»   »  കാസ്റ്റിങ്ങ് കൗച്ചും പ്രണയപരാജയവും കാരണം ജീവിതം തകര്‍ന്നു.. ജൂലി 2 നഗ്മയുടെ ജീവിതമാണോ?

കാസ്റ്റിങ്ങ് കൗച്ചും പ്രണയപരാജയവും കാരണം ജീവിതം തകര്‍ന്നു.. ജൂലി 2 നഗ്മയുടെ ജീവിതമാണോ?

Posted By:
Subscribe to Filmibeat Malayalam
ജൂലി 2 ഈ നടിയുടെ കഥയോ?

ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാമ് ജൂലി2. റായ് ലക്ഷ്മിയാണ് ചിത്രത്തിലെ പ്രധാന താരം. ചിത്രത്തിന്റെ ടീസറും ലൊക്കേഷന്‍ ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തൊണ്ണൂറുകളില്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന അഭിനേത്രിയുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയതെന്ന് നിര്‍മ്മാതാക്കളിലൊരാളായ പഹ്ലജ് നിഹലാനി പറയുന്നു.

മോഹന്‍ലാലിനോടൊപ്പമുള്ള നഗ്നരംഗത്തില്‍ അഭിനയിക്കുന്നതിന് മീര വാസുദേവ് മുന്നോട്ട് വെച്ച നിര്‍ദേശം?

മോഹന്‍ലാലിനെ നായകനാക്കുന്നതില്‍ ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്.. ഈ ആത്മവിശ്വാസം സിനിമയിലും കാണണേ!

ജൂലി 2 യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് പറയുന്നതിനിടയിലും ആരുടെ ജീവിതമാണ് ചിത്രം പറയുന്നതെന്നതിനെക്കുറിച്ച്, നടിയുടെ പേര് വെളിപ്പെടുത്താന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല. ആരാണ് അഭിനേത്രിയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നതിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

റിലീസിന് മുന്‍പ് പേര് പറയില്ല

സിനിമയുടെ റിലീസിന് മുന്‍പ് അഭിനേത്രിയുടെ പേര് പുറത്തുവിടില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. നിയമപരമായ തടസ്സം കാരണമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ നടി ആരാണെന്നതിനെക്കുറിച്ചുള്ള ക്ലൂ അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.

സിനിമയില്‍ തുടക്കം കുറിച്ചത്

ബോളിവുഡ് സിനിമയിലെ ഖാന്‍ ത്രയങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവരിലൊരാള്‍ക്കൊപ്പമാണ് ആ നടി തുടക്കം കുറിച്ചത്. എന്നാല്‍ തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്.

റായി ലക്ഷ്മിയുടെ കഥാപാത്രത്തെ തിരിച്ചറിയും

സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് റായി ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം ഏത് താരത്തിന്റെതാണെന്ന് കൃത്യമായി മനസ്സിലാവും. അതിനു മുന്‍പ് താരത്തിന്റെ പേര് പുറത്തുവിടാന്‍ ഉദ്ദേശിക്കുന്നിലെന്നും നിഹലാനി പറയുന്നു.

റായി ലക്ഷ്മി പറയുന്നത്

തന്റെ കഥാപാത്രവും ആ താരത്തിന്റെ ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്കും അറിയാമെന്ന് റായി ലക്ഷ്മി പറയുന്നു. ആ നടിയുടെ ജീവിതവുമായുള്ള സാമ്യത്തെ താന്‍ തള്ളിക്കളയുന്നില്ലെന്നും അവര്‍ പറയുന്നു. റായി ലക്ഷ്മിയും താരത്തിന്റെ പേര് പുറത്തുവിടാന്‍ തയ്യാറല്ല.

നഗ്മയാണെന്ന സംശയം

ജൂലി 2 നഗ്മയുടെ ജീവിതമാണോയെന്ന സംശയവും ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ചിത്രത്തിലൂടെയാണ് നഗ്മ ബോളിവുഡില്‍ തുടക്കം കുറിച്ചത്. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം പരസ്യമായിരുന്നു

നഗ്മയും ശരത് കുമാറും തമ്മിലുള്ള പ്രണയവും ശരതിന്റെ ഭാര്യ വിവാഹ മോചനം നേടിയതുമൊക്കെ നേരത്തെ തന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. ഏറെത്താമസിയാതെ നഗ്മ ആ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും പിന്നീട് രവി കിഷനുമായി പ്രണയത്തിലായി. പിന്നീട് ബോജ്പുരി സിനിമകളിലും താരം അഭിനയിച്ചിരുന്നു. നഗ്മയുടെ സ്വകാര്യ ജീവിതത്തിലെ വിവാദങ്ങള്‍ പരസ്യമായിരുന്നു.

നഗ്മയുടെ പ്രതികരണം

നഗ്മയുടെ ജീവിതമാണോ ജൂലി 2 എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. ഇത്തരമൊരു കാര്യത്തെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്നും ആദ്യമായാണ് ഈ വാര്‍ത്ത അറിയുന്നതെന്നുമായിരുന്നു താരം പറഞ്ഞത്. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം പ്രതികരിച്ചത്.

വാര്‍ത്തകളില്‍ ഇടം നേടാന്‍

സിനിമ വിജയിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായാവാം ഇത്തരത്തിലൊരു പ്രചാരണമെന്നും താരം പറയുന്നു. ജൂലി2 നെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാവാം ഇങ്ങനെ ചെയ്യുന്നത്.

സിനിമ കണ്ടതിന് ശേഷം പ്രതികരിക്കാം

സിനിമ കാണാതെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് നഗ്മ പറയുന്നു. ഇത്തരമൊരു വിവാദം ഉയര്‍ന്നുവന്ന അവസരത്തില്‍ താന്‍ തീര്‍ച്ചയായും ഈ സിനിമ കാണുമെന്നും താരം വ്യക്തമാക്കി.

രംഗങ്ങള്‍ ലീക്കായി

ഗ്ലാമറിന്റെ അതിപ്രസരവുമായി പുറത്തിറങ്ങുന്ന ചിത്രത്തിലെ ചില രംഗങ്ങള്‍ ലീക്കായിരുന്നു. അതീവ ഗ്ലാമറസായാണ് റായി ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും വളരെ പെട്ടെന്നാണ് വൈറലാവുന്നത്.

English summary
SHOCKING! Is Raai Laxmi's Casting Couch Film 'Julie 2' Based On Actress Nagma?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam