»   » മേക്കപ്പില്ലാതെ ഗുജറാത്തി വേലക്കാരിയായി കങ്കണ; സിമ്രാന്റെ ടീസര്‍ പുറത്തിറങ്ങി

മേക്കപ്പില്ലാതെ ഗുജറാത്തി വേലക്കാരിയായി കങ്കണ; സിമ്രാന്റെ ടീസര്‍ പുറത്തിറങ്ങി

Posted By:
Subscribe to Filmibeat Malayalam

വിവാദ നായികയായ കങ്കണ റണാവത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങി. ഹസന്‍ലാല്‍ മേഹ്ത സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് സിമ്രാന്‍ എന്നാണ്. ഷാഹിദ് എന്ന ചിത്രത്തിന്റെ സംവിധാനത്തിന് അദ്ദേഹം ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്ന പ്രേക്ഷകര്‍ക്ക് പോലും സംശയമുണ്ട്, മൂന്ന് ദേശീയ അവാര്‍ഡ് നേടിയ കങ്കണ ഇനിയൊന്നു കൂടി നേടിയേക്കുമോ എന്ന്.അത്രയ്ക്ക് ഗംഭീരമാണ് ട്രെയിലറിലെ മേക്കോവറും അഭിനയവും

കങ്കണ മേക്കപ്പില്ലാതെ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നേരത്തെ ക്യൂന്‍ എന്ന ചിത്രത്തില്‍ കങ്കണ മേക്കപ്പില്ലാതെ അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയിരുന്നു.

kangana-

യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഗുജറാത്തിക്കാരിയായ ഒരു വേലക്കാരിയായാണ് കങ്കണ നമ്മുക്ക് മുന്നില്‍ എത്തുന്നത്. നഴ്‌സായി തുടങ്ങി പിന്നീട് ബാങ്ക് മോഷ്ടാവ് വരെയായ ബണ്ടി സന്ദീപ് കൗറിന്റെ യഥാര്‍ത്ഥ ജീവിത കഥയാണ് ചലച്ചിത്രമാക്കിയിരിക്കുന്നത്. രാജ്കുമാര്‍ റാവു മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അപൂര്‍വ്വ അസ്രാണിയാണ്. സെപ്റ്റംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

English summary
'Simran' trailer: Kangana Ranaut returns as a Gujarati kleptomaniac and gambler
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam