»   » ആ ലിപ് ലോക്ക് ചെയ്യാന്‍ കാജലിനെ നിര്‍ബന്ധിയ്ക്കുകയായിരുന്നു!!

ആ ലിപ് ലോക്ക് ചെയ്യാന്‍ കാജലിനെ നിര്‍ബന്ധിയ്ക്കുകയായിരുന്നു!!

Posted By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളിന്റെ ലിപ് ലോക്ക് രംഗമാണ് ഇപ്പോള്‍ സിനിമാ ലോകത്തോ ഹോട്ട് വിഷയം. എന്നാല്‍ ആ ലിപ് ലോക്ക് ചെയ്യാന്‍ കാജല്‍ നിര്‍ബന്ധിതയാകുകയായിരുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

കാജല്‍ നായികയായെത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമായ ദോ ലോഫ്‌സോന്‍ കി കഹാനിയുടെ സെറ്റില്‍ വച്ചായിരുന്നു സംഭവം. രണ്‍ദീപ് ഹുഡ നായകനായെത്തുന്ന ചിത്രത്തില്‍ അന്ധയായിട്ടാണ് കാജല്‍ അഭിനയിക്കുന്നത്. നായകനും നായികയും ഇഴുകിച്ചേരുന്ന രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിമനോഹരമായി അവതരിപ്പിയ്ക്കുന്ന പ്രണയ രംഗത്തിനിടെ രണ്‍ദീപ് കാജലിന്റെ ചുണ്ടുകളില്‍ ചുംബിച്ചു.

 kajal-aggarwal-lip-lock

ഇങ്ങനെ ഒരു ചുംബന രംഗം ചിത്രീകരിക്കുന്നതിനെ കുറിച്ച് കാജലിനോട് നേരത്തെ സംവിധായകന്‍ ഒന്നും പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടന്ന് കാജല്‍ കട്ട് പറഞ്ഞു. രണ്‍ദീപിനോട് ദേഷ്യം ഒന്നും കാണിച്ചില്ലെങ്കിലും, ഈ രംഗം സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. ചുംബനം ഒഴിവാക്കി ഈ രംഗം ഒന്നൂകൂടെ ചെയ്യാമെന്ന് കാജല്‍ പറഞ്ഞു.

എന്നാല്‍ രണ്‍ദീപ് രംഗം വളരെ നന്നായി ചെയ്തു എന്നും സിനിമയില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് ഈ പ്രണയ രംഗമായിരിയ്ക്കുമെന്നും സംവിധായകന്‍ കാജലിനോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഈ ചുംബനം ഒഴിവാക്കിയാല്‍ രംഗത്തിന്റെ മനോഹാരിത നഷ്ടപ്പെടും. ഒടുവില്‍ തിരക്കഥയോട് നീതിപാലിക്കാന്‍ കാജല്‍ ചുംബനത്തിന് സമ്മതിച്ചു. അതിന് ശേഷം വീണ്ടും ഈ രംഗം ലിപ് ലോക്കോടെ ചിത്രീകരിക്കുകയായിരുന്നുവത്രെ.

English summary
Kajal Aggarwal, who has not enacted in a lip-lock scene was caught unawares, when a Hindi actor kissed her forcefully, while shooting for an emotional scene in Malaysia, according to reports.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam