twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

    By Aswathi
    |

    ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം പ്രശസ്ത ബോളിവുഡ് നടനും നിര്‍മാതാവുമായ ശശി കപൂറിന്. ജനപ്രിയ ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ച ശശി കപൂറിന്, നേരത്തെ ചലച്ചിത്ര ലോകത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് പത്ഭൂഷന്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. മൂന്ന് തവണ ദേശീയ പുരസ്‌കാരവും ശശി കപൂര്‍ സ്വന്തമാക്കി. തുടര്‍ന്ന് വായിക്കൂ...

    ബല്‍ബീല്‍ രാജ്കപൂര്‍

    ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

    1938 മാര്‍ച്ച് 18നാണ് ശശി കപൂര്‍ എന്ന ബല്‍ബീല്‍ രാജ് കുമാറിന്റെ ജനനം. പിന്നീട് ബോളിവുഡില്‍ അറുപതുകളുടെ യുവത്വത്തിന്റെ ഹൃദയമിടിപ്പായി മാറിയെങ്കില്‍, ആ കലാവാസന അദ്ദേഹത്തിന്റെ രക്തത്തിലുണ്ടായിരുന്നു.

    കപൂര്‍ കുടുംബം

    ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

    വിഖ്യാതമായ കപൂര്‍ കുടുംബത്തിലെ തലമുതിര്‍ന്ന കാരണവരായ പൃഥ്വിരാജ് കപൂറിന്റെ മകനും പ്രശസ്തരായ രാജ്, ഷമ്മി കപൂര്‍മാരുടെ സഹോദരനുമാണ് ശശി കപൂര്‍. കരണ്‍ കപൂര്‍, കുണാല്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവര്‍ മക്കളാണ്.

    ബാലതാരമായി തുടക്കം

    ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

    ആറാം വയസ്സില്‍ അച്ഛന്റെ സിനിമാ കമ്പനിയായ പൃഥ്വി തിയറ്റേഴ്‌സിന്റെ സംഗ്രം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.

    ധര്‍മപുത്രനിലൂടെ നായകനായി

    ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

    നാടകങ്ങളിലും സിനിമയിലും സജീവമായി മുന്നേറിയ കൗമാരത്തിനുമപ്പുറം 23 ആം വയസ്സില്‍ ധര്‍മപുത്ര എന്ന ചിത്രത്തില്‍ നായകനായി ശശി കപൂര്‍.

    അഭിനയത്തിന്റെ വഴിയില്‍

    ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

    ജബ് ജബ് ഫൂല്‍ ഖിലേ, ചോര്‍ മചായേ ഷോര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം ശ്യാം ബെനഗലിന്റെ ജുനൂന്‍ പോലുളള കലാമൂല്യമുളള ചിത്രങ്ങളിലും വേഷമിടാന്‍ ശശി കപൂര്‍ ശ്രദ്ധിച്ചിരുന്നു.

    വിദേശ ചിത്രങ്ങളിലും

    ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

    ദ ഹൗസ്‌ഹോള്‍ഡര്‍, ഷേക്‌സ്പിയര്‍ വാല, ബോംബേ ടോക്കീ എന്നിങ്ങനെ ഒട്ടേറെ വിദേശചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ശശി കപൂര്‍ അവതരിപ്പിച്ചിട്ടുണ്ട്.

     പത്മഭൂഷന്‍

    ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

    ചലച്ചിത്ര ലോകത്തിന് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് 2011 ല്‍ ശശികപൂറിനെ രാജ്യം പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചു

    ദേശീയ പുരസ്‌കാരം

    ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

    1986 ല്‍ ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1993 ല്‍ മുസാഫിര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. ജുനൂണ്‍ എന്ന ചിത്രത്തിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുര്‌സാകരം ലഭിച്ചപ്പോള്‍ ഒരു നിര്‍മാതാവ് എന്ന നിലയാലാണ് അതേറ്റുവാങ്ങിയത്.

    അഭിനയത്തിന് പുറമെ

    ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

    ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അപര്‍ണസെന്നും ഗോവിന്ദ് നിഹ്ലാനിയും പോലുളള സമാന്തരസംവിധായകരുടെ സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

    വ്യക്തി ജീവിതം

    ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

    നാടകവേദികളിലെ യാത്രയ്ക്കിടെയാണ് ഷേക്‌സ്പീരിയന്‍ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്ന ബ്രിട്ടീഷ് ജെന്നിഫറിനെ ശശി കപൂര്‍ ജീവിതസഖിയാക്കുന്നത്. ഇവര്‍ ഒരുമിച്ച ആയിടക്ക് ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 1984 ല്‍ ജെന്നിഫര്‍ കെന്‍ഡല്‍ ക്യാന്‍സര്‍ മൂലം മരണമടഞ്ഞു.

    English summary
    Charming Shashi Kapoor, whose nuanced acts in memorable films like 'Deewar', 'Satyam Shivam Sundaram', 'Trishul' and 'Kabhi Kabhie' captivated Hindi film buffs, will be conferred the Dadasaheb Phalke Award for 2014, it was announced on Monday.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X