»   » മക്കള്‍ ഹിന്ദുവോ മുസ്ലീമോ..സംവിധായകന്റ മറുപടി വൈറലാവുന്നു; ലഭിച്ചത് 5000 ത്തിലധികം ലൈക്കുകള്‍ !!

മക്കള്‍ ഹിന്ദുവോ മുസ്ലീമോ..സംവിധായകന്റ മറുപടി വൈറലാവുന്നു; ലഭിച്ചത് 5000 ത്തിലധികം ലൈക്കുകള്‍ !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

മുഖം നോക്കാന്‍ ആക്ഷേപിക്കാന്‍ ആളുകള്‍ക്ക് ഇന്ന് ഏറ്റവും സുരക്ഷിതമായ മേഖലയായിരിക്കുകയാ്ണ് സോഷ്യല്‍ മീഡിയ.വ്യാജ അക്കൗണ്ടുകള്‍ക്കു പിറകിലിരുന്ന് എന്തു വിളിച്ചു പറയാമെന്ന അവസ്ഥയാണിപ്പോള്‍. രാഷ്ട്രീയ പ്രവര്‍ത്തകരും സിനിമാ താരങ്ങളുമെല്ലാം ഇതിന് ഇരകളാവാറാണുണ്ട്.

ചോദ്യങ്ങള്‍ക്ക് ഉരുളക്കുപ്പേരി പോലെ മറുപടി കൊടുക്കുന്ന താരങ്ങളുമില്ലാതില്ല. കഴിഞ്ഞ ദിവസമാണ് ബോളിവുഡിലെ പ്രശസ്ത് സംവിധായകന്‍ തന്റെ മക്കള്‍ ഹിന്ദുവോ മുസ്ലീമോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ നല്ല മറുപടി കൊടുത്തത്. സംവിധായകന്റെ കമന്റിന് 5000ത്തോളം ലൈക്ക്‌സ് ലഭിച്ചപ്പോള്‍ 3000 ത്തോളം പേരാണ് റീട്വീറ്റു ചെയ്തത്.

സംവിധായകന്‍ സിരീഷ് കുന്ദര്‍

തിരക്കഥാകൃത്തും സംവിധായകനുമായ സിരീഷ് കുന്ദറിന്റെ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നടിയും കോറിയോഗ്രാഫറുമായ ഫറാഖാന്റെ ഭര്‍ത്താവായ സിരീഷ് ഫറായ്ക്കും കുട്ടികള്‍ക്കുമൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നു.

മക്കള്‍ ഹിന്ദുവാണോ മുസ്ലീമാണോ

മക്കള്‍ ഹിന്ദുവാണോ മുസ്ലീമാണോ എന്നായിരുന്നു ഫാത്തിമ ആര്യ എന്ന അക്കൗണ്ടില്‍ നിന്നുള്ള ചോദ്യം.

സംവിധായകന്റെ മറുപടി

അടുത്തു വരാന്‍ പോകുന്ന ആഘോഷം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും തന്റെ മക്കളുടെ ജാതിയെന്നാണ് സംവിധായകന്‍ തുറന്നടിച്ചത്. കഴിഞ്ഞ മാസം അവര്‍ ക്രിസ്ത്യാനികളായിരുന്നു എന്നും സിരീഷ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ

സംവിധായകനെ അഭിനന്ദിച്ച് പ്രശസ്ത താരങ്ങളുള്‍പ്പെടെ ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളായ ഫറ ഖാനും സിരീഷ് കുന്ദറിനും നാലു കുട്ടികളാണ് .

സിരീഷ് കുന്ദറെിന്റെ ട്വീറ്റ്

സിരീഷ് കുന്ദറെിന്റെ ട്വീറ്റ് കാണൂ..

English summary
Shirish Kunder Gives An Epic Reply When Asked About His Children's Religion

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam