ഷാരൂഖിന്റെ 'ഹാപ്പി ന്യൂ ഇയര്‍' പാട്ട് കേള്‍ക്കൂ
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്റെ 'ഹാപ്പി ന്യൂ ഇയറി'ലെ ആദ്യ പാട്ട് റിലീസായി. 'ഇന്ത്യാ വാലേ' എന്ന വരികളോടെ തുടങ്ങുന്ന പാട്ട് ഇപ്പോള്‍ തന്നെ യൂട്യൂബില്‍ ഹിറ്റായിരിക്കുകയാണ്. ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളും പാട്ട് ഏറ്റ് പിടിച്ചിട്ടുണ്ട്.
വിശാല്‍ ശേഖറാണ് ചിത്രത്തിന് വേണ്ടി പാട്ടൊരുക്കിയിരിക്കുന്നത്. ഒരു മ്യൂസിക്കല്‍ ആക്ഷന്‍ ചിത്രമാണ് ഹാപ്പിന്യൂയര്‍ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്. അതുകൊണ്ട് തന്നെ പാട്ടിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ആദ്യഗാനത്തിന് ലഭിക്കുന്ന സ്വീകരണം സാക്ഷ്യപ്പെടുത്തുന്നതും മറ്റൊന്നല്ല.

ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയര്‍ തിയേറ്ററിലെത്തുന്നത് ദീപാവലിക്കാണ്. ഷാരൂഖിന്റെ തന്നെ റെഡ് ചില്ലീസ് നിര്‍മിക്കുന്ന ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുന്നത് യാഷ് രാജ് ഫിലീംസാണ്.
കഴിഞ്ഞ ദീപാവലിക്കാണ് ഷാരൂഖിന്റെ 'ചെന്നൈ എക്‌സ്പ്രസ്' തിയേറ്ററിലെത്തിയത്. ചെന്നൈ എക്‌സ്പ്രസിലെ നായിക ദീപിക പദുക്കോണ്‍ തന്നെയാണ് ഹാപ്പി ന്യൂയറിലെന്നതും ചിത്രത്തിന്റെ വിജയ പ്രതീക്ഷ ഉയര്‍ത്തുന്നു.
ദീപിക പദുക്കോണിനെയും ഷാരൂഖിനെയും കൂടാതെ ബൊമാന്‍ ഇറാനി, അഭിഷേക് ബച്ചന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചെന്നൈ എക്‌സ്പ്രസ് പോലെ തന്നെ ഒരു ബോക്‌സോഫീസ് ഹിറ്റായിരിക്കും ഹാപ്പി ന്യൂ ഇയറും. അതിന്റെ ലക്ഷണങ്ങളെല്ലാം കണ്ടു തുടങ്ങി. റിലീസിന് മുന്നെ തന്നെ ചിത്രം നേടിയിരിക്കുന്നത് 202 കോടി രൂപയാണത്രെ.


Click it and Unblock the Notifications











