»   » മദ്യരാജാവായി ഷാറൂഖ് :റയീസ് ടീസര്‍ പുറത്തിറങ്ങി ,തിളങ്ങിയത് നവാസുദ്ദീന്‍!!

മദ്യരാജാവായി ഷാറൂഖ് :റയീസ് ടീസര്‍ പുറത്തിറങ്ങി ,തിളങ്ങിയത് നവാസുദ്ദീന്‍!!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ്  കിങ് ഖാന്‍ ഷാരൂഖിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം റയീസിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാരൂഖാനും നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ദൃശ്യങ്ങളാണ് ടീസറിലുളളത്. ചിത്രത്തില്‍ മദ്യരാജാവായാണ് ഷാരൂഖ് എത്തുന്നത്. പോലീസ് ഉദ്യോഗസ്ഥനാണ് നവാസുദ്ദീന്‍.

ഇരുവരും തമ്മിലുളള പോരാട്ടത്തിന്റെ കഥയാണ് റയീസ്. 1980കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തിന്റെ സംവിധാനം രാഹുല്‍ ദൊലാകിയ ആണ്. മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു മോഹനന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Read more: സല്‍മാനോട് മത്സരിക്കാന്‍ തനിക്കെന്നല്ല ആര്‍ക്കും കഴിയില്ല;ഷാരൂഖ് ഖാന്‍!!

13-1452688179-16-143705

പാക് നടി മഹീറാഖാന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസി്ങ് തിയ്യതിയുമായി ബന്ധപ്പെട്ട് നേരത്തേ വിവാദം നടന്നിരുന്നു. ഹൃത്വിക് ചിത്രം കാബിലിന്റെ റിലീസ് തിയ്യതിയാണ് റയീസുമായി ക്ലാഷായത്. കാബിലും ഇതേ ദിവസമാണ് റിലീസ് ചെയ്യുന്നത്.

ഷാരൂഖ് കാബിലിന്റെ റിലീസ് ദിവസം നോക്കി റയീസ് റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് ഹൃത്വിക്കിന്റെ പിതാവും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ രാകേഷ് റോഷന്‍ ആരോപിച്ചത്.

English summary
sharukh film raees teaser out
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam