Just In
- 22 min ago
എഴുതാന്‍ മനസ് പരുവപ്പെടുന്നുണ്ടായിരുന്നില്ല, കരഞ്ഞ് പോകുമെന്ന് ജസ്ല മാടശ്ശേരി, കുറിപ്പ് വൈറലാവുന്നു
- 38 min ago
മഞ്ജു വാര്യരുമായി ദിവ്യ ഉണ്ണിയ്ക്ക് ശത്രുതയാണോ? റിമി ടോമിയുടെ ചോദ്യത്തിന് രസകരമായ ഉത്തരം പറഞ്ഞ് നടി
- 10 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 11 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
Don't Miss!
- Lifestyle
5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ
- News
പൂന്തുറ സിറാജ് ഐഎന്‍എല്‍ വിട്ടു; വീണ്ടും പിഡിപിയിലേക്ക്... കാരണം എ വിജയരാഘവന്?
- Finance
ഇന്ത്യയിലെ മികച്ച 8 നഗരങ്ങളിൽ ഭവന വിൽപ്പനയിൽ 7% വളർച്ച
- Automobiles
റോഡിലെ കുഴികൾ ഇനിയൊരു വെല്ലുവിളിയല്ല; പുതിയ പാത്ത്ഹോൾ പ്രോ അവതരിപ്പിച്ച് ജെസിബി
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഷാരൂഖ് വിവാഹത്തിനെത്തിയത് ഊന്നുവടിയുമായി!
ഏതാനും നാളുകള്‍ക്ക് മുമ്പ് ഫറാ ഖാന് സംവിധാനം ചെയ്യുന്ന ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഷാരൂഖ് ഖാന് പരുക്കേറ്റുവെന്ന വാര്‍ത്ത ആരാധകരിലും ബോളിവുഡിലും മണിക്കൂറുകളോളം വലിയ ആശങ്കകളാണ് ഉണ്ടാക്കിയിരുന്നത്. എന്തോ കാര്യമായ അപകടത്തിലാണ് ഷാരൂഖ് അകപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ആശുപത്രിയിലെത്തിച്ച ഖാനെ പ്രാഥമിക ചികിത്സകള്‍ക്കുശേഷം ഡോക്ടര്‍മാര്‍ തിരിച്ചയച്ചുവെന്ന വാര്‍ത്ത കേട്ടതോടെയാണ് എല്ലാവര്ക്കും ശ്വാസം നേരേവീണത്.
അപകടം അത്ര കടുത്തതല്ലായിരുന്നുവെങ്കിലും തീരെ ചെറുതുമായിരുന്നില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഷാരൂഖിന്റെ കാലിനാണത്രേ കാര്യമായി പരുക്കേറ്റിരിക്കുന്നത്. ഇപ്പോള്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് ഷാരൂഖ് നടക്കുന്നത്. ഊന്നുവടിയുമായി പുറത്തെത്തിയ ഷാരൂഖിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അപകടം പറ്റിയശേഷം ഷാരൂഖ് ആദ്യമായി പുറത്തെത്തിയപ്പോഴുള്ള ചിത്രങ്ങളാണിത്. ഉദയ്പൂരില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാനായി ഊന്നുവടിയുമായി ഷാരൂഖ് എത്തിയത്. വിവാഹത്തിന് എത്തുമെന്ന് നേരത്തേ വാക്കു നല്കിപ്പോയതുകൊണ്ടാണത്രേ ഷാരൂഖ് സുഖമില്ലാതിരുന്നിട്ടും ഊന്നുവടിയുമായി വിവാഹത്തിനെത്തിയത്.
എന്തായാലും അപകടം വലുതല്ലെന്ന് ആശ്വസിച്ച ആരാധകരുടെ ചങ്കുപൊടിയ്ക്കുന്നതാണ് ഊന്നുവടിയുമായി നില്ക്കുന്ന ഷാരൂഖിന്റെ ചിത്രങ്ങള്‍. എന്തായാലും എത്രയും പെട്ടെന്നുതന്നെ ഷാരൂഖ് ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിയ്ക്കാം.