»   » ഷാറൂഖ് ഇളയ മകനെ എപ്പോഴും കൂടെ കൊണ്ടു നടക്കുന്നതിന്റെ കാരണം

ഷാറൂഖ് ഇളയ മകനെ എപ്പോഴും കൂടെ കൊണ്ടു നടക്കുന്നതിന്റെ കാരണം

Posted By: Pratheeksha
Subscribe to Filmibeat Malayalam

എവിടെ പോകുമ്പോഴും ഷാറൂഖ് ഖാന്റെ മകന്‍ മൂന്നു വയസ്സുകാരന്‍ അബ്രാമിനെ കൂടെ കൊണ്ടുപോവാറുണ്ട്. വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഷാറൂഖ് തനിച്ചു പോകുന്നതെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.

എന്നാല്‍ കഴിഞ്ഞ ദിവസം മുംബെ എയര്‍പോര്‍ട്ടില്‍ താരത്തെയും മകനെയും കണ്ടപ്പോളാണ് എന്തിനാണ് താന്‍ എപ്പോഴും അബ്രാമിനെ കൂടെ കൂട്ടുന്നതെന്നതിനു ഷാറൂഖ് മറുപടി പറഞ്ഞത്.

സെല്‍ഫി ചിത്രങ്ങളില്‍ മാത്രമൊതുങ്ങുന്ന അച്ഛനല്ല

താന്‍ സെല്‍ഫി ചിത്രങ്ങളില്‍ മാത്രമൊതുങ്ങുന്ന അച്ഛനല്ലെന്നും കുട്ടികളുടെ സംരക്ഷണയില്‍ ശ്രദ്ധാലുവായ പിതാവാണെന്നുമാണ് ഷാറൂഖ് പറയുന്നത്.

മൂന്നുവയസ്സുകാരന്‍ അബ്രാം പൊസെസ്സീവ് ആണ്

മറ്റു രണ്ടു കുട്ടികളെയും അപേക്ഷിച്ച് മൂന്നു വയസ്സുകാരന് തന്നോട് അമിത സ്നേഹമാണന്നാണ് ഷാറൂഖ് പറയുന്നത്. അതുകൊണ്ടു തന്നെ എവിടെപോവുമ്പോഴും അവനെയും കൊണ്ടു പോവുക പതിവാണ്.

അയാനും സുഹാനയും അവരുടെതായ തിരക്കുകളിലാണ്

മൂത്ത മകന്‍ അയാനും ഇളയം മകള്‍ സുഹാനയും പഠനവും മറ്റുമായി അവരുടേതായ തിരക്കുകളിലാണ്. അതുകൊണ്ടു തന്നെ യാത്രപോകുമ്പോള്‍ അവര്‍ പലപ്പോഴും തങ്ങളുടെ കൂടെ ഉണ്ടാവാറില്ലെന്നും ഷാറൂഖ് പറയുന്നു

കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ച്

താന്‍ കുട്ടികളുമായി വളരെ സൗഹൃദത്തിലായതിനാല്‍ തന്റെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ തനിക്ക് ലജ്ജയാണെന്നു ഷാറൂഖ് ഖാന്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിരുന്നു .

English summary
Shahrukh Khan loves his kids and we all know that. He is a doting father but also a possessive one. The actor recently revealed why he is often spotted carrying his tiny tot AbRam at the airport.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam