»   » ചെറുക്കന്മാരേ..ഷാറൂഖിന്റെ മകളുമായി ഡേറ്റിങ് നടത്തണോ?.. നിങ്ങളിതൊക്കെ അറിഞ്ഞിരിക്കണമെന്നു മാത്രം!!

ചെറുക്കന്മാരേ..ഷാറൂഖിന്റെ മകളുമായി ഡേറ്റിങ് നടത്തണോ?.. നിങ്ങളിതൊക്കെ അറിഞ്ഞിരിക്കണമെന്നു മാത്രം!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ കിങ് ഖാന്‍ അഭിനയത്തിനു പുറമേ തന്റെ വ്യത്യസ്തമായ പ്രസ്താവനകള്‍ കൊണ്ടും ഒട്ടേറെ തവണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഷാരൂഖിന് തന്റെ കുട്ടികളെന്നു വച്ചാല്‍ ജീവനാണെന്ന് എല്ലാവര്‍ക്കുമറിയാം. എത്ര തിരക്കുണ്ടെങ്കിലും നടന് കുടുംബം വിട്ടൊരു കളിയില്ല. കുടുംബത്തൊടൊത്ത് സമയം ചിലവഴിക്കാന്‍ ഷാരൂഖ് എപ്പോഴു സമയം കണ്ടെത്താറുണ്ട്.

വളര്‍ന്നു വരുന്ന മകള്‍ സുഹാനയെ കുറിച്ചായിരുന്നു നടന്റെ ഈയിടെയുളള പരാമര്‍ശം. 16 കാരിയായ സുഹാനയുമായി ഡേറ്റിങ് നടത്തണമെങ്കില്‍ അല്ലെങ്കില്‍ വിവാഹഭ്യര്‍ത്ഥനയുമായി സമീപിക്കണമെങ്കില്‍ ഈ ഗുണങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് നടന്‍ പറയുന്നത്. ഫെമിനയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഷാരുഖ് മകളുടെ കാമുകനാവാന്‍ വേണ്ട യോഗ്യതയെ കുറിച്ചു പറഞ്ഞത്.

ഒരു ജോലി

എല്ലാ പിതാവിനെയും പോലെ ഷാരുഖും തന്റെ മകളെ പ്രൊപ്പൊസ് ചെയ്യുന്ന യുവാവിന് നല്ലൊരു ജോലി ഉണ്ടായിരിക്കണമെന്നാണ് താത്പര്യപ്പെടുന്നത്.

ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ മനസ്സിലാവണം

എത്ര ഉന്നതനായാലും മകള്‍ ഇഷ്ടമല്ല എന്നു പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിവുളള ആളായിരിക്കണം

താന്‍ എല്ലായിടത്തു കാണും

താന്‍ എല്ലായിടത്തും കാണുമെന്നാണ് ഷാരൂഖ് പറയുന്നത്. അതുകൊണ്ട് ഡേറ്റിങ് വളരെ എളുപ്പമാണെന്നു കരുതേണ്ടെന്നും താരം പറയുന്നു

മകള്‍ക്കു വേണ്ടി ജയിലിലും പോവും

മകള്‍ക്കു വേണ്ടി ജയിലില്‍ പോകേണ്ടി വന്നാലും താനത് കാര്യമാക്കില്ലെന്നാണ് ഷാരൂഖ് പറയുന്നത്.

നിങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും.

നിങ്ങള്‍ അവളോടെങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നിങ്ങളോടുളള തന്റെ പെരുമാറ്റമെന്നും ഷാരൂഖ് പറയുന്നു.

അവളെന്റെ രാജകുമാരിയാണ്

സുഹാന തന്റെ രാജ കുമാരിയാണെന്നും നിങ്ങളുടെ അടിമയല്ലെന്നും ഷാരുഖ്

ഷാരുഖ് മുന്‍പ് പറഞ്ഞത്

താന്‍ തന്റെ കുട്ടികളുമായി വളരെ സൗഹൃദത്തിലാണെന്നും അവരുടെ സൗഹൃദത്തെയും പ്രണയത്തെയും കുറിച്ചൊന്നും താന്‍ അന്വേഷിക്കില്ലെന്നുമായിരുന്നു ഷാരുഖ് മുന്‍പ് പറഞ്ഞത് പറഞ്ഞത് .അവര്‍ക്കു പറയാന്‍ തോന്നമ്പോള്‍ പറഞ്ഞുകൊള്ളട്ടെയെന്നും താരം പറയുന്നു.

ആരു പ്രണയാഭ്യര്‍ത്ഥന നടത്തും

എന്തായാലും ഇത്രയേറെ നിബന്ധനകള്‍ വെച്ച് ഷാരൂഖിനെ മകളോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍ തയ്യാറാവുന്നവരുണ്ടാവുമോ? ഒരച്ഛനു മകളോട് പ്രകടിപ്പിക്കാന്‍ കഴിയുന്നതിന്റെ പരമാവധി സ്‌നേഹം ഷാരൂഖിന്റെ ഈ വാക്കുകളിലുണ്ടെന്നതില്‍ സംശയമില്ല..

English summary
In an interview with Femina, Shahrukh Khan got candid and laid down seven strict rules for any boy out there, who wants to date his princess Suhana Khan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam