»   » ശ്രേയ ഘോഷാലിന്റെയും ഭര്‍ത്താവ് ശൈലാദിത്യന്റെയും ജീവിതത്തിലേക്ക് പുതിയ അതിഥി

ശ്രേയ ഘോഷാലിന്റെയും ഭര്‍ത്താവ് ശൈലാദിത്യന്റെയും ജീവിതത്തിലേക്ക് പുതിയ അതിഥി

Posted By:
Subscribe to Filmibeat Malayalam

ഗായിക ശ്രേയ ഘോഷാലിന്റെയും ഭര്‍ത്താവ് ശൈലാദിത്യന്റെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുകയാണ്. അതേ ശ്രേയ ഘോഷാല്‍ തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുന്നു.

അടുത്തിടെ ശ്രേയ അമ്മയാകുന്നതിന്റെ സന്തോഷം ആഘോഷിച്ചതായും കേള്‍ക്കുന്നുണ്ട്. ഉടന്‍ തന്നെ ശ്രേയ അമ്മയാകുന്നതിന്റെ സന്തോഷ വാര്‍ത്ത ആരാധകരെയും അറിയിക്കും.

shreya-07

2015 ഫെബ്രുവരി അഞ്ചിനായിരുന്നു ശ്രേയ ഘോഷാലിന്റെയും ബംഗാളി സ്വദേശിയായ ശൈലാദിത്യന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹതിരായത്.

ബംഗാളി ചടങ്ങോടു കൂടിയ വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രമുഖരെ ആരെയും തന്നെ ചടങ്ങില്‍ ക്ഷണിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ശ്രേയ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താന്‍ വിവാഹതിയായ കാര്യം അറിയിക്കുന്നത്.

English summary
Shreya Ghoshal is pregnant?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam