»   » ഷാരുഖിനെയും അമ്പരിപ്പിച്ച് ഗുഗിളില്‍ തപ്പിയവരുടെ ചോദ്യങ്ങള്‍!അതിനുള്ള മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!

ഷാരുഖിനെയും അമ്പരിപ്പിച്ച് ഗുഗിളില്‍ തപ്പിയവരുടെ ചോദ്യങ്ങള്‍!അതിനുള്ള മറുപടി സ്വപ്‌നങ്ങളില്‍ മാത്രം!

By: Teresa John
Subscribe to Filmibeat Malayalam

ലോകം ഇന്ന് ഒരു വിരല്‍ തുമ്പിന് കീഴിലാണെന്ന് പറയുന്നത് വെറുതെ അല്ല. എന്തും എളുപ്പത്തില്‍ കണ്ടുപിടിക്കുന്നതിന് ഗുഗിളില്‍ കയറി നോക്കാം. എന്നാല്‍ ബോളിവുഡിലെ കിങ്ങ് ഖാനെ കുറിച്ച് ഗുഗിളില്‍ കയറി തപ്പിയവര്‍ കുറച്ചൊന്നുമല്ല. അവരാണെങ്കില്‍ ഷാരുഖിന്റെ വീക്ക്‌നെസ് തന്നെയാണ് അന്വേഷിച്ചിരിക്കുന്നത്. അതെന്താണെന്നറിയാമോ?

കുടുംബബന്ധങ്ങള്‍ക്ക് ആയൂസ് തീരെ കുറവുള്ള സിനിമാ ലോകത്തില്‍ കുടുംബത്തിന് മറ്റെന്തിനെക്കാളും പ്രധാന്യം കൊടുക്കുന്ന താരങ്ങളിലൊരാളാണ് ഷാരുഖ് ഖാന്‍. മക്കളുടെയും ഭാര്യയുടെയും കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരം ഏത് അഭിമുഖം നടത്തിയാലും അവരെ കുറിച്ചായിരിക്കും കൂടുതലും സംസാരിക്കുക. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്നെ കുറിച്ച് ഗുഗിളില്‍ തെരഞ്ഞവരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി കൊടുത്തിരിക്കുകയാണ്.

ഷാരുഖ് ഖാനെ കുറിച്ച് അറിയാനുള്ള കാര്യങ്ങള്‍

ഷാരുഖ് ഖാന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ച് ഗുഗിളില്‍ തിരഞ്ഞവര്‍ക്കുള്ള മറുപടിയുമായിട്ടാണ് ഷാരുഖ് ഖാന്‍ രംഗത്തെത്തിയത്. ആദ്യത്തെ ചോദ്യം ഷാരുഖ് ഖാന്‍ ടാറ്റു പതിപ്പിച്ചിട്ടുണ്ടോന്നാണ്. എന്നാല്‍ താന്‍ ഇത് വരെ അത് ചെയ്തിട്ടില്ലെന്നും അടുത്തിടെ സിനിമയ്ക്ക് വേണ്ടി തന്റെ വലത് ഷോള്‍ഡറിനോട് ചേര്‍ന്ന് ഒരു വലിയ ടാറ്റു പതിപ്പിച്ചിരുന്നെന്നും എന്നാല്‍ അത് ചെയ്യാന്‍ തനിക്ക് പേടിയാണെന്നാണ് ഷാരുഖ് പറയുന്നത്.

സ്വകാര്യ ജെറ്റ് വിമാനം ഉണ്ടോ?

അടുത്ത ചോദ്യം ഷാരുഖ് ഖാന് സ്വന്തമായി ജെറ്റ് വിമാനം ഉണ്ടായിരുന്നോ എന്നാണ്. ഇതിനും ഇല്ലെന്നാണ് താരം പറയുന്നത്. ഇപ്പോഴില്ലെങ്കിലും ആയിരം കോടിയുടെ സിനിമ നിര്‍മ്മിച്ചു കഴിയുമ്പോള്‍ അത് കിട്ടുമെന്ന് കരുതുന്നതായും അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും ഷാരുഖ് പറയുന്നു.

ഇപ്പോള്‍ എന്ത് ചെയ്യുന്നു

വെള്ള നിറത്തിലുള്ള ഈ സ്റ്റിക്കര്‍ പൊളിച്ചെടുത്ത് എന്റെ പാന്റില്‍ ഒട്ടിക്കുകയും രാജീവ് മസന്‍ഡിന്റെ ഷോ യില്‍ ഇരിക്കുകയാണെന്നും എന്നെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുകയാണെന്നും താരം പറയുന്നു.

ഷാരുഖ് ഖാന്റെ നമ്പര്‍

നമ്പര്‍ പറഞ്ഞതിന് ശേഷം എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും അല്ലാത്തപ്പോള്‍ മെസേജ് അയക്കാമെന്നും താന്‍ അതിന് മറുപടി ഒരു ഫോട്ടോ എങ്കിലും അയയ്ക്കുമെന്നും താരം പറയുന്നു.

ഷാരുഖ് ഖാന്‍െ യഥാര്‍ത്ഥ പേര്?

തനിക്ക് ഒരു പേര് മാത്രമെ ഉള്ളു എന്നും എന്നാല്‍ തന്റെ മുത്തശ്ശിക്ക് അബ്ദു റഹ്മാന്‍ എന്ന വിളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും തന്റെ പിതാവ് അതിന് സമ്മതിച്ചില്ലെന്നും എന്നെ ഷാരുഖ് ഖാന്‍ എന്ന് വിളിച്ചാല്‍ മതിയെന്നും പറയുകയായിരുന്നു. തന്നെ പലരും പല പേര് വിളിക്കുന്നുണ്ടെന്നും താരം പറയുന്നു.

ഷാരുഖ് ഖാന്‍ പണക്കാരനായ നടനാണോ?

ലോകത്തിലെ പണക്കാരനായ നടന്മാരില്‍ ഒരാള്‍ ഷാരുഖ് ആണോ എന്ന ചോദ്യത്തിന് അല്ലെന്നും താന്‍ രണ്ടാമത്തെ ആണെന്നും തനിക്ക് ഒരു പ്രൈവറ്റ് ജെറ്റ് പോലുമില്ലെന്ന് താരം പറയുന്നു. താന്‍ ലോകത്തിലെ ഒരു പണക്കാരനായ നടനാണെന്ന് കരുതിന്നില്ലെന്നും ഷാരുഖ് വ്യക്തമാക്കുന്നു. എന്നാല്‍ അങ്ങനെ ആകുമെന്നും അതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും താരം പറയുന്നു.

ഷാരുഖ് ഖാന്‍ എങ്ങനെ പ്രശസ്തനായി

അടുത്ത ചോദ്യം ഷാരുഖ് ഖാന്‍ എങ്ങനെ പ്രശസ്തനായി എന്നാണ്. സുന്ദരന്‍, സുമുഖന്‍, സെക്‌സി, ഉയരമുള്ളയാള്‍, നന്നായി സംസാരിക്കും, ഇവയൊക്കെയാണ് തന്നെ പ്രശസ്തനാക്കിയത് എന്നാണ് താരം പറയുന്നത്.

ഗൗരിയെ എങ്ങനെ കണ്ടുമുട്ടി

ഒരു പാര്‍ട്ടിക്കിടെയാണ് താന്‍ ഗൗരിയെ കണ്ടുമുട്ടിയത്. താന്‍ ഗൗരിയെ കണ്ടപ്പോള്‍ അവരുടെ കൂടെ ഡാന്‍സ് കളിക്കണമെന്ന ആഗ്രഹമുണ്ടായെന്നും തന്റെ സുഹൃത്ത് ഗൗരിയോട് അത് ചോദിക്കുകയും ചെയ്തു. അങ്ങനെയാണ് തങ്ങള്‍ കണ്ടുമുട്ടിയത്.

മന്നത്ത് സ്വന്തമാക്കിയത് എങ്ങനെയാണ്

വളരെയധികം വേദനകള്‍ സഹിച്ചതിന് ശേഷമാണ് താന്‍ മന്നത്ത് സ്വന്തമാക്കിയത്. എല്ലാവരും വലിയ ബംഗ്ലാവുകളില്‍ താമസിക്കുമ്പോഴും താന്‍ ഒരു വീട് സ്വന്തമാക്കുന്നതിനായി ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചിരുന്നതായും താരം പറയുന്നു.

ഷാരുഖ് ഖാന്‍ പാട്ട് പാടുമോ?

അവസാനത്തെ ചോദ്യം ഷാരുഖ് ഖാന്‍ പാട്ട് പാടുമോ എന്നായിരുന്നു. താന്‍ പാടുമെന്നും എന്റെ കഴിവുകള്‍ പുറത്ത് വന്നിരുന്നെന്നും അക്കൂട്ടത്തില്‍ തന്റെ പാട്ടുകളും ഉണ്ടായിരുന്നെന്നും താരം പറയുന്നു.

English summary
Shahrukh Khan answers Google's most searched queries about him.
Please Wait while comments are loading...

Malayalam Photos

Go to : More Photos