»   » ഷാരൂഖിനുമുണ്ട് ഇഷ്ടങ്ങള്‍ സ്വപ്‌നങ്ങള്‍..

ഷാരൂഖിനുമുണ്ട് ഇഷ്ടങ്ങള്‍ സ്വപ്‌നങ്ങള്‍..

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള നായകന്മാരിലൊരാളാണ് ഷാരൂഖ് ഖാന്‍. ബോളിവുഡിന്റെ ബാദ്ഷ എന്നാണ് ഷാരൂഖ് അറിയപ്പെടുന്നതുതന്നെ.

പക്ഷേ കിങ് ഖാനെന്ന് വിശേഷിപ്പിക്കാറുള്ള ഷാരൂഖെന്ന നടനപ്പുറം അദ്ദേഹത്തിന്റെ പഴയകാലമോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ ഒന്നും അധികമാര്‍ക്കും അറിയില്ല. ലണ്ടനാണേ്രത ഷാരൂഖിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം.

വെറുതേ ലണ്ടനില്‍ സന്ദര്‍ശനം നടത്താന്‍ മാത്രമല്ല ലണ്ടനില്‍ സ്ഥിരമായി താമസിക്കാനും ഷാരൂഖിന്റെ ഏറെ ഇഷ്ടമാണത്രേ. യാത്രകളും ഷോപ്പിങുമെല്ലാം ഇഷ്ടപ്പെടുന്ന ഷാരൂഖിന്റെ ചോയ്‌സുകള്‍ ഇതാ

ഷാരൂഖിനുമുണ്ട് ഇഷ്ടങ്ങള്‍ സ്വപ്‌നങ്ങള്‍

ലണ്ടനാണേ്രത ഷാരൂഖിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. വെറുതേ ലണ്ടനില്‍ സന്ദര്‍ശനം നടത്താന്‍ മാത്രമല്ല ലണ്ടനില്‍ സ്ഥിരമായി താമസിക്കാനും ഷാരൂഖിന്റെ ഏറെ ഇഷ്ടമാണത്രേ. ലണ്ടന്‍ കഴിഞ്ഞാല്‍പ്പിന്നെ തനിയ്‌ക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലം ദുബയ് ആണെന്നാണ് താരം പറയുന്നത്. അവിടെ ഇദ്ദേഹത്തിന് ചെറിയൊരു ബീച്ച് ഹൗസുമുണ്ട്. ഭാര്യയും കുട്ടികളുമായി സമയം ചെലവിടാന്‍ ദുബയിലെ ബീച്ച് ഹൗസില്‍ പോകാന്‍ ഏറെ ഇഷ്ടമാണെന്നും ഷാരൂഖ് പറയുന്നു.

ഷാരൂഖിനുമുണ്ട് ഇഷ്ടങ്ങള്‍ സ്വപ്‌നങ്ങള്‍

പൊതുവേ പുറത്തുനിന്നും ഭക്ഷണം കഴിയ്ക്കാന്‍ അത്ര ഇഷ്ടമുള്ളയാളല്ല ഷാരൂഖ്. ഭക്ഷണക്കാര്യത്തില്‍ എനിയ്ക്ക് കടുംപിടുത്തമില്ല, എന്ത് കിട്ടിയാലും കഴിയ്ക്കും. ഞാനൊരു ഭക്ഷണപ്രിയനാണ്, ആരെന്ത് തന്നാലും ഞാന്‍ പരാതിയൊന്നും പറയാതെ കഴിയ്ക്കും- താരം പറയന്നു.

ഷാരൂഖിനുമുണ്ട് ഇഷ്ടങ്ങള്‍ സ്വപ്‌നങ്ങള്‍

സിനിമയില്‍ വരുന്നതിനെല്ലാം മുമ്പ് എന്റെ പിതാവ് റെസ്‌റ്റോറന്റുകള്‍ നടത്തിയിരുന്നു. അവിടെ മാതാവും പിതാവും രുചികരമായി ഭക്ഷണം ഉണ്ടാക്കി വിളമ്പാറുണ്ടായിരുന്നു. അന്നവിടെ ഉണ്ടാക്കാറുണ്ടായിരുന്ന ചിക്കന്‍ കറിയും നാനും രുചികരമായിരുന്നു. പിതാവുണ്ടാക്കാറുള്ള പത്താന്‍ സ്റ്റൈന്‍ ഭക്ഷണങ്ങളും മാതാവിന്റെ ഹൈദരബാദി സ്റ്റൈലും മറക്കാനാവാത്തതാണ്. അമ്മ ഹൈദരബാദി വിഭവങ്ങള്‍ എല്ലാം ഉണ്ടാക്കുമായിരുന്നു. അവര്‍ ഉണ്ടാക്കിയത്രയും രുചിയുള്ള ഭക്ഷണം പുറത്തെവിടെ നിന്നും ഞാന്‍ കഴിച്ചിട്ടില്ല- ഷാരൂഖ് പറയുന്നു.

ഷാരൂഖിനുമുണ്ട് ഇഷ്ടങ്ങള്‍ സ്വപ്‌നങ്ങള്‍

ഷോപ്പിങ് അധികമില്ല, കമ്പ്യൂട്ടറിനും മറ്റും വേണ്ട കാര്യങ്ങള്‍ ഇടക്കിടെ വാങ്ങുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വിഎഫ്എക്‌സ് ഡിവിഷന്‍ ഉള്ളതിനാല്‍ അതിന്റെ ആവശ്യം വരുന്നില്ല. പിന്നെ ജീന്‍സുകള്‍ വാങ്ങിയ്ക്കാറുണ്ട്. ഏല്ലാവരും ഷോപ്പിങിന് പോകുന്നതുകൊണ്ട് ഞാനും പോകുന്നു. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ വാങ്ങാറുണ്ട്, വസ്ത്രങ്ങള്‍ മിക്കവയും എന്റെ സ്റ്റൈലിസ്റ്റായ നരേഷാണ് തയ്ക്കുന്നത്. ലണ്ടനില്‍ പോയാല്‍ ഒരു ദിവസം ഷോപ്പങിനായി ചെലവിടാറുണ്ട്.

ഷാരൂഖിനുമുണ്ട് ഇഷ്ടങ്ങള്‍ സ്വപ്‌നങ്ങള്‍

ജീന്‍സും ടീഷേര്‍ട്ടുമാണ് ഷാരൂഖിന്റെ ഇഷ്ടവസ്ത്രം. ഇതിനൊപ്പം ഷൂസും ജാക്കറ്റുമുണ്ടാകും. ദില്ലിക്കാരനായതുകൊണ്ടാകും ജാക്കറ്റ് ധരിയ്ക്കാന്‍ എനിയ്ക്ക് ഏറെ ഇഷ്ടമാണ്. ജാക്കറ്റുകളും ഞാന്‍ ഇടയ്ക്ക് വാങ്ങിയ്ക്കാറുണ്ട്. മുംബൈയില്‍ ഇടാന്‍ പറ്റില്ലെങ്കില്‍ പോലും നല്ലതുകണ്ടാല്‍ വാങ്ങി സൂക്ഷിയ്ക്കും. ഹുഡുള്ള ജാക്കറ്റുകള്‍ ഏറെഇഷ്ടമാണ്. ലണ്ടന്‍ പോലെ തണുപ്പുള്ള സ്ഥലങ്ങളില്‍പോകുമ്പോള്‍ ഇവയെല്ലാം ധരിയ്ക്കും.

ഷാരൂഖിനുമുണ്ട് ഇഷ്ടങ്ങള്‍ സ്വപ്‌നങ്ങള്‍

കുട്ടികള്‍ക്കായ ഇന്ത്യയില്‍ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങാന്‍ ആഗ്രഹമുണ്ട്. കുട്ടികളെ എനിയ്ക്കിഷ്ടമാണ്. അവര്‍ക്കുവേണ്ടി ഞാനെന്തും ചെയ്യും. കാരണം എന്റെ ബാല്യത്തില്‍ എനിയ്ക്ക് അധികം കാര്യങ്ങളൊന്നും സാധിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെ മറ്റൊരു സ്വപ്‌നം അഭിനയിക്കുമ്പോള്‍ മരിയ്ക്കുകയെന്നതാണ്. ഒരു ചിത്രത്തിന് വേണ്ടി അവസാനത്തെ ഷോട്ട് നല്‍കിയശേഷം അവിടെത്തന്നെ മരിയ്ക്കുക, അതാണ് സ്വ്പ്നം. കിങ് ഖാന്‍ പറയുന്നു.

English summary
The King of Bollywood takes on the traveller avatar and reveals his favourite cities, food, travelwear, and some special memories.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam