For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരുഖ് ഖാന്റെ മകന്‍ ആര്യന്‍ എന്റെ മകനാണ്! പിറന്നാള്‍ ദിനത്തില്‍ കരണ്‍ ജോഹറിന്റെ ആശംസയെത്തിയതിങ്ങനെ..

  |

  ബോളിവുഡിലെ മാതൃക കുടുംബം ഏതാണെന്ന് ചോദിച്ചാല്‍ ആദ്യം പറയാനുള്ള ഉത്തരം കിംഗ് ഖാന്‍ ഷാരുഖിന്റെ കുടുംബമാണെന്നായിരിക്കും. സിനിമകളുടെ എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിന് ഷാരുഖ് ഖാന്‍ നല്‍കുന്ന പ്രധാന്യം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെയായിരുന്നു താരരാജാവ് തന്റെ ജന്മദിനം ആഘോഷിച്ചിരുന്നത്.

  ബിഗ് ബജറ്റോ, സൂപ്പര്‍ താരങ്ങളോയില്ല! നവംബര്‍ 16 ന് 4 അഡാറ് സിനിമകള്‍! ജോജു ജോര്‍ജ് കിടുക്കി!!

  താരപുത്രിയുടെ ലിപ് ലോക്ക്, ലൗ ജിഹാദ്! മകളെ കുറിച്ച് അച്ഛന്‍ പറഞ്ഞിരുന്നത് സംഭവിച്ചോ? വീഡിയോ കാണാം!!

  ഷാരുഖിന്റെ മകള്‍ സുഹാനയും മകന്‍ ആര്യനും സിനിമയിലേക്ക് എത്തുന്നതിനെ കുറിച്ചാണ് ഇനി ആരാധകര്‍ക്ക് അറിയാനുള്ളത്. ഇന്ന് ആര്യന്‍ ഖാന്റെ ജന്മദിനമായിരുന്നു. ബെര്‍ത്ത് ഡേ ആശംസകള്‍ക്കൊപ്പം ഷാരുഖിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ ഒരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ്.

  കോടികള്‍ വാരിക്കൂട്ടി ബോളിവുഡിനെ ഞെട്ടിച്ചത് 5 സിനിമകള്‍! ആമിറും സല്‍മാനുമൊക്കെയാണ് യഥാര്‍ത്ഥ ഹീറോസ്

  ഷാരുഖ് ഖാന്‍

  ഷാരുഖ് ഖാന്‍

  ബോളിവുഡിലെ താരരാജാവായ ഷാരുഖ് ഖാന്‍ മൂന്ന് മക്കളും ഭാര്യയ്ക്കുമൊപ്പം സന്തുഷ്ട കുടുംബമായി കഴിയുകയാണ്. പലപ്പോഴും ഷാരുഖിന്റെ കുടുംബം വാര്‍ത്തകളില്‍ നിറയാറുണ്ട്. താരത്തിന്റെ മൂത്ത മകനാണ് ആര്യന്‍ ഖാന്‍. സിനിമയില്‍ എവിടെയും എത്തി തുടങ്ങുന്നതിന് മുന്‍പായിരുന്നു മൂത്ത മകന്റെ ജനനം. ഇതോടെ വലിയ പ്രതിസന്ധികളാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നിരുന്നതെന്ന് ഷാരുഖ് പഴയ അഭിമുഖങ്ങളില്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ പിന്നിടുള്ള ദിവസങ്ങളില്‍ കുടുംബം വലിയ ഉയരങ്ങളിലേക്കായിരുന്നു എത്തിയിരുന്നത്.

   ആര്യന്‍ ഖാന്റെ ജന്മദിനം

  ആര്യന്‍ ഖാന്റെ ജന്മദിനം

  താരപിതാവിന്റെ പാത പിന്തുടര്‍ന്ന് ആര്യനും സിനിമയിലേക്ക് എത്തുമോ എന്നതായിരുന്നു ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ താരപുത്രന്റെ സിനിമാ പ്രവേശനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിട്ടില്ലായിരുന്നു. നവംബര്‍ പതിമൂന്നിന് ആര്യന്‍ ഖാന്‍ തന്റെ 21-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ ട്വിറ്റര്‍ വഴി ആര്യന് ജന്മദിന ആശംസകളുടെ പ്രവാഹമാണ്.

  കരണ്‍ ജോഹറിന്റെ ആശംസ

  കരണ്‍ ജോഹറിന്റെ ആശംസ

  ഷാരുഖിന്റെ അടുത്ത സുഹൃത്തും നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറിന്റെ വാക്കുകളായിരുന്നു ഏറ്റവും ശ്രദ്ധേയം. എന്റെ മകന്‍ എന്നാണ് കരണ്‍ ആര്യനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ന് എന്റെ മകന് 21 വയസ് ആയിരിക്കുകയാണ്. എനിക്കിത് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല. അവന്റെ ജനനത്തോടെയാണ് രക്ഷാകര്‍തൃത്വം എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ഹാപ്പി ബെര്‍ത്ത് ഡേ ആര്യന്‍, നല്ല മാതാപിതാക്കളെ ലഭിച്ച നീ അനുഗ്രഹിക്കപ്പെട്ടവനാണെന്നും കരണ്‍ പറയുന്നു.

  ആര്യന്‍ സിനിമയിലേക്ക്

  ആര്യന്‍ സിനിമയിലേക്ക്

  ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്യന്‍ ഖാനും ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്താന്‍ പോവുകയാണെന്നാണ്. കരണ്‍ ജോഹര്‍ തന്നെയായിരിക്കും ആര്യനെയും ബോളിവുഡില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യം മക്കള്‍ അവരുടെ പഠനം പൂര്‍ത്തിയാക്കട്ടെ. അതിന് ശേഷം സിനിമയില്‍ പ്രവേശിക്കണോ എന്ന് തീരുമാനിക്കാമെന്ന് നേരത്തെ ഷാരുഖ് പറഞ്ഞിരുന്നു.

   ഖുഷി നായികയാവുന്നു

  ഖുഷി നായികയാവുന്നു

  ശ്രീദേവിയുടെ ഇളയമകള്‍ ഖുഷിയെയും ആര്യനെയും നായിക നായകന്മാരാക്കി കരണ്‍ ജോഹര്‍ ഒരു സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അങ്ങനെ ഒരു സിനിമ ഉണ്ടോ ഇല്ലയോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. മുന്‍പ് പ്രണവ് മോഹന്‍ലാലിനെ പോലെ എടുത്ത് ചാടി മറിയുന്ന ആര്യന്റെ വീഡിയോ വൈറലായിരുന്നു. ആര്യന്‍ മാത്രമല്ല താരപുത്രി സുഹാനയും സിനിമയിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. പിതാവിനെ പോലെ തന്നെ പുറത്തിറങ്ങിയാല്‍ പാപ്പരാസികള്‍ സുഹാനയുടെ പിന്നാലെ തന്നെയാണ്.

  English summary
  Shahrukh Khan's Son Aryan Is 'My Baby Boy' Says Karan Johar While Wishing Him On His 21st Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X