»   »  ഷാരുഖ് ഖാന്റെ റയീസ് ഇന്നു മുതല്‍ ഈജിപ്തിലും ജോര്‍ദ്ദാനിലും!

ഷാരുഖ് ഖാന്റെ റയീസ് ഇന്നു മുതല്‍ ഈജിപ്തിലും ജോര്‍ദ്ദാനിലും!

Posted By: Ambili
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ താരരാജാവാണ് ഷാരുഖ് ഖാന്‍. തന്റെ അഭിനയ ശൈലി കൊണ്ട് ആരാധകരെ കൈയിലെടുക്കാന്‍ താരത്തിന് കഴിയുന്നുണ്ട്. അതാണ് ഷാരുഖിന്റെ ചിത്രങ്ങള്‍ വന്‍ ഹിറ്റായി മാറുന്നതിന് കാരണം.

ഷാരുഖിന്റെ പുതിയ ചിത്രം റയിസ് ഇന്ന് ഈജിപ്തിലും ജോര്‍ദ്ദാനിലും റിലീസിന് ഒരുങ്ങുകയാണ്. നൂറുകോടി ക്ലബിലെത്തിയ ചിത്രത്തിന്റെ ഇന്നത്തെ റിലീസിങ്ങിനെ കുറിച്ച് ഷാരുഖ് തന്നെയാണ് ട്വിറ്ററിലുടെ പറഞ്ഞത്.

 shahrukh-khan

ജനുവരി 25 നാണ് റയീസ് റിലീസായത്. ഇന്ത്യക്ക് പുറത്തും ഒരേ സമയം റയീസ് റിലീസ് ചെയ്തിരുന്നു. എന്നാല്‍ പാകിസ്താനില്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇസ്ലാം മതത്തെ നിഷേധിക്കുന്ന പല രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് പറഞ്ഞാണ് ചിത്രം പാകിസ്താനില്‍ നിഷേധിക്കപ്പെട്ടത്.

രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റയീസ്. അധോലോക മദ്യരാജാവായിട്ടാണ് ഷാരുഖ് എത്തുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് എക്‌സല്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ റിതേഷ് സിത്വാനി, ഫര്‍ഹാന്‍ അക്തര്‍, ഗൗരി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Raees starring Shahrukh Khan & Mahira Khan is all set to be released overseas in Egypt & Jordan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam