For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ റോഷനുമായി അപ്രതീക്ഷിതമായിട്ടുണ്ടായ ചുംബന രംഗമാണ്; പുതിയ സിനിമയെ കുറിച്ച് ബോളിവുഡ് നടി ഷെഫാലി ഷാ

  |

  ആലിയ ഭട്ട്, റോഷന്‍ മാത്യൂ, ഷെഫാലി ഷാ തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഡാര്‍ലിങ്‌സ്. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് എല്ലാ കോണുകൡ നിന്നും പ്രശംസ ലഭിച്ച് കൊണ്ടിരിക്കുകയാണ്. പലരും സിനിമയുടെ ഇതിവൃത്തത്തെ കുറിച്ചും അതിലെ നര്‍മ്മങ്ങളുമൊക്കെയാണ് മികച്ചതെന്ന് പറഞ്ഞത്.

  എന്നാല്‍ സിനിമയിലെ പ്രധാനപ്പെട്ടൊരു രംഗം ചെയ്തതിനെ പറ്റിയാണ് നടന്‍ റോഷന്‍ മാത്യൂവും നടി ഷെഫാലി ഷായും തുറന്ന് സംസാരിക്കുകയാണിപ്പോള്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അപ്രതീക്ഷിതമായിട്ടുള്ള ചുംബനരംഗത്തില്‍ അഭിനയിച്ചതിനെ പറ്റി താരങ്ങള്‍ പറഞ്ഞത്.

  ആലിയ അവതരിപ്പിച്ച ബദ്രു എന്ന കഥാപാത്രവും നടി ഷെഫാലി ഷാ യുടെ ഷംസു എന്ന കഥാപാത്രവും അമ്മയും മകളുമാണ്. ഇരുവരെയുമാണ് ഡാര്‍ലിങ്‌സ് എന്ന് വിളിക്കുന്നത്. ബദ്രുവിനെ ഉപദ്രവിക്കുന്ന ഭര്‍ത്താവ് ഹംസയുടെ വേഷത്തിലാണ് നടന്‍ വിജയ് വര്‍മ്മ എത്തുന്നത്. അതേ സമയം ബദ്രുവിനെയും അമ്മയെയും സഹായിക്കുന്ന അവരുടെ സുഹൃത്തും വിശ്വസ്തനുമാണ് റോഷന്‍ മാത്യുവിന്റെ സുല്‍ഫി എന്ന കഥാപാത്രം.

  Also Read: എനിക്ക് പുരുഷന്മാരോടാണ് ആകര്‍ഷണമെന്ന് 8 ൽ പഠിക്കുമ്പോൾ തിരിച്ചറിഞ്ഞു; ഗേ ആണെന്ന് പറഞ്ഞതിനെ പറ്റി അശ്വിൻ

  ബദ്രുവിനും അമ്മയ്ക്കും സഹായമായി നില്‍ക്കുകയാണെങ്കിലും സുല്‍ഫിയ്ക്ക് ബദ്രുവിനെ ഇഷ്ടമാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ അമ്മയോടാണ് ഇഷ്ടമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അങ്ങനെ പ്രധാനപ്പെട്ടൊരു രംഗത്തിലെത്തി നില്‍ക്കുമ്പോള്‍ ഷെഫാലി ഷാ യുടെ കഥാപാത്രം റോഷനെ ചുംബിക്കുന്നുണ്ട്. സാധാരണ പോലെ സംഭവിക്കുന്ന ഒരു ചുംബനം മാത്രമായിരുന്നു അത്. എന്നാല്‍ സിനിമയിലാണെങ്കിലും പ്രായമുള്ള സ്ത്രീയും ചെറുപ്പക്കാരനും തമ്മിലെ ചുംബനം എങ്ങനെ ചിത്രീകരിച്ചെന്ന് ചോദിക്കുന്നവരോടും താരങ്ങള്‍ തന്നെ തുറന്ന് പറയുകയാണ്.

  Also Read: ഞങ്ങളുടെ ബന്ധമെന്താണെന്ന് അറിയാനുള്ള ആകാംഷയാണ് പലർക്കും; പണ്ടേ ഗോപി സുന്ദര്‍ ആരാധികയാണെന്ന് അമൃത സുരേഷ്

  'സിനിമയുടെ സ്‌ക്രീറ്റ് വായിക്കുമ്പോള്‍ ഇതന്നെ എന്നെ അമ്പരിപ്പിച്ചിരുന്നു. എന്നെ സര്‍പ്രൈസിലാക്കിയ രണ്ട് നിമിഷങ്ങള്‍ സിനിമയിലുണ്ടെന്നാണ്' ഷെഫാലി ഷാ പറയുന്നത്. ഷംസുവിന്റെ പഴയകാലത്തിലേക്ക് പോവുന്നത് അപ്രതീക്ഷിതമായിരുന്നു. സുല്‍ഫിയുമായി വാക്ക് തര്‍ക്കമുണ്ടാവുന്ന സമയത്ത് അവന്റെ വായടപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം ഇതാണെന്നാണ് കരുതിയത്.

  Also Read: വിജയ് യേശുദാസിന്റെ ഗേള്‍ഫ്രണ്ടാണോ? വിവാഹമോചനത്തിന് ശേഷമുള്ള താരത്തിന്റെ ചിത്രം കണ്ട് ആരാധകരുടെ ചോദ്യം

  'ശരിക്കും ഇത് മധുരമുള്ള ലോലമായ നിമിഷമാണ്. അതിനെ നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്. സുല്‍ഫിയെ അടക്കി നിര്‍ത്താനാണ് ഈ രംഗം ചെയ്തതെങ്കിലും അത് ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തി. മനോഹരമായിട്ടുള്ള നിമിഷമാണതെന്ന് താന്‍ കരുതുന്നതായി' ഷെഫാലി പറയുന്നു.

  വളരെ ലളിതമായി ചിത്രീകരിച്ചത് കൊണ്ടാണ് ഈ രംഗം സ്വാധീനം ചെലുത്തിയതെന്ന് റോഷനും പ്രതികരിച്ചു. അതേ സമയം സിനിമയുടെ ഒരു ഷോട്ടില്‍ ഞാന്‍ അവനെ ചുംബിക്കാനായി ഓടിച്ചെന്നു. എന്നാല്‍ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗാണ് ഞങ്ങളുടെ മുഖത്ത് തട്ടിയത്. അതോടെ ഞങ്ങള്‍ രണ്ടാളും ആദ്യം ആ ബാഗിന് ഉമ്മ കൊടുത്തതായി ഷെഫാലി പറയുന്നു.

  English summary
  Shefali Shah Opens Up Kissing Roshan Mathew In Alia Bhatt's Darlings Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X