»   » നടി ശ്രദ്ധ കപൂര്‍ ഫര്‍ഹാനോടൊപ്പം താമസം തുടങ്ങി;വാര്‍ത്ത നിഷേധിച്ച് പിതാവ് ശക്തി കപൂര്‍

നടി ശ്രദ്ധ കപൂര്‍ ഫര്‍ഹാനോടൊപ്പം താമസം തുടങ്ങി;വാര്‍ത്ത നിഷേധിച്ച് പിതാവ് ശക്തി കപൂര്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തറും നായിക ശ്രദ്ധാ കപൂറും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് പരസ്യമായി പ്രതികരിക്കാതിരുന്ന താരങ്ങള്‍  ഇപ്പോള്‍ ഒരുമിച്ച് താമസം തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ശ്രദ്ധ കുടുംബത്തോട് വഴക്കിട്ട് ഫര്‍ഹാനൊപ്പം താമസം മാറ്റുകയായിരുന്നെന്നാണ് പറയുന്നത്. ശ്രദ്ധയുടെ പിതാവും മുന്‍ ബോളിവുഡ് നടനുമായ ശക്തി കപൂര്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നാണ് നടന്‍ പറയുന്നത്. ഇത്തരം ഗോസിപ്പുകളെ സീരിയസായി എടുക്കേണ്ടെന്നാണ് താനവളോട് പറഞ്ഞിരിക്കുന്നത്.

Read more: ഇന്ത്യക്കാരില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളരുതെന്ന പാക് നടിയുടെ പ്രസ്താവന വൈറലാവുന്നു

sradha-31-

അവള്‍ ആരെയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ താന്‍ ഒരിക്കലും അതിന് എതിരു നില്‍ക്കില്ലെന്നും ശക്തി കപൂര്‍ പറയുന്നു. താന്‍ 35 വര്‍ഷത്തിലധികമായി ബോളിവുഡിന്റെ ഭാഗമാണെന്നും ഇത്തരം വാര്‍ത്തകള്‍ സാധാരണയാണെന്നും നടന്‍ പറഞ്ഞു.

റോക്ക് ഓണ്‍ 2 വിലാണ് ശ്രദ്ധയും ഫര്‍ഹാനും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഹെയര്‍സ്റ്റൈലിസ്റ്റായ അഥുനാ ബബാനിയുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ചതിനു ശേഷമാണ് ഫര്‍ഹാന്‍ ശ്രദ്ധയുമായി അടുത്തത്.

English summary
Ever since Farhan Akhtar's 15-year-long marriage with his hairstylist wife Adhuna Bhabani came to an end, his name has been linked to his leading ladies. But while rumours of his romance with Aditi Rao Hydari fizzled out shortly after the release of Wazir, Farhan and Shraddha's link-up continues

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam