സെയ്ഫും കരീനയും വേണ്ട! പട്ടോടിയെ കുറിച്ചുളള സിനിമയില്‍ രണ്‍ബീറും ആലിയയും മതിയെന്ന് ശര്‍മ്മിള ടാഗോര്‍

മന്‍സൂര്‍ അലിഖാന്‍ പട്ടോടിയുടെ ജീവചരിത്രം സിനിമയായി കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ഭാര്യ ശര്‍മ്മിള ടാഗോര്‍

By Pratheeksha

അന്തരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്റെ ജീവിത കഥയക്ക് ചലച്ചിത്രാവിഷ്‌ക്കാരം നല്‍കിയാല്‍ പട്ടോടിയാവാന്‍ താന്‍ നിര്‍ദ്ദേശിക്കുക രണ്‍ബീര്‍ കപൂറിനെയായിരിക്കുമെന്ന് പട്ടോടിയുടെ ഭാര്യയും മുന്‍ ബോളിവുഡ് നടിയുമായ ശര്‍മ്മിള ടാഗോര്‍.

പട്ടോടിയുടെ ജീവചരിത്രം സിനിമയായി കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് അടുത്തിടെയാണ് ഒരു ചാനല്‍ പരിപാടിയില്‍ അവര്‍ വ്യക്തമാക്കിയത്. പട്ടോടിയുടെ ജീവിതം ഒരു സിനിമയെപ്പോലെ തന്നെ സംഭവബഹുലമായിരുന്നെന്ന് ശര്‍മ്മിള പറയുന്നു. താനായി അഭിനയിക്കാന്‍ ശര്‍മ്മിള നിര്‍ദ്ദേശിക്കുന്നത് മറ്റാരെയുമല്ല നടി ആലിയ ഭട്ടിനെയാണ്.

sharmila-tagore-

ആലിയ ഭട്ടിനു ആ റോള്‍ നന്നായി ചെയ്യാനാവുമെന്നും ശര്‍മ്മിള പറയുന്നു. ശര്‍മ്മിള ബോളിവുഡില്‍ കത്തി നില്‍ക്കുന്ന കാലത്താണ് ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാനുമായി പ്രണയത്തിലാവുന്നത്. 1969 ലായിരുന്നു ഇവരുടെ വിവാഹം. ടൈഗര്‍ പട്ടോടി എന്നറിയപ്പെട്ടിരുന്ന മന്‍സൂര്‍ അലിഖാന്‍ 21ാം വയസ്സിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാവുന്നത്.

ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍ ,സോഹ അലി ഖാന്‍ എന്നിവരും സാബ അലി ഖാനുമാണ് മക്കള്‍. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ അഭിനയ രംഗത്തു ശര്‍മ്മിള ടാഗോറിനു ലഭിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X