»   » ടൈഗര്‍ ഷ്രോഫ്, ശ്രദ്ധാ കപൂര്‍ ബാഗിയുടെ കിടിലന്‍ ട്രെയിലര്‍ കാണൂ..

ടൈഗര്‍ ഷ്രോഫ്, ശ്രദ്ധാ കപൂര്‍ ബാഗിയുടെ കിടിലന്‍ ട്രെയിലര്‍ കാണൂ..

By: Sanviya
Subscribe to Filmibeat Malayalam

സബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ബാഗിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ടൈഗര്‍ ഷ്രോഫും ആഷിക് 2 നായിക ശ്രദ്ധാ കപൂറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിയ എന്ന പെണ്‍കുട്ടിയുടെ വേഷമാണ് ശ്രദ്ധാ കപൂര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റോണിയായി ടൈഗര്‍ ഷ്രോഫും എത്തും.

ടൈഗര്‍ ഷ്രോഫിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ശ്രദ്ധാ കപൂറിന്റെ അദ്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമാണ് ട്രെയിലറില്‍. കേരളത്തില്‍ ആലപ്പുഴയില്‍ വച്ച് ഒന്നര മാസത്തോളം ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. ആലപ്പുഴയിലെ വള്ളം കളിയും ചിത്രത്തിന്റെ ട്രെയിറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

shraddhakapoor

ടൈഗര്‍ ഷ്രോഫ്-ശ്രദ്ധാ കപൂര്‍ ബോളിവുഡിലെ പുതിയ താര ജോഡികളായിരിക്കും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ചിത്രത്തിന് വേണ്ടി ശ്രദ്ധാ കപൂര്‍ ബിക്കിനി അണിയുഞ്ഞത് നേരത്തെ വാര്‍ത്തയായിരുന്നു. ഇത് ആദ്യമായാണ് ശ്രദ്ധാ കപൂര്‍ ബിക്കിനി അണിഞ്ഞ് എത്തുന്നത്.

സുധീര്‍ ബാബുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സാജിത് നാദിയ നാദിയത് വാല നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ 29നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ചിത്രത്തില്‍ കിടിലന്‍ ട്രെയിലര്‍ കാണൂ..

English summary
Shraddha Kapoor, Tiger Shroff’s rebellious avatar is impressive.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam