»   »  പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ശക്തിമാൻ തിരികെ എത്തുന്നു!! ഇത്തവണ മിനിസ്ക്രിനിലല്ല വെള്ളിത്തിരയിൽ..

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ശക്തിമാൻ തിരികെ എത്തുന്നു!! ഇത്തവണ മിനിസ്ക്രിനിലല്ല വെള്ളിത്തിരയിൽ..

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  ശക്തിമാൻ തിരികെ എത്തുന്നു | filmibeat Malayalam

  ഒരു തലമുറയുടെ ആവേശമായിരുന്നു ശക്തിമാൻ. ടെലിവിഷൻ രംഗത്ത് വൻ ചലനമായിരുന്നു പരമ്പര സൃഷ്ടിച്ചിരുന്നത്. സൂപ്പർ മാനും സ്പൈഡർമാനു പോലെ ഇന്ത്യൻ ബാല്യത്തിന്റെ സൂപ്പർ ഹീറോയായിരുന്നു ശക്തി മൻ. ആഴ്ചകളുടെ തുടക്കത്തിൽ തങ്ങളുടെ വീട്ടിലെത്തുന്ന കൂട്ടുകാരനായിരുന്നു ശക്തിമാൻ. ഒരു അപകടം മുന്നിൽ എത്തുമ്പോൾ പലപ്പോഴും രക്ഷയ്ക്കായി കുട്ടികൾ ശക്തിമാനെ വിളിക്കുന്നത് ദൃശ്യമാറുണ്ടായിരുന്നു.

  പ്രേക്ഷകരെ ഞെട്ടിച്ച് ടൊവിനോ!! ഒരു കുപ്രസിദ്ധ പയ്യനെ കുറിച്ച് പ്രേക്ഷകർ പറയുന്നതിങ്ങനെ, കാണൂ

  ശക്തിമാനൊടൊപ്പം  കുട്ടികളുടെ ഹൃദയം കീഴടക്കിയ രണ്ടു കഥാപാത്രങ്ങളായിരുന്നു ഗംഗാധറും, ഗീതാ വിശ്വാസും. ശക്തിമാനമോടൊപ്പം ഗംഗാധറിന്റെ ഫലിതം പരമ്പരയുടെ മുഖ്യാകർഷണമായിരുന്നു. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു പരമ്പര അവസാനിപ്പിച്ചത്. ഏറ്റവും കൂടുതൽ കാലാം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഒരു പരമ്പരയായിരുന്നു ഇത്. ഇപ്പോഴിത ശക്തിമാൻ വീണ്ടും തിരികെ എത്തികയാണ്. ടെലിവിഷനിലല്ല. വെളളിത്തിരയിൽ. ശക്തിമാനായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച താരം മുകേഷ് ഖന്നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഷ്യനെറ്റ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഖന്ന ഇക്കാര്യ വെളിപ്പെടുത്തിയത്.

  അഡാറ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന മോക്കോവറുമായി പ്രിയ വാര്യർ!! പ്രിയയെ സുന്ദരിയാക്കിയത് പൂർണിമ

  മാറ്റങ്ങളോടെ ശക്തിമാൻ

  ടെലിവിഷൻ രംഗത്ത് വിപ്ലവം സൃഷ്ടിച്ച. ഒരു പരമ്പരയായിരുന്നു ശക്തിമാൻ. ഇത്രയധികം പ്രേക്ഷക പിന്തുണ ലഭിച്ച മറ്റൊരു പരമ്പര ഇന്ത്യൻ ടെലിവിഷൻ രംഗത്തെ് ഉണ്ടായിട്ടില്ല. ഇന്നും പരമ്പരയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ശക്തിമാനന്റെ ആദ്യ വരവിനേക്കാൾ ഗംഭീരമായിട്ടാകും രണ്ടാമത്തെ വരവ്. മുകേഷ് ഖന്നയാണ് ഇരക്കാര്യം വ്യക്തമാക്കിയത്. പൂതിയ കാലത്തിനൊത്ത് മാറ്റം വരുത്തിയാണ് ശക്തിമാനെ അവതരിപ്പിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാകും സിനിമ ഒരുക്കുക എന്നും മുകേഷ് ഖന്ന പറഞ്ഞു.

  ശക്തിമാനായി മുകേഷ് ഖന്ന

  പരമ്പരയിലെ പോലെ സിനിമയിലും ശക്തിമാനായി ൺത്തുന്നത് മുകേഷ് ഖന്ന തന്നെയാണ്. പരമ്പര അവസാനിച്ചിട്ടും ആളുകൾ ഇപ്പോഴും ശക്തിമാന്റെ രണ്ടാം വരവിനെ കുറിച്ച് അന്വേഷിക്കാറുണ്ടെന്നും മുകേഷ് ഖന്ന പറഞ്ഞു. അതേ സമയം മറ്റൊരു വ്യക്തിയെ ഒരുക്കലും ശക്തിമാനായി അംഗീകരിക്കാൻ പ്രേക്ഷകർക്ക് കഴിയില്ലെന്നും. അതിനാൽ തന്നെ ശക്തിമാനോടൊപ്പം മറ്റൊരു കഥാപാത്രത്തേയും ചേർത്തായിരിക്കും സിനിമയിൽ അവതരിപ്പിക്കു എന്നും താരം പറഞ്ഞു.

  520 എപ്പിസോഡ്

  1997 മുൽ 2005 വരെ ശക്തിമാൻ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്നു. 520 എപ്പിസോഡുകളുണ്ടായിരുന്നു. പിന്നീട് അനിമേഷൻ രൂപത്തിലും ശക്തിമാൻ കുട്ടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഇതും വൻ തംരഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർ കാണുന്നത്. അതിന്റെ സന്തോഷം പറഞ്ഞറിയ്ക്കാൻ പറ്റാത്തതാണെന്നും മുകേഷ് ഖന്ന പറ‍ഞ്ഞു. സ്കൂളുകളിലും മറ്റും പരിപാടിയ്ക്കായി നപോകുമ്പോൾ ഇന്നും കുട്ടികൾ പണ്ടത്തെ ശക്തിമാനെ കുറിച്ചും അതിനെ കഥകളെ കിറിച്ചും പങ്കുവെയ്ക്കാറുണ്ട്. ഇത് വളരെ സമ്തോഷമാണ് നൽകുന്നതെന്നും മുകേഷ് ഖന്ന പറഞ്ഞു.

  ഇപ്പോഴളും ശക്തിമാൻ

  ബോളിവുഡിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് മുകേഷ് ഖന്ന എത്തുന്നത്. എന്നാൽ അദ്ദേഹത്തിന് ഏറെ പോപ്പുലാരിറ്റി നേടി കൊടുത്തത് ശക്തിമാൻ എന്ന പരമ്പരയായിരുന്ന. ഇന്നും അദ്ദേഹത്തിനെ ആ പേരിലാണ അറിയപ്പെടുന്നത്. സിനിമയിലും പരമ്പരകളിലും മികച്ച കഥാപാത്രങ്ങൾ ലഭിച്ചുവെങ്കിലും മുകേഷ് ഖന്ന ഇപ്പോഴും ശക്തിമാന്റെ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്.

  English summary
  shakthiman back in bigsreen says mukesh kahanna

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more