»   » ഇര്‍ഫാന്‍ ഖാന് വേണ്ടി ബോളിവുഡ് കിംഗ് ഖാന്മാര്‍ ഒന്നിച്ചിറങ്ങി! ബോളിവുഡ് ചരിത്രത്തിലെ ആദ്യത്തെ സംഭവം!

ഇര്‍ഫാന്‍ ഖാന് വേണ്ടി ബോളിവുഡ് കിംഗ് ഖാന്മാര്‍ ഒന്നിച്ചിറങ്ങി! ബോളിവുഡ് ചരിത്രത്തിലെ ആദ്യത്തെ സംഭവം!

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് വയറിലെ ആന്തരികാവയങ്ങളില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണ്. താരത്തിന് എന്തോ അപൂര്‍വ്വ രോഗമാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഒടുവില്‍ അത് ട്യൂമര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ഇര്‍ഫാന്‍ ഖാന്‍ ഇപ്പോള്‍ യുകെയിലാണ്.

irrfan-khan

ഇര്‍ഫാന്‍ ഖാന്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് ബ്ലാക്‌മെയില്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്നതിനിടെയായിരുന്നു താരത്തിനെ തേടി അസുഖമെത്തിയത്. ഏപ്രിലില്‍ ആയിരുന്നു ബ്ലാക്‌മെയിലിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. അഭിനവ് ഡിയോ സംവിധാനം ചെയ്യുന്ന കോമഡി സിനിമയായിട്ടായിരുന്നു ബ്ലാക്‌മെയില്‍ നിര്‍മ്മിച്ചത്.

മാതാപിതാക്കള്‍ ഭക്ഷണത്തിലൂടെ മയക്കു മരുന്ന് നല്‍കി!വെളിപ്പെടുത്തലുമായി ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്തതിനാല്‍ സിനിമയുടെ പ്രമോഷന്‍ പരിപാടികളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നെങ്കിലും ഇപ്പോള്‍ ബ്ലാക്‌മെയിലിന് പ്രമോഷന്‍ നല്‍കുന്നതിന് വേണ്ടി ബോളിവുഡിലെ കിംഗ് ഖാന്മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരാണ് തങ്ങളുടെ സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ സിനിമയ്ക്ക് വേണ്ടിയും രംഗത്തിറങ്ങുന്നത്. ഇവര്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനം ഒരുക്കുമെന്നുമാണ് അണിയറയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് വേണ്ടി മൂന്ന് താരരാജാക്കന്മാര്‍ പ്രമോഷന്‍ ചെയ്യുന്നതെന്ന പ്രത്യേകതയും ബ്ലാക്‌മെയില്‍ സ്വന്തമാക്കിയിരിക്കുകയാണ്.

 salman-khan-shahrukh-khan-and-aamir-khan

മലയാളികളെ സംബന്ധിച്ചിടത്തോളം പാര്‍വ്വതിയുടെ ആദ്യ ബോളിവുഡ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നു. അതുപോലെ തന്നെ ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ സിനിമയായ കര്‍വാനിലും ഇര്‍ഫാന്‍ ഖാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. ജൂണ്‍ 1 ന് സിനിമ റിലീസിനൊരുങ്ങുകയാണ്.

മമ്മൂക്ക വീണ്ടും വില്ലനായി? അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! പറയുന്നത് സത്യമാണോ?

English summary
Shahrukh khan, Salman khan, Aamir khan to promote Irrfan khan’s Blackmail

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X