»   » ഷാരൂഖ് ബോളിവുഡിന്റെ ടോം ക്രൂസ് !

ഷാരൂഖ് ബോളിവുഡിന്റെ ടോം ക്രൂസ് !

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഷാരൂഖിനേക്കാളും വലിയ താരങ്ങള്‍ ഇല്ലേ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നേ പറയാന്‍ കഴിയൂ. എന്നാല്‍ ഷാരൂഖിന്റെ പ്രശസ്തി ആര്‍ക്കെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയേണ്ടിവരും. ലോകത്തിന്റെ പലഭാഗത്തും ഷാരൂഖ് ഖാനെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രധാന നടനായിട്ടാണ് പരിഗണിച്ചുപോരുന്നത്.

ബോളിവുഡ് ഷാരൂഖിന് നല്‍കിയിരിക്കുന്ന വിളിപ്പേര് കിങ് ഖാന്‍ എന്നാണ്. ബ്രിട്ടനിലെ മാധ്യമങ്ങള്‍ ഷാരൂഖിനെ വമ്പന്‍ താരമായിട്ടാണ് കാണുന്നത്. അല്ലെങ്കില്‍ ബോളിവുഡിന്റെ ടോം ക്രൂസാണ് ഷാരൂഖ് എന്ന് അവര്‍ പറയില്ലല്ലോ.

ബ്രിട്ടനിലെ ഒരു ചാനലില്‍ അതിഥിയായെത്തിയ ഷാരൂഖിനെ ചാനല്‍ അവതാരകന്‍ ബോളിവുഡിന്റെ ടോം ക്രൂസ് എന്നുപറഞ്ഞാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ ബിഗ് സ്റ്റാറായി കണക്കാക്കപ്പെടുന്ന ടോം ക്രൂസിനോട് ഉപമിക്കപ്പെടുകയെന്നത് ചെറിയ കാര്യമല്ല. എന്തായാലും ഐടിവി ഇത്തരത്തിലൊരു വിളിപ്പേര് നല്‍കിയതോടെ ബ്രിട്ടനിലെ മാധ്യമങ്ങളെല്ലാം ഷാരൂഖിനെ ഇനി മുതല്‍ ഇങ്ങനെ വിശേഷിപ്പിക്കാനേ തരമുള്ളു.

ഇതിന് മുമ്പ് ബോളിവുഡിലെ മികച്ച താരദമ്പതികളായി പരിഗണിക്കപ്പെട്ടുവരുന്ന ഷാരൂഖിനെയും ഭാര്യ ഗൗരിയെയും ബോളിവുഡിന്റെ ബ്രാഞ്ജലീനയാണെന്ന്(ബ്രാഡ് പിറ്റ്-ആഞ്ജലീന ജോളി) ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. ഹോളിവുഡിലെ ഏറ്റവും പ്രശസ്തരായ ദമ്പതിമാരായിട്ടാണ് ബ്രാഡ് പിറ്റിനെയും ആഞ്ജലീനയെയും കരുതിപ്പോരുന്നത്.

English summary
Shahrukh Khan's popularity is growing day by day in West. UK media has described him as Tom Cruise

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam