»   »  സദാചാരപ്പൊലീസിനെതിരെ നടി നഗ്നയായി പ്രതിഷേധിച്ചു

സദാചാരപ്പൊലീസിനെതിരെ നടി നഗ്നയായി പ്രതിഷേധിച്ചു

Posted By:
Subscribe to Filmibeat Malayalam
Shamitha Sharma
ദേഷ്യം വന്നാല്‍ നിങ്ങളെന്ത് ചെയ്യും തെന്നിന്ത്യന്‍ നടി ഷമിത ശര്‍മ്മയോടാണ് ചോദ്യമെങ്കില്‍ തുണിയഴിച്ച് പ്രതിഷേധിയ്ക്കുമെന്നാവും ഉത്തരം. മുംബൈയില്‍ വര്‍ദ്ധിച്ചുവരുന്ന സദാചാരപ്പൊലീസിന്റെ ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധവുമായാണ് ഷമിത നഗ്നയായി പ്രതിഷേധിച്ചത്.

ദേശീയപതാകയുടെ നിറം പിടിപ്പിച്ച തുണികള്‍ കൊണ്ട് അത്യാവശ്യം കാര്യങ്ങളെല്ലാം മറച്ചാണ് മുംബൈ പൊലീസിന്റെ സദാചാരപ്പൊലീസ് നടപടികള്‍ക്കെതിരെ നടി രംഗത്തെത്തിയത്. പ്രതിഷേധ സൂചകമായി മുംബൈ അസി. പോലീസ് കമ്മീഷണര്‍ വസന്ത് ദോബ്ലെയ്ക്ക് അയച്ചുകൊടുത്തു. സിറ്റിസെന്‍ ആക്ഷന്‍ ഫോറമെന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.

തെന്നിന്ത്യന്‍ താരത്തിന്റെ പുതുമയാര്‍ന്ന പ്രതീകാത്മക പ്രതിഷേധം ബോളിവുഡില്‍ പരക്കെ ചര്‍ച്ചയായി. നിശാബാറുകളിലും റേവ് പാര്‍ട്ടികളിലും കടന്ന് ചെന്ന് പിടികൂടുന്ന യുവാക്കളെ ഹോക്കിസ്റ്റിക്ക് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അറസ്റ്റ് ചെയ്തവരെ കുറിച്ച് അതിശയോക്തികരമായ വാര്‍ത്തകളാണ് പോലീസ് പുറത്തുവിടുന്നതെന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം ആയിരത്തോളം യുവതി യുവാക്കള്‍ മുംബൈബാന്ദ്രയില്‍ പ്രകടനം നടത്തി. പോലീസ് നടപടികളെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി ഭാഗമായി വാട് ദ ഫോബിള്‍ എന്ന ഷോര്‍ട് ഫിലിമും സംഘടന പുറത്തിറക്കിയിയിട്ടുണ്ട്. ഷമിത നായികയാവുന്ന ചിത്രം മുംബൈ പൊലീസിന്റെ നടപടികളെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിയ്ക്കുന്നതാണ്.

English summary
What is the extreme that you can do when you are really angry? Go nude? South Indian actress Shamita Sharma believes so. While protesting against moral policing in Mumbai, she decided to shed all her clothes

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam