For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഖാന്‍ കുടുംബത്തിലെ ഓമന പുത്രന്‍; 'ആള് അല്പം ഫുഡിയാണ ';ഗൗരി ഖാന്‍ പറയുന്നതിങ്ങനെ

  |

  ബോളിവുഡിലെ കിംങ്ങ് ഖാന്റ ഭാര്യ എന്ന പദവിയാണ് ഗൗരി ഖാന്‍ വിശേഷിപ്പിക്കാറുളളത്. അതിനപ്പുറം, ഗൗരി ഖാന്‍ ഒരു സെലിബ്രറ്റി ഇന്റീരിയര്‍ ഡിസൈനറും നിര്‍മ്മാതാവും കൂടിയാണ്. ഒരു കാലത്ത് പ്രേക്ഷകര്‍ക്ക് അത്ര പരിചയമല്ലാതിരുന്ന ഗൗരിയെ ആളുകള്‍ അറിഞ്ഞിരുന്നത് കിംങ്ങ ഖാന്‍ പങ്കുവെക്കുന്ന വിശേഷങ്ങളിലൂടെയായിരുന്നു. എന്നാല്‍ ഇന്ന് ഗൗരിയെക്കുറിച്ച് അറിയത്തവരായി ആരുമില്ല. കിംങ്ങ് ഖാനൊപ്പം നിരവധി പരസ്യങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റഫോമിലും ഗൗരി എത്താറുണ്ട്. അതു കൊണ്ട് തന്നെ എല്ലാവര്‍ക്കും പരിചയമാണ് ഈ മുഖം.

  ഭര്‍ത്താവായ ഷാരൂഖ് ഖാന്റെയും മക്കളായ സുഹാന ഖാന്‍, ആര്യന്‍ ഖാന്‍,അബ്രഹാമിന്റെ വിശേഷങ്ങളായി ഗൗരി ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ സജീവമാണ്.

  അടുത്തിടെ ഗൗരി ഇന്‍സ്റ്റഗ്രാമില്‍ തന്റെ വീടായ മന്നത്തിലെ ഒരു പുതിയ സ്ഥലത്തിന്റെ ഫോട്ടോ പങ്കുവെച്ചിരുന്നു.''ഇന്റീരിയര്‍ ഡിസൈന്‍ ഫലപ്രദമായി പ്രയോഗിക്കുമ്പോള്‍ കറുപ്പും വെളുപ്പും നിറഞ്ഞ വര്‍ണ്ണ സ്‌കീം രസകരമായ ഒരു ഡിസൈന്‍ ആശയത്തിന് കാരണമാകും. ഞാന്‍ ഈയിടെ വീട്ടില്‍ ഡിസൈന്‍ ചെയ്ത ഈ പുതിയ സ്പെയ്സ് ഇപ്പോള്‍ പൂര്‍ത്തിയാക്കി..എന്റെ ഞായറാഴ്ച്ച ആസ്വദിക്കുന്നു! എന്നായിരുന്നു ഫോട്ടോയ്ക്ക് അവര്‍ നല്‍കിയ അടിക്കുറിപ്പ്.

  കഴിഞ്ഞ വര്‍ഷം മകന്‍ ആര്യന്‍ ഖാന്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായതും കുടുംബം നേരിട്ട ആ പ്രശനങ്ങളില്‍ നിന്ന് ഗൗരി അകല പാലിച്ചിരുന്നു. എന്നാല്‍ ഒരിടവേയെന്നോളം ഗൗരി വീണ്ടും ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. അടുത്തിടെ ഷാരൂഖിന്റയും ഗൗരിയുടെയും വീടായ മന്നത്തില്‍ വെച്ച ്‌നടത്തിയ അഭിമുഖത്തില്‍ ഗൗരി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കിംങ്ങ ഖാന്റ ആരാധകര്‍ക്കിടയിലെ പുതിയ വാര്‍ത്ത.

  കുടുംബത്തിലെ ഏറ്റവും വലിയ ഭക്ഷണ പ്രിയന്‍ ആരെന്ന് ചോദിച്ചപ്പോള്‍ ഗൗരി പറഞ്ഞ ഉത്തരം വളരെ രസകരം നിറഞ്ഞതായിരുന്നു.

  ഇളയ മകനായ അബ്രഹമാണ് കുടുംബത്തിലെ ഏറ്റവും വലിയ ഭക്ഷണ പ്രിയന്‍. അവന്‍ ഓരോ ദിവസം കഴിയുന്തോറും അവന്‍ വലുതായി കൊണ്ടിരിക്കുന്നു. അവന് നല്ല ഭക്ഷണം നല്‍കേണ്ടി സമയമാണിത് അതുകൊണ്ട് അതില്‍ ശ്രദ്ധ ചെലുത്താനാണ് ഞങ്ങള്‍ക്കിഷടമെന്ന് ഗൗരി വ്യക്തമാക്കി.

  Gauri Khan

  അതേ സമയം മുംബൈയിലെ വട പാവ്, ഡല്‍ഹിയിലെ ഭേല്‍ പൂരി, കൊല്‍ക്കത്തയിലെ പുച്ച, ഗോവയിലെ കൊഞ്ച് കറി എന്നിവയാണ് തനിക്ക ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെന്ന് ഗൗരി പറഞ്ഞു.

  ഞാന്‍ യാത്ര ചെയ്യുന്നിടത്തെല്ലാം ഈ ഭക്ഷണവിഭവങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന കൂട്ടത്തിലുളള വ്യക്തിയാണെന്ന് ഗൗരി കൂട്ടിച്ചേര്‍ത്തു.

  അടുത്തിടെ, കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ സീസണില്‍ അതിഥിയായി എത്തിയിരുന്നു. തന്റെ കുടുംബ പുതിയ വിശേഷങ്ങളെക്കുറിച്ചും, മകനായ ആര്യന്റെ അറസ്റ്റിനെ കുറിച്ചും അഭിസംബോധന ചെയ്തു.

  ''നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ മോശമായതൊന്നും ഉണ്ടാകില്ലെന്ന് തോന്നിയ സമയം. എന്നാല്‍ ഞങ്ങള്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന് തോന്നി. ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളും, ഞങ്ങള്‍ അറിയാത്ത നിരവധി ആളുകളും, നിരവധി സന്ദേശങ്ങളും വളരെയധികം സ്‌നേഹവും നല്്കിയ ദിനങ്ങളാണത് . ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടതായി തോന്നി. ഞങ്ങളെ സഹായിച്ച എല്ലാവരോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്, ''അവര്‍ പറഞ്ഞു.

  2023-ല്‍ അറ്റ്ലിയുടെ ചിത്രമായ ജവാന്‍, സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പത്താന്‍, രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കി എന്നിവയാണ് ഷാരൂഖാന്റെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍. മകള്‍ സുഹാന ഖാന്‍ സോയ അക്തറിനൊപ്പം തന്റെ ആദ്യ ചിത്രമായ ദി ആര്‍ച്ചീസ്‌ന്‌റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

  Read more about: gauri khan
  English summary
  ooo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X