»   » ആഴ്ച്ചയില്‍ രണ്ടു തവണ സെക്‌സും പരസ്പര അഭിനന്ദനവും; ഈ ഉപദേശത്തിലൊന്നുമല്ല കാര്യമെന്ന് ഷാറൂഖ് ഖാന്‍

ആഴ്ച്ചയില്‍ രണ്ടു തവണ സെക്‌സും പരസ്പര അഭിനന്ദനവും; ഈ ഉപദേശത്തിലൊന്നുമല്ല കാര്യമെന്ന് ഷാറൂഖ് ഖാന്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഏതു വിഷയത്തിലായാലും കണ്ണടച്ചുളള ഷാറൂഖ് ഖാന്റെ തുറന്നു പറച്ചില്‍ ഒരേ സമയം ആരാധകരെയും വിമര്‍ശകരെയും സൃഷ്ടിച്ചിട്ടുണ്ട്. സിനിമ സംബന്ധ വിഷയമല്ലെങ്കില്‍ പോലും നടനു ഓരോ കാര്യത്തിലും വ്യക്തമായ അഭിപ്രായമുണ്ട്.

ഈയിടെ ബോംബെ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍  ബോളിവുഡ് നടന്‍
ഷാറൂഖ് കുട്ടികള്‍ക്ക് താന്‍ സെക്‌സ് എഡ്യുക്കേഷന്‍ നല്‍കില്ലെന്നു തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍  അഭിപ്രായം വ്യക്തമാക്കിയിരുന്നു..

കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം

കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ തന്റെ മക്കളായ
ആര്യനും സുഹാനയ്ക്കും അബ്രാമിനും സെക്‌സ് എഡ്യുക്കേഷന്‍ നല്‍കാന്‍ തനിക്ക് ലജ്ജയാണെന്നാണ് ഷാറൂഖ് പറയുന്നത്.

കുട്ടികളുമായുളള സൗഹൃദം

തനിക്ക് തന്റെ അച്ഛനുമായി ഉണ്ടായിരുന്നത് ഏതു തരത്തിലുള്ള സൗഹൃദമാണോ അതു തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നത്. .അമ്മയാണ് തനിക്ക് ചെറുപ്പത്തില്‍ ലൈംഗിക കാര്യങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് വിശദീകരണം നല്‍കിയിരുന്നതെന്നും ഷാറൂഖ് പറയുന്നു. അതുപോലെ അവരെ വിളിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ തനിക്ക് കഴിയില്ല.

ഒരുമിച്ച് ചിത്രങ്ങള്‍ കാണുമ്പോള്‍

''ഞാന്‍ പൊതുവെ ലജ്ജാലുവായ വ്യക്തിയാണ്. വീട്ടില്‍ കുട്ടികളോടൊപ്പമിരുന്ന് സിനിമ കാണുമ്പോള്‍ അവര്‍ ചില കാര്യങ്ങളില്‍ അവര്‍ എന്നേക്കാളൊക്കെ ബോധവാന്മാരാണെന്ന് ഒരു നിമിഷം തോന്നിയിട്ടുണ്ട്. ഇനി ചിലപ്പോള്‍ അവരില്‍ നിന്നും ക്ലാസ് സ്വീകരിക്കേണ്ടി വരുമോ -ഷാറൂഖ് ചിരിച്ചു കൊണ്ട് പറയുന്നു

ഒരിക്കലും കുട്ടികളെ അമിതമായി ചോദ്യം ചെയ്യാറില്ല

താനൊരിക്കലും കുട്ടികളെ അമിതമായി ചോദ്യം ചെയ്യാറില്ല. അവര്‍ ചെയ്യുന്നതെല്ലാം ശരിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തെങ്കിലും ഒരു കാര്യത്തതില്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ എനിക്കറിയില്ല എന്നവര്‍ പറഞ്ഞാല്‍ പിന്നെയും ചോദ്യങ്ങള്‍ ചോദിച്ച് അവരെ ബുദ്ധിമുട്ടിക്കാറില്ല. അറിയില്ല എന്നു പറയാനുള്ള അവകാശം മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും ഉണ്ട്. നടന്‍ പറയുന്നു

ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ഷാറൂഖ് പറയുന്നത്

ഏതു ബന്ധത്തിലായാലും സ്‌നേഹം നിലനിര്‍ത്തുക എന്നതാണ് പ്രധാനമെന്ന് ഷാറുഖ് പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ റൊമാന്റിക് ഹീറോ താനല്ലേ എന്നും ഷാറൂഖ് ചിരിച്ചു കൊണ്ട് ചോദിക്കുന്നു. വിവാഹ ബന്ധത്തിലായാലും സ്‌നേഹം നില നിര്‍ത്തുക എന്നതാണ് പ്രധാനം. അതിനായി ആഴ്ച്ചയില്‍ രണ്ടു തവണ സെക്‌സ് ചെയ്യുക ,എന്നിട്ട് പരസ്പരം അഭിനന്ദിക്കുക എന്നു മാത്രമായിരിക്കും ചിലരുടെ ഉപദേശം. അതിനു വില നല്‍കേണ്ടതില്ലെന്നും ഷാറൂഖ് പറയുന്നു.

English summary
Shahrukh Khan made a very candid confession about his kids in a recent interview. The actor, who is known as the king of romance, said that he is very shy in real life and that's why he can't talk about s*x education with his three children Aryan, Suhana and AbRam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam