»   » ആര്‍ക്കും പങ്കെടുക്കാം, ലോകം മുഴുവന്‍ ആരോഗ്യ ക്ലാസുകള്‍ എടുക്കാന്‍ കൊതിച്ച് ശില്‍പ്പ ഷെട്ടി !!!

ആര്‍ക്കും പങ്കെടുക്കാം, ലോകം മുഴുവന്‍ ആരോഗ്യ ക്ലാസുകള്‍ എടുക്കാന്‍ കൊതിച്ച് ശില്‍പ്പ ഷെട്ടി !!!

Posted By:
Subscribe to Filmibeat Malayalam

തന്റെ ഹെല്‍ത്ത് ആന്‍ഡ് കുക്കറി ക്ലാസുകള്‍ ലോകം മുഴുവന്‍ വ്യാപിക്കാന്‍ നടി ശില്‍പ്പ ഷെട്ടി ഒരുങ്ങുന്നു. ഡിജിറ്റല്‍ ലോകത്ത് മാറ്റത്തിന് വഴിയൊരുക്കാന്‍ തയ്യാറെടുക്കുകയാണ് നടി. ഡിജിറ്റലായി ക്ലാസുകള്‍ എടുക്കാനാണ് താരം ഒരുങ്ങുന്നത്.

അടുത്തിടെ നടിയുടെ ആരോഗ്യ കാര്യങ്ങള്‍ പങ്കുവെക്കുന്നതിനായി താരം തന്റെ വെബ്‌സൈറ്റ് യൂട്യൂബ് ചാനാലുമായി ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇനി തനിക്കത് ലോകം മുഴുവനും എത്തിക്കണമെന്നാണ് നടി പറയുന്നത്.

തിരക്കിട്ട് ജീവിതത്തില്‍ എന്ത് ആരോഗ്യം

തിരക്കിട്ട ജീവിതത്തിനിടയില്‍ ആര്‍ക്കും സ്വന്തം ശരീരം നോക്കാനൊന്നും സമയം കിട്ടാറില്ല. അതിനാല്‍ തന്നെ രോഗങ്ങളുടെ പിടിയിലമരുമ്പോഴാണ് പലരും ഇതിനെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ അത്തരം അവസ്ഥയിലെത്താതിരിക്കാനാണ് നടിയുടെ നേതൃത്വത്തില്‍ പുതിയ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

താന്‍ അതീവ സന്തോഷവതിയാണെന്ന് ശില്‍പ്പ പറയുന്നു

ആരോഗ്യം ആണ് ഏറ്റവും വലിയ കാര്യം. അതിനാല്‍ ഇന്നത്തെക്ക് ആവശ്യമായ കാര്യം മാത്രമെ താന്‍ ചെയ്യാറുള്ളു എന്നും ആരോഗ്യകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ശില്‍പ്പ പറയുന്നു.

വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം

പുറത്ത് ജോലിക്ക് പോകുന്ന എല്ലാവരുടെയും ജീവിതത്തില്‍ ഇക്കാര്യങ്ങള്‍ക്കുള്ള സ്ഥാനം വലുതാണെന്നാണ് താരം പറയുന്നത്.

ഫിറ്റ്‌നസ് അറിവുകള്‍ പകര്‍ന്ന് നടിയുടെ ക്ലാസുകള്‍

പല ഫിറ്റ്‌നസ് അറിവുകളും ഫിറ്റ്‌നസ് ടിപ്പുകളും ഉള്‍പ്പെടുത്തിയ ഡിവിഡിയും ബുക്കുകളും ശില്‍പ്പ ആദ്യം പുറത്തിറക്കിയിരുന്നു.

ഞാന്‍ പഠിപ്പിക്കുന്നത് ഇക്കാര്യങ്ങള്‍ മാത്രം

താന്‍ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് യോഗ, പോഷകാഹാരം, ഫങ്ഷണല്‍ ട്രെയിനിങ്ങ്, എങ്ങനെ ആരോഗ്യകരമായ ഭക്ഷണം പാചകം ചെയ്യാം എന്നിങ്ങനെയുള്ള കാര്യങ്ങളാണെന്നാണ് ശില്പ്പ ഷെട്ടി പറയുന്നത്.

English summary
Read what Bollywood actress Shilpa Shetty has to say about her website.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam