»   » തന്നെ ഒട്ടേറേ തവണ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഷാരൂഖാന്റെ വെളിപ്പെടുത്തല്‍!

തന്നെ ഒട്ടേറേ തവണ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഷാരൂഖാന്റെ വെളിപ്പെടുത്തല്‍!

By: Pratheeksha
Subscribe to Filmibeat Malayalam

വായിച്ചു ഞെട്ടണ്ട...ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് തന്നെയാണ് പറയുന്നത്. തന്നെ ഒട്ടേറെതവണ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന്. ജയിലില്‍ കിടന്നിട്ടില്ലെന്നേയുളളൂ.

പോലീസിന്റെ കടുത്ത വാക്കുകളും താക്കീതുകളും നിരവധി തവണ കേട്ടിട്ടുണ്ട്. ജയിലിനു പുറത്ത് ഒട്ടേറെ തവണ നില്‍ക്കേണ്ടി വന്നിട്ടുണ്ട്... ഷാരൂഖ് പറയുന്നു...

റയീസിന്റെ പ്രമോഷനിടെ ഷാരൂഖ് പറഞ്ഞത്

ഷാരൂഖിന്റെ അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന ബിഗ് ബജറ്റ് ചിത്രം റയീസിന്റെ പ്രമോഷനിടെയാണ് നടന്‍ താന്‍ ഒട്ടേറെ തവണ ജയിലില്‍ കിടന്നിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്.

പലപ്പോഴും ദില്ലി പോലീസിന്റെ വലയില്‍

പലപ്പോഴും താനും കൂട്ടരും രാത്രി കാലങ്ങളില്‍ ദില്ലി പോലീസിന്റെ വലയിലാവുക പതിവായിരുന്നെന്നും ഷാരൂഖ് പറയുന്നു.

അര്‍ദ്ധരാത്രി സുഹൃത്തുക്കളോടൊപ്പം ചുറ്റി നടന്നതിന്

പാര്‍ട്ടികള്‍ക്കു ശേഷം അദ്ധരാത്രി സുഹൃത്തുക്കളോടൊപ്പം ചുറ്റി നടന്നതിനാണ് തന്നെയും കൂട്ടുകാരെയും പോലീസ് അറസ്റ്റു ചെയ്തത്.

ഗതാഗത നിയമങ്ങള്‍ പാലിച്ചില്ല

ഗതാഗത നിയമങ്ങള്‍ പാലിക്കാതെ വളരെ അലസമായി റോഡില്‍ ചുറ്റിക്കറങ്ങി നടന്നതിനും പലപ്പോഴും പോലീസ് വലയിലായിട്ടുണ്ട്. പക്ഷേ ഇതെല്ലാം ഒരു ഇരുപതു വയസ്സിനുളളിലാണെന്നു മാത്രം

താക്കീതു നല്‍കി വിട്ടു

പോലീസ് പിടിയിലായപ്പോള്‍ പലപ്പോഴും രക്ഷിതാക്കളെ വിളിച്ചു കൊണ്ടു വരാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. കര്‍ശനമായ താക്കീതു നല്‍കിയായിരുന്നു കൗമാരക്കാരായ തങ്ങളെ പിന്നീട് വിട്ടയച്ചതെന്നും ഷാരൂഖ് പറയുന്നു

English summary
The Baadshah of Bollywood, Shahrukh Khan revealed that in his youthful days he had been caught many times by the police for partying late at night. But thankfully, he was not jailed for it.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam