര്‍ത്തിക്കുകയാണ്. മുന്‍പ് ഷാരൂഖായിരുന്നു ഐശ്വര്യയുടെ ചിത്രങ്ങള്‍ വേണ്ടെന്നു വെച്ചത്. എന്നാല്‍ ഇപ്പോള്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്ന് മാത്രം.

നിരവധി അവസരങ്ങള്‍ ലഭിക്കുന്നു

ബോളിവുഡ് സിനിമയിലെ മിന്നും താരമായ ഐശ്വര്യയെത്തേടി നിരവധി ഓഫറുകളാണ് എത്തുന്നത്. ഓടി നടന്ന് ചിത്രങ്ങള്‍ ചെയ്യുന്നതിന് പകരം സെലക്ടീവാകാനാണഅ താരം തീരുമാനിച്ചിട്ടുള്ളത്.

ഷാരൂഖ് ചിത്രം ഒഴിവാക്കിയതിന് പിന്നില്‍

തിരിച്ചുവരവില്‍ ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യാനുള്ള അവസരവും ആഷിനെത്തേടിയെത്തിയിരുന്നു. എന്നാല്‍ താരം ആ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു. തിരക്കഥ ഇഷ്ടപ്പെടാത്തതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

അവസാനമായി ഒരുമിച്ചത്

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഏ ദില്‍ കേമുഷ്‌കില്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഈ താരജോഡികള്‍ അവസാനമായി ഒരുമിച്ചത്. ആ ചിത്രത്തില്‍ ഒരു സീനിലാണ് ഇരുവരും ഒരുമിച്ച് പത്യക്ഷപ്പെട്ടത്.

സ്‌ക്രീനിലെ കെമിസ്ട്രി

മികച്ച താരജോഡികളാണ് തങ്ങളെന്ന് ഷാരൂഖ് ഖാനും ഐശ്വര്യയും നേരത്തെ തന്നെ തെളിയിച്ചതാണ്. മുഹബത്തെയ്ന്‍ മുതല്‍ ദേവദാസ് വരെയുള്ള ചിത്രങ്ങളില്‍ ഈ കെമിസ്ട്രി നമ്മള്‍ കണ്ടതുമാണ്.

അഞ്ച് ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കി

ഒന്നും രണ്ടുമല്ല അഞ്ച് ചിത്രങ്ങളില്‍ നിന്നാണ് ഷാരൂഖ് ഖാന്‍ മുന്‍പ് ഐശ്വര്യയെ ഒഴിവാക്കിയത്. അതിന് പിന്നില്‍ ശക്തമായ കാരണവുമുണ്ടായിരുന്നു. താരത്തിന്റെ കാമുകനായ സല്‍മാന്‍ ഖാന്‍ ചല്‍ത്തെ ചല്‍ത്തെയുടെ സെറ്റില്‍ വെച്ച് പ്രശ്‌നം ഉണ്ടാക്കിയതോടെ ചിത്രത്തില്‍ നായികയായി റാണി മുഖര്‍ജിയെ പരിഗണുക്കുകയായിരുന്നു.

English summary
shahrukh-khan-removed-aishwarya-rai-from-five-films-she-rejects-his-film-now.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X