Don't Miss!
- Lifestyle
പ്രസവശേഷം തടി കുറക്കാന്‍ പെടാപാടോ; ഇതാ എളുപ്പവഴികള്‍
- News
'സാര്‍ ഇത് എന്റെ മരണമൊഴിയായി കണക്കാക്കണം'; പോലീസിനെ വിളിച്ച് യുവാവ് ആത്മഹത്യ ചെയ്തു
- Automobiles
കറുപ്പ് താൻ പുടിച്ച കളറ്; മാരുതിയുടെ വക ബ്ലാക്ക് എഡിഷൻ
- Technology
നോക്ക് കൂലിയും വേണ്ട, ചുമട്ട് കൂലിയും വേണ്ട; അറ്റ്ലസ് വരുന്നു
- Sports
റാഷിദ് ഖാനെ ടി20യില്‍ തല്ലിത്തളര്‍ത്തി, ഒരോവറില്‍ 25റണ്‍സിലധികമടിച്ചു-മൂന്ന് പേരിതാ
- Finance
പോസിഷനുകള്‍ 'ക്യാരി ഫോര്‍വേഡ്' ചെയ്യാമോ? 'ഓപ്പണ്‍ ഇന്ററസ്റ്റ്' നോക്കിയാല്‍ കിട്ടും ഉത്തരം
- Travel
ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം
അടുത്ത സുഹൃത്തുക്കളാണ് മക്കളെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മടിയാണ്!തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാന്
സിനിമയിലെന്ന പോലെ കുടുംബജീവിതവും നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടു പോവാറുളള താരമാണ് ഷാരൂഖ് ഖാന്. സിനിമാത്തിരക്കുകള്‍ക്കിടയിലും കുടുംബവുമായി ചെലവഴിക്കാന്‍ ഷാരൂഖ് സമയം കണ്ടെത്താറുണ്ട്. സൂപ്പര്‍ താരത്തിന്റെയും മക്കളുടെയും വിശേഷങ്ങളറിയാനും വലിയ താല്പര്യമാണ് എല്ലാവരും കാണിക്കാറുളളത്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ ഷാരൂഖ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്.
സ്റ്റൈല്‍ മന്നന്റെ പേട്ട തിയ്യേറ്ററുകളിലേക്ക്! മരണമാസ് ഗാനവുമായി ചിത്രത്തിന്റ പുതിയ പ്രൊമോ! കാണൂ
ഷാരൂഖിന്റെ മക്കളായ അഹാന,ആര്യന് തുടങ്ങിയവരുടെ സിനിമ അരങ്ങേറ്റം എന്നുണ്ടാവുമെന്ന കാര്യവും ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നൊരു കാര്യമാണ്. ഇവര്‍ ഉടന്‍ തന്നെ ബോളിവുഡിലേക്ക് എത്തുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മക്കളോട് സംസാരിക്കാന്‍ മടിയുളള ഒരു കാര്യത്തെക്കുറിച്ച് ഷാരൂഖ് ഖാന് തുറന്നുപറഞ്ഞിരുന്നു. സുഹൃത്തുക്കളെ പോലയാണ് അവരെ കാണാറുളതെങ്കിലും ഇക്കാര്യം മാത്രം പറയാന്‍ മടിയാണെന്നും ഷാരൂഖ് പറയുന്നു.

ഷാരൂഖിന്റെ കുടുബം
ബോളിവുഡ് സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം ഇഷ്ടപ്പെടുന്ന കുടുംബം കൂടിയാണ് ഷാരൂഖിന്റെത്. എത്ര വലിയ തിരക്കുകളായാലും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സൂപ്പര്‍താരം സമയം കണ്ടെത്താറുണ്ട്. ആര്യനും സുഹാനയ്ക്കും പിന്നാലെ ഷാരുഖിന്റെ ഇളയമകന് അബ്രാം ആണ് ഇപ്പോഴത്തെ താരം. മറ്റു താരപുത്രന്മാരെ പോലെ അബ്രാമിന്റെ വിശേഷങ്ങളറിയാനും എല്ലാവരും താല്പര്യം കാണിക്കാറുണ്ട്. അടുത്ത സുഹൃത്തുക്കളോടെന്ന തരത്തിലാണ് ഷാരുഖ് ഖാന് തന്റെ മക്കളോട് എപ്പോഴും ഇടപെടാറുളളത്.

ഷാരൂഖ് പറഞ്ഞത്
എന്നാല്‍ മക്കളോട് ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് പറയാന്‍ തനിക്ക് മടിയാണെന്ന് അഭിമുഖത്തില്‍ ഷാരൂഖ് തുറന്നു പറഞ്ഞിരുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ബോളിവുഡ് സൂപ്പര്‍താരം ഇക്കാര്യം പറഞ്ഞത്. ഞാനും മക്കളും തമ്മില്‍ നല്ല സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. പക്ഷേ ഇത്തരം കാര്യങ്ങള്‍ അവരുടെ മുന്നില്‍ വെച്ച് ചര്‍ച്ച ചെയ്യാറില്ല. ഞാന്‍ വൃക്തിപരമായി ലജ്ജാലുവാണ്. അതാണ് ഇത്തരം വിഷയം ചര്‍ച്ച ചെയ്യാന്‍ താല്പര്യപ്പെടാത്തത്. അഭിമുഖത്തില്‍ ഷാരൂഖ് ഖാന് വ്യക്തമാക്കി.

സുഹാനയുടെ അരങ്ങേറ്റം
അതേസമയം ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. നേരത്തെ നിരവധി നാടകങ്ങളിലും മറ്റും സുഹാന നേരത്തെ അഭിനയിച്ചിരുന്നു. നാടകത്തിലെ പ്രകടനത്തിന് നിരവധി പേര് താരപുത്രിയെ പ്രശംസിക്കുകയും ചെയ്തിരുന്നു. ബോളിവുഡില്‍ താരപുത്രിന്മാര് ഒന്നൊന്നായി എത്തിക്കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. സാറ അലി ഖാന് അടക്കമുളള താരപുത്രിന്മാര് നേരത്തെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.

സീറോ എന്ന ചിത്രം
ആനന്ദ് എല്‍ റായി സംവിധാനം ചെയ്ത സീറോ ആയിരുന്നു ഷാരൂഖിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന ചിത്രം. സൂപ്പര്‍താരം വളരെയധികം പ്രതീക്ഷയര്‍പ്പിച്ച ചെയ്തൊരു സിനിമ കൂടിയായിരുന്നു ഇത്. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ചിത്രം ഉയര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സല്മാന് ഖാന്,കത്രീന കൈഫ്,അനുഷ്ക ശര്‍മ്മ തുടങ്ങിയ താരങ്ങളുടെ സാന്നിദ്ധ്യം ഉണ്ടായിട്ടുകൂടി സിനിമയ്ക്ക് വേണ്ടത്ര വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
ആ സിനിമ എന്നെ ഞെട്ടിച്ചുകളഞ്ഞു! ബൈസിക്കിള്‍ തീവ്സ് കണ്ട് ദിലീപ് പറഞ്ഞതിനെക്കുറിച്ച് ജിസ് ജോയി
ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും പുതിയ ടീസര്‍ പുറത്ത്!സിനിമ ജനുവരി 11ന് തിയ്യേറ്ററുകളിലേക്ക്