»   » അമിതാഭ് ബച്ചനും ധര്‍മേന്ദ്രയ്ക്കും നേടാന്‍ കഴിയാത്ത വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം ശശി കപൂറാണ്!

അമിതാഭ് ബച്ചനും ധര്‍മേന്ദ്രയ്ക്കും നേടാന്‍ കഴിയാത്ത വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം ശശി കപൂറാണ്!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ ശശി കപൂര്‍ അന്തരിച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ പുതുതലമുറയ്ക്ക് അതാരാണെന്ന് മനസിലായില്ലെങ്കിലും ഇന്ത്യന്‍ സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ പലതിലും അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നത് കാണാം. ഇന്ന് ഐശ്വര്യ റായി മുതല്‍ പല നടി നടന്മാരും ഹോളിവുഡില്‍ പോയി തരംഗമാവുന്നതിന്റെ വിശേഷം പറയുമെങ്കിലും അറുപതുകളില്‍ അവിടെ പോയി തിളങ്ങിയ താരമാണ് ശശി കപൂര്‍.

മോഹന്‍ലാല്‍ മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കൂടെ അഭിനയിക്കുന്നതിന്റെ കാരണം ഇതാണോ?

അറുപതുകളില്‍ ബാലതാരമായിട്ടാണ് ശശി കപൂര്‍ സിനിമയിലേക്കെത്തിയത്. ശേഷം മുന്‍നിര നായകന്മാരുടെ പട്ടികയിലേക്ക് അതിവേഗമായിരുന്നു വളര്‍ന്നത്. മൂന്ന് ദശാബ്ദത്തോളം നായകനായി സിനിമയിലഭിനയിച്ച താരം അക്കാലത്തെ സൂപ്പര്‍ ഹിറ്റ് നായകന്മാരായിരുന്ന അമിതാഭ് ബച്ചനും ധര്‍മന്ദ്രേയ്ക്കും പിന്നിലായിരുന്നു. എന്നാലും സ്വന്തം വഴിയിലൂടെയുള്ള യാത്രയായിരുന്നു താരത്തെ വ്യത്യസ്തനാക്കിയിരുന്നത്.

ഇന്ത്യയില്‍ നിന്നും ആദ്യം ഹോളിവുഡിലെത്തിയ താരം?

ഇന്ത്യന്‍ സിനിമയില്‍ നിന്നും ആദ്യമായി ഹോളിവുഡിലെത്തിയ താരം ശശി കപൂറാണെന്ന് പറയാം. അറുപതുകളിലാണ് ശശി കപൂര്‍ ഹോളിവുഡിലേക്ക് പോയി തിളങ്ങിയിരുന്നത്. വെറുതെ ഇന്ത്യക്കാരനായി പോയി മുഖം കാണിക്കുകയല്ല ബോംബെ ടാക്കീസ്, ഹീറ്റ് ആന്‍ഡ് ഡസ്റ്റ്, കോണ്‍റാഡ് റൂക്ക്‌സ്, സിദ്ധാര്‍ത്ഥ തുടങ്ങിയ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലഭിനയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

അമിതാഭ് ബച്ചനും ധര്‍മേന്ദ്രയ്ക്കും കിട്ടാത്ത ഭാഗ്യം

അക്കാലത്ത് ബോക്‌സ് ഓഫീസിലെ കണക്കു നോക്കിയാല്‍ ശശി കപൂറിനെക്കാളും മുന്നില്‍ നില്‍ക്കുന്ന താരങ്ങളായിരുന്നു അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും. ഇരുവര്‍ക്കും നേടാന്‍ കഴിയാത്ത ഹോളിവുഡിലെ ആ ഭാഗ്യം കിട്ടിയത് ശശി കപൂറിനായിരുന്നു.

പിതാവായിരുന്നു മാതൃക


സിനിമയില്‍ ശശി കപൂറിന് മാതൃക നല്‍കനായി സഹോദരന്മാരായ രാജ് കപൂറും ഷമ്മി കപൂറും മുന്നിലുണ്ടായിരുന്നെങ്കിലും ബോക്‌സ് ഓഫീസിലെ ലാഭത്തിന് പകരം ഗുണ നിലവാരമുള്ള സിനിമകളിലഭിനയിക്കാനായിരുന്നു ശശിയ്ക്ക് താല്‍പര്യമുണ്ടായിരുന്നത്. അതിന് മാതൃകയാക്കിയത് സ്വന്തം പിതാവ് പൃഥ്വിരാജ് കപൂറിനെ തന്നെയായിരുന്നു.

നാടകങ്ങളോടായിരുന്നു ഇഷ്ടം


ഇന്ത്യയിലെ നാടകങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പൃഥിരാജ് കപൂര്‍ എന്ന അതുല്യ പ്രതിഭയുടെ ഇളയമകന് നാടകങ്ങളോടായിരുന്നു താല്‍പര്യം. ചെറുപ്പം മുതല്‍ അച്ഛനൊപ്പം നാടകങ്ങളുമായി രാജ്യം മുഴുവന്‍ യാത്ര ചെയ്യുമായിരുന്നു. ആറാമത്തെ വയസിലായിരുന്നു ആദ്യമായി സഹോദരനൊപ്പം ആവാരയില്‍ അഭിനയിക്കുന്നത്.

Shashi Kapoor : Unknown facts about veteran actor and his personal life | Oneindia News

കുടുംബ പ്രേക്ഷകരുടെ പ്രിയക്ഷങ്കരന്‍

മറ്റ് താരങ്ങളെ പോലെ വമ്പന്‍ സിനിമകള്‍ ശശിയ്ക്ക് കിട്ടിയിരുന്നില്ലെങ്കിലും ജനപ്രീതിയായിരുന്നു ശശി കപൂറിന്റെ മുതല്‍ കൂട്ട്്. മാസ് താരമായി വളരാന്‍ കഴിഞ്ഞില്ലെങ്കിലും കുടുംബ പ്രേക്ഷകരുടെ ഹൃദയത്തിലായിരുന്നു ശശി എന്ന താരത്തിന്റെ വിജയം.

English summary
Shashi Kapoor straddled both the Hindi and English film industries and made an indelible mark on both.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam