»   » അതിരപ്പിള്ളിയിലെ ചിത്രീകരണത്തിനിടയില്‍ കിങ് ഖാന് വഴിതെറ്റി, 'ദില്‍സെ' യെക്കുറിച്ച് ഫറാ ഖാന്‍!

അതിരപ്പിള്ളിയിലെ ചിത്രീകരണത്തിനിടയില്‍ കിങ് ഖാന് വഴിതെറ്റി, 'ദില്‍സെ' യെക്കുറിച്ച് ഫറാ ഖാന്‍!

Written By:
Subscribe to Filmibeat Malayalam

തീവ്രവാദത്തെക്കുറിച്ചൊരുക്കിയ കുറച്ച് നല്ല സിനിമകളെടുക്കുമ്പോള്‍ അതില്‍ മണിരത്‌നത്തിന്റെ ചിത്രങ്ങളുണ്ടാവുമെന്നുറപ്പാണ്. റോജയും ബോംബെയും ദില്‍സേയുമൊക്കെ പ്രേക്ഷകര്‍ ഇന്നും മനസ്സില്‍ കൊണ്ട് നടക്കുന്ന ചിത്രങ്ങളാണ്. സിനിമയുടെ പ്രമേയവും ലൊക്കേഷനും താരങ്ങളുടെ അഭിനയവുമെല്ലാം കൂടിച്ചേരുമ്പോളാണല്ലോ ഒരു സിനിമ വിജയിക്കുന്നത്. അത്തരത്തില്‍ മികച്ച ദൃശ്യാനുഭവമാണ് ഈ ചിത്രങ്ങള്‍ സമ്മാനിക്കുന്നത്.

കമ്മാരന്‍റെ പ്രതികാരത്തിന് മുന്നില്‍ 'മോഹന്‍ലാല്‍' ഒതുങ്ങിയോ? ദിലീപ് -മഞ്ജു പോരാട്ടത്തില്‍ ആര് നേടി?

ഷാരൂഖ് ഖാന്റെ കരിയറിലെ മികച്ച ഗാനരംഗങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഫറാ ഖാന് ലഭിച്ചിട്ടുണ്ട്. ഛയ്യ ഛയ്യയായാലും ജിയ ജലേയായാലും അതിന് പിന്നില്‍ ഫറയുമുണ്ട്. അതിരപ്പിള്ളിയില്‍ വെച്ചായിരുന്നു ദില്‍സേയിലെ ജിയ ജലേ ചിത്രീകരിച്ചത്. ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് ഫര രംഗത്തുവന്നിട്ടുണ്ട്. രകസരമായ ആ അനുഭവത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ചങ്കും ചങ്കിടിപ്പുമായി 'ഏട്ടന്റെ' കുട്ടികളെത്തി, നടനം ജീവിതമാക്കിയ 'മോഹന്‍ലാല്‍' ഓഡിയന്‍സ് റിവ്യൂ

അതിരപ്പിള്ളിയിലെ ഷൂട്ടിങ്

അതിരപ്പിള്ളി സംവിധായകരുടെ പ്രിയ ലൊക്കേഷനാണ്. ബോളിവുഡ് മോളിവുഡ് വ്യത്യാസമില്ലാതെ സംവിധായക മനസ്സില്‍ കയറിപ്പറ്റിയ സ്ഥലമാണിത്. നിരവധി ഗാനങ്ങളാണ് അതിരപ്പിള്ളിയില്‍ ചിത്രീകരിച്ചിട്ടുള്ളത്. മണിരത്‌നത്തിന്റെ പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്ന് കൂടിയാണിത്. അദ്ദേഹത്തിന്റെ സിനിമയായ ദില്‍സേയിലെ പ്രധാന ഗാനങ്ങളിലൊന്നായ ജിയ ദലേ ചിത്രീകരിച്ചത് ഇവിടെ വെച്ചായിരുന്നു.

വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെ

വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെ വെച്ച് ഗാനരംഗം ചിത്രീകരിക്കുന്നുണ്ട്. വെളുത്ത മുണ്ടണിഞ്ഞാണ് എത്തേണ്ടതെന്ന് ഷാരൂഖിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പറഞ്ഞതിന്റെ പിറ്റേന്ന് അദ്ദേഹം ലൊക്കേഷനിലേക്ക് എത്തിയിരുന്നില്ലെന്ന് ഫറ പറയുന്നു. കാരണം ചോദിച്ചപ്പോഴാണ് താന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയത്.

ആദ്യമായി സംഭവിച്ചത്

സിനിമാജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ട കിങ് ഖാന്‍ ഒരിക്കല്‍പ്പോലും പറഞ്ഞ സമയത്ത് സെറ്റിലെത്താതിരുന്നിട്ടില്ല. അന്നാദ്യമായാണ് അത് സംഭവിച്ചത്. ഇന്നും താന്‍ ഇക്കാര്യം ഓര്‍ത്തിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതാണെന്നും ഫറ പറയുന്നു. വളരെ രസകരമായ കാരണമായിരുന്നു അദ്ദേഹം പറഞ്ഞത്.

കാട്ടില്‍ വഴി തെറ്റി

അതിരപ്പിള്ളിയുടെ വനാന്തരങ്ങളില്‍ വെച്ച് തനിക്ക് വഴി തെറ്റിയതിനാലാണ് സെറ്റില്‍ വരാതിരുന്നതെന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്. അന്ന് ഇന്നത്തെ പോലെ ഗൂഗിള്‍ മാപ്പൊന്നും പോപ്പുലറായിരുന്നില്ലല്ലോയെന്നും ഫര ചോദിക്കുന്നു. രസകരമായ സംഭവം വിവരിക്കുന്നതിനിടയിലാണ് അവര്‍ ഇങ്ങനെ ചോദിച്ചത്.

പേടിച്ചിട്ടാണെന്ന് പറഞ്ഞ് കളിയാക്കി

പേടി കാരണമാണ് അദ്ദേഹം അന്ന് വരാതിരുന്നതെന്ന് പറഞ്ഞ് താന്‍ അദ്ദേഹത്തെ ഒരുപാട് കളിയാക്കിയിരുന്നുവെന്നും ഫര പറയുന്നു. പ്രീതി സിന്റ മാത്രമായിരുന്നു അതിരപ്പിള്ളിയിലെ ചിത്രീകരണത്തില്‍ പങ്കെടുത്തത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഗാനത്തിന് പിന്നിലെ രസകരമായ സംഭവമാണിത്.

English summary
Shahrukh Khan Went MISSING While Shooting For Jiya Jale Song, Reveals Farah Khan!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X