»   » മകളെ ബോളിവുഡ് നടിയാക്കാന്‍ താത്പര്യമില്ലെന്നു അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ പറയാന്‍ കാരണം?

മകളെ ബോളിവുഡ് നടിയാക്കാന്‍ താത്പര്യമില്ലെന്നു അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ പറയാന്‍ കാരണം?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രധാന താര കുടുംബമാണ് ബച്ചന്‍ ഫാമിലി. അമിതാഭ് ബച്ചന്റെ മകള്‍  ശ്വേത
ബച്ചനൊഴികെ മറ്റെല്ലാവരും ബോളിവുഡ് താരങ്ങളാണ്. ശ്വേത തനിക്ക് അഭിനയത്തോടു താല്‍പ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചതാണ്. മകള്‍ നവ്യ നവേലി നന്ദയെ കുറിച്ചാണ് ശ്വേതയ്ക്കിപ്പോള്‍ ടെന്‍ഷന്‍.

മകള്‍ അഭിനയരംഗത്തേക്കു കടക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താനൊരിക്കലും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നാണ് ശ്വേത പറയുന്നത്. കാരണം ഒരു അഭിനേതാവായി  തീരുക എന്നത് പറയുന്നതു പോലെ എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്, വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന മേഖലയാണ് അഭിനയമേഖലയെന്നത്. ശ്വേത ബച്ചന്‍ പറയുന്നു.

Read more: കരീന ലൗ ജിഹാദിനിര,ഷാറൂഖിനെ ഭാര്യ പണം മോഹിച്ച് കെട്ടി;ഇനിയുമുണ്ട്...ആള്‍ ദൈവത്തിന് പണികിട്ടാറായി !

16-1481888631-shweta-ba

കൂടാതെ അഭിനയിക്കുന്ന ഏതു വേഷത്തെ കുറിച്ചും ക്രൂരമായ വിമര്‍ശനവും  കേള്‍ക്കേണ്ടി വന്നേക്കാം. അടുത്തിടെയാണ് നവ്യനന്ദ നവേലിയുടെ ഹോട്ട് ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ വൈറലായിരുന്നത്. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

തന്റെ മക്കള്‍ സെലിബ്രിറ്റികളല്ലെന്നും ഇത്തരം അനാവശ്യ വിവാദത്തിലേക്ക് അവരെ വലിച്ചിഴ്ക്കരുതെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ശ്വേതയുടെ കുറിപ്പ്  നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

English summary
Shweta Bachchan talks about her daughter Navya Naveli Nanda at an event and says, "I will be worried if if she (Navya) plans to be an actor."

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam