സ്വന്തം ബയോപിക്കിൽ അതിഥി വേഷത്തിൽ ഷക്കീല!! നടിയുടെ ജീവിതത്തിൽ സംഭവിച്ചത് ഇതൊക്കെ...

സ്വന്തം ജീവിതകഥ പറയുന്ന ചിത്രത്തൽ നിർണ്ണയാക കഥാപാത്രവുമായി ഷക്കീലയും എത്തുന്നുണ്ട്

ഒരു കാലാത്ത് ബിഗ്രേയ്ഡ് സിനിമകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിച്ച നടിയായിരുന്നു ഷക്കീല. മലയാളം, തമിഴ്, എന്നിങ്ങനെ തെന്നിന്ത്യയിലെ എല്ലാ ഭാഷ ചിത്രങ്ങളിലും നിറ സാനിധ്യമായിരുന്നു. എന്നാൽ പിന്നീട് സിനിമാ ലോകത്ത് നിന്ന് താരം അപ്രത്യക്ഷിതമാകുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ഷക്കീല വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്.

ഇപ്പോൾ ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്. കന്നഡ സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നത്. സ്വന്തം ജീവിതകഥ പറയുന്ന ചിത്രത്തൽ നിർണ്ണയാക കഥാപാത്രവുമായി ഷക്കീലയും എത്തുന്നുണ്ട്. അതിഥി വേഷമാണെങ്കിലും അതൊരു നിർണ്ണായക കഥാപാത്രമാണെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.

ഷക്കീലയുടെ ജീവിതകഥ

ഷക്കീലയുടെ ജീവിതകഥ

ഷക്കീല എന്ന നടിയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുന്നതിനോടൊപ്പം അവരുടെ യഥാർഥ വ്യക്തിത്വം തുറന്നു കാണിക്കാനുള്ള അവസരം കൂടിയാണ് ഈ സിനിമ. സിനിമയുടെ അകത്തും പുറത്തും ഷക്കീല എന്ന വ്യക്തി എന്നെ ഏറെ ആകർഷിച്ചിരുന്നു. അവരുടെ കഥപറയാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നും. അങ്ങനെയാണ് സിനിമ പിറവി എടുത്തതെന്നും സംവിധായകൻ പറഞ്ഞു.

 യഥാർഥ ഷക്കീല ഇങ്ങനെ

യഥാർഥ ഷക്കീല ഇങ്ങനെ

സൂപ്പർ സ്റ്റാർ ഷക്കീലയുടെ യഥാർഥ ജീവിത കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. സിനിമയിൽ സിനിമ ലഭിക്കാതിരുന്ന കാലഘട്ടത്തിലെ കഷ്ടപ്പാടും അവരുടെ ജീവിതത്തിലെ ദുഷ്കരമായ അവസ്ഥയും ഈ സിനിമയിൽ കാണിക്കുന്നുണ്ട്. കൂടാതെ സിനിമയിൽ സ്വഭാവ റോളുകൾ ലഭിക്കാനായി അവർ നടത്തിയ പരിശ്രമങ്ങളും ഈ ചിത്രത്തിൽ പറയുന്നുണ്ടെന്നും സംവിധായകൻ ലങ്കേഷ് പറയുന്നു. കൂടാതെ ന്റെ ജീവിതത്തിലെ ഏറ്റവും സൂഷ്മവും അഭിഭാജ്യമായ ഘടകവും ഷക്കീല ടീം അംഗങ്ങളുമായി പങ്കുവെച്ചിരുന്നു.

ഷക്കീലയുടെ വരവ് സിനിമയെ സഹായിച്ചു

ഷക്കീലയുടെ വരവ് സിനിമയെ സഹായിച്ചു

സിനിമ ചിത്രീ കരണം തുടങ്ങുന്നതിനു മുൻപ് റിച്ച ഛദ്ദ ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുടെ സംസാര രീതിയും ശരീര ഭാഷയുടെ സൂഷ്മ വശങ്ങളുമെല്ലാം റിച്ചയ്ക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. കൂടാതെ ഷാക്കീല ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയത് ഞങ്ങൾക്ക് ഏറെ സഹായകമായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. ഞങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എല്ലാക്കാര്യങ്ങളും വളരെ സ്നേഹത്തോടെയാണ് അവർ പറഞ്ഞു മനസ്സിലാക്കി തന്നത്.

 ഡ്രീം പ്രോജക്ട്

ഡ്രീം പ്രോജക്ട്

2003ലാണ് ഷക്കീൽ ഷക്കീല തന്റെ ഒരു ചിത്രത്തിൽ അഭിനയിച്ചിരുന്നു. അന്നാണ് അവരുടെ ജീവിതകഥ പറയുന്ന ഒരു ചിത്രം എനിയ്ക്ക് ചെയ്യണമെന്ന് തോന്നിയത്. അത് അവരോട് പറയുകയും ചെയ്തു. അവർ അത് സമ്മതിച്ചു. നടിയാകാൻ ആഗ്രഹിച്ചു നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കഥയാണ് ഷക്കീലയുടേത്. സിനിമയിൽ എത്തിപ്പെടാൻ അനുഭവിക്കേണ്ടി വന്ന യാതനങ്ങളും വേദനകളും സിനിമയിൽ പുറയുന്നുണ്ടെന്നും ലങ്കേഷ് പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X