»   » എന്റെ മകളൊരു ഇഡിയറ്റ് അല്ല! കരീന കപൂറിനെ പരോക്ഷമായി വിമര്‍ശിച്ച് സെയ്ഫ് അലിഖാന്റെ മുന്‍ ഭാര്യ

എന്റെ മകളൊരു ഇഡിയറ്റ് അല്ല! കരീന കപൂറിനെ പരോക്ഷമായി വിമര്‍ശിച്ച് സെയ്ഫ് അലിഖാന്റെ മുന്‍ ഭാര്യ

Posted By: Pratheeksha
Subscribe to Filmibeat Malayalam

അമൃത സിങും കരീന കപൂറുമായുളള ശീത സമരം ഇനിയും തീര്‍ന്നിട്ടില്ല. രണ്ടു ദിവസം മുന്‍പാണ് തന്റെ മകളെ കരീന ഹോട്ട് ആയി വസ്ത്രധാരണം ചെയ്യിച്ചതിന് സെയ്ഫ് അലി ഖാന്റെ മുന്‍ ഭാര്യയും നടിയുമായ അമൃത സിങ് പരസ്യമായി രംഗത്തെത്തിയത് .കരീന തന്റെ മകളെ വഴിപിഴപ്പിക്കാനുള്ള പുറപ്പാടാണെന്നായിരുന്നു അമൃത സിങ് ആരോപിച്ചത്.

തന്റെ മകള്‍ ഒരു ഇഡിയറ്റല്ലെന്നാണ് അമൃത സിങ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍  പരാമര്‍ശിച്ചത്.

കരീന സെയ്ഫ് വിവാഹം

കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹിതരായ മുതല്‍ അമൃത സിങും കരീനയും ശീത സമരത്തിലാണ്. പരസ്പരം കുറ്റപ്പെടുത്താന്‍ ലഭിക്കുന്ന സാഹചര്യങ്ങളൊന്നും ഇരുവരും ഒഴിവാക്കാറില്ല.

കരീന കപൂറിന്റെ ബര്‍ത്ത് ഡെ ആഘോഷം

കരീന കപൂറിന്റെ ബര്‍ത്ത് ഡെ ആഘോഷത്തില്‍ മകള്‍ സാറ അലി ഖാന്‍ ധരിച്ച വസ്ത്രം രണ്ടു ദിവസം മുന്‍പ് അമൃത സിങിനെ പ്രകോപിതയാക്കിയിരുന്നു. തന്റെ മകളെ കരീന വഴിപിഴപ്പിക്കുകയാണെന്നാണ് അമൃത സിങ് പറയുന്നത്.

സാറയുടെ തീരുമാനം

കരിയറില്‍ എല്ലാം അവളുടെ തീരുമാനത്തിന് വിട്ടു നല്‍കാറാണ് പതിവ്. അവളുടെ തീരുമാനങ്ങള്‍ ശരിയായിരിക്കുമെന്ന് ഞങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഉറപ്പുണ്ടെന്നും അമൃത സിങ് പറയുന്നു.

എന്റെ മകള്‍ ഒരു ഇഡിയറ്റല്ല

സാറ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രധാരണ രീതിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന വ്യക്തിയായിരുന്നു. പാശ്ചാത്യ വസ്ത്രങ്ങളോട് സാറയ്ക്ക് പൊതുവെ താത്പര്യം കുറവായിരുന്നു. തന്റെ മകള്‍ കാര്യങ്ങളെ പക്വതയോടെ സമീപിക്കാന്‍ കഴിയുന്ന പെണ്‍കുട്ടിയാണെന്നും അവള്‍ ഒരു ഇഡിയറ്റല്ലെന്നും അമൃതസിങ് പറയുന്നു.

തന്റെ മകള്‍ അപവാദങ്ങളില്‍ തളരില്ല

ഇത്തരം അപവാദങ്ങളൊന്നും തന്റെ മകളെ തളര്‍ത്തില്ലെന്നും ജീവിതത്തില്‍ എന്തു തിരഞ്ഞെടുപ്പു നടത്തണമെന്ന് അവള്‍ക്കറിയാമെന്നും അമൃത സിങ് കൂട്ടിച്ചേര്‍ത്തു.

കരീനയുടെ ഫോട്ടോസിനായി

English summary
From past one week, rumours are rife that Saif Ali Khan's ex-wife Amrita Singh is miffed with Kareena Kapoor Khan for influencing Sara Ali Khan in a negative way

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam