twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുറച്ച് പക്വത കാണിക്കണം! കങ്കണക്കെതിരെ ശിവസേന മുഖപത്രം

    |

    കങ്കണയും ശിവസേനയും തമ്മിലുള്ള പ്രശ്നം ദിനംപ്രതി വഷളാവുകയാണ്. പരസ്പരം വിമർശമുന്നയിച്ച് ഇരു കൂട്ടരും രംഗത്തെത്താറിണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകുന്നത് ജയ ബച്ചനെതിരെയുള്ള കങ്കണയുടെ രൂക്ഷ വിമർശനമാണ്. സിനിമ മേഖല ലഹരിക്ക് അടിമപ്പെട്ടുവെന്നുള്ള ബിജെപി എംപിയും നടനുമായ രവി കൃഷ്ണൻ കഴിഞ്ഞ ദിവസം പാർലമെന്റെിൽ പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി നടിയും എസ്പി എംപിയുമായ ജയബച്ചൻ രംഗത്തെത്തിയിരുന്നു .കുറച്ച് ആളുകളുടെ പേരില്‍ സിനിമ മേഖലയെ ആകെ കരിവാരിത്തേക്കാന്‍ പറ്റില്ല. ലോക് സഭാംഗവും സിനിമാമേഖലയില്‍ നിന്നു വന്നതുമായ ഒരാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ലജ്ജിച്ചു. ഏത് പാത്രത്തിലാണോ ഭക്ഷണം കഴിക്കുന്നത് അതില്‍ തന്നെ ദ്വാരങ്ങളുണ്ടാക്കുന്നു,' ജയ ബച്ചന്‍ പറഞ്ഞു. ഇത് സിനിമാ മേഖലയിൽ തന്നെ വലിയ ചർച്ചായയിരുന്നു.

    jaya bachan

    ജയ ബച്ചന്റെ വാക്കുകളെ വിമർശിച്ച് നടി കങ്കണ റാവത്ത് രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. നിങ്ങളുടെ മകൾക്കാണ് ഇത്തരത്തിലുള്ള ഭീഷണിയും ഉപദ്രവും വന്നിരുന്നെങ്കിൽ എന്തായിരിക്കും പ്രതികരണം എന്നായിരുന്നു കങ്കണയുടെ ചോദ്യം. ജയ ജീ.. എന്റെ സ്ഥാനത്ത് നിങ്ങളുടെ മകളായ ശ്വേതയെ ആയിരുന്നു കൗമാരക്കാലത്ത് ആരെങ്കിലും മർദ്ദിക്കുകയോ മയക്കുമരുന്ന് നൽകി ഉപദ്രവിക്കുകയോ ചെയ്തിരുന്നെങ്കിൽ അപ്പോഴും നിങ്ങൾ ഇത് തന്നെ പറയുമായിരുന്നോ? നിങ്ങളുടെ മകൻ ഭീഷണിപ്പെടുത്തലിനെക്കുറിച്ചും ഉപദ്രവിക്കപ്പെടുന്നതിനെക്കുറിച്ചും അഭിഷേക് നിരന്തരം പരാതിപ്പെടുകയും ഒരു ദിവസം തൂങ്ങിമരിച്ചതായി കണ്ടെത്തുകയും ചെയ്താൽ നിങ്ങൾ ഇതുതന്നെ പറയുമോ? ഞങ്ങളോടും അനുകമ്പ കാണിക്കുക," കങ്കണ കുറിച്ചു.

    ഇതിന് പിന്നാലെ കങ്കണയെ രൂക്ഷമായി വിമർശിച്ച് ശിവസേന മുഖപത്രം സാമ്​ന രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് നിയന്ത്രമണില്ല എന്നാണ് സാമ്ന എഡിറ്റോറിയലിൽ പറയുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ കുറച്ച് പക്വത കാണിക്കണമെന്നും മുഖപത്രത്തിൽ പറയുന്നുണ്ട്. കങ്കണയുടെ സോഷ്യൽ മീഡ‍ിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സാമ്നയിൽ മുഖം പ്രസംഗം. മുംബൈയേയും മഹാരാഷ്ട്രയേയും മോശമായി ചിത്രീകരിക്കരുതെന്നും മുഖ പ്രസംഗത്തിൽ പറയുന്നു.

    Recommended Video

    സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Filmibeat Malayalam

    മുംബൈയെ പാക് അധീന കാശ്മീരുമായി താരതമ്യപ്പെടുത്തികൊണ്ടുള്ള കങ്കണയുടെ പ്രസ്തവന പുറത്തു വന്നതിന് പിന്നാലെ നടിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന രംഗത്തെത്തിയത്. കങ്കണ മുംബൈയിൽ പ്രവേശിച്ചാൽ കാൽ തല്ലിയൊടിക്കുമെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായിക് തുറന്നടിച്ചിരുന്നു. കങ്കണ പാക് അധീന കാശ്മീരിലേയ്ക്ക് പോകുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും പറഞ്ഞിരുന്നു. മുംബൈയിലെത്തിയ നടി മഹാരാഷ്ട്ര ഗവർണ്ണറെ നേരിട്ട് കണ്ടിരുന്നു. സഹോദരി രംഗോലിക്കൊപ്പമാണ് കങ്കണ ഗവർണറുടെ വസതിയിലെത്തിയത്. ഒരു മകളെ കേൾക്കുന്നതുപോലെ അദ്ദേഹം തന്നെ കേട്ടതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കങ്കണ പറഞ്ഞത്.

    Read more about: shiv sena kangana ranaut
    English summary
    Shiv Sena criticizes Kangana Ranaut, You need to show some maturity when using social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X