»   » ഒരു ദിവസം 17 തവണ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയയാളെ കെട്ടിപ്പിടിച്ച് പ്രശസ്ത നടി

ഒരു ദിവസം 17 തവണ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയയാളെ കെട്ടിപ്പിടിച്ച് പ്രശസ്ത നടി

Posted By:
Subscribe to Filmibeat Malayalam

മുംബൈ: പിറകെ നടന്ന് ശല്യപ്പെടുത്തുന്നവരെ പെണ്‍കുട്ടികള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. കാരണം രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വളരെ മോശമായ റിപ്പോര്‍ട്ടുകളാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. പ്രണയാഭ്യര്‍ഥനയുമായി പിറകെ കൂടുന്നവര്‍ പിന്നീട് കൊലയാളികളാവുകയാണ്.

എന്നാല്‍, ബോളിവുഡ് നടിയും ഗായികയുമായ ശ്രദ്ധാ കപൂര്‍ തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്തയാളെ കെട്ടിപ്പിടിച്ച് വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ചു. ഒരു ദിവസം 17 തവണയാണ് നടിയെ ഒരാള്‍ ശല്യം ചെയ്തത്. തന്നെ തുടര്‍ച്ചയായി ശല്യം ചെയ്യുന്നയാളെ പങ്കെടുക്കുന്ന വേദിക്കരികിലും കണ്ടതോടെ നടി അയാളെ വേദിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

 shraddhakapoor

വിളിച്ചുവരുത്തിയശേഷം ഇയാളെ പരിചയപ്പെടുത്തുകയും പിന്നീട് ആലിംഗനം ചെയ്യുകയും ചെയ്തു. താനിയാളെ ഇതേ ദിവസം 17ാം തവണയാണ് കാണുന്നതെന്നും നടി വേദിയില്‍ പറഞ്ഞു. വേദിയിലുണ്ടായിരുന്നവരും സദസ്സിലുള്ളവരും നടിയുടെ പെരുമാറ്റത്തെ പുകഴ്ത്തുകയും ചെയ്തു. പുറത്തിറങ്ങുന്ന റോക്ക് ഓണ്‍ 2 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് ഇപ്പോള്‍ നടി.

English summary
Shraddha Kapoor hugs her stalker after meeting him for 17th time in a day

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam