»   » ''വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ പോസ്റ്ററുകള്‍ മഞ്ജുവാര്യരെ വേദനിപ്പിച്ചു''-സിസ്റ്റര്‍ ജെസ്മി

''വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ പോസ്റ്ററുകള്‍ മഞ്ജുവാര്യരെ വേദനിപ്പിച്ചു''-സിസ്റ്റര്‍ ജെസ്മി

Posted By: Pratheeksha
Subscribe to Filmibeat Malayalam

വിവാഹമോചനത്തിന് മുന്‍പ് കാവ്യാ മാധവനുമായുളള ബന്ധം ഉപേക്ഷിക്കാന്‍ മഞ്ജു വാര്യര്‍ ദിലീപിനോട് കേണപേക്ഷിച്ചിരുന്നതായി സിസ്റ്റര്‍ ജെസ്മി. ആഗസ്ത് 26 ലെ ഫേസ്ബുക്ക് പോസ്റ്റിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്. അടൂര്‍ ചിത്രം പിന്നെയും പുറത്തിറങ്ങിയപ്പോഴാണ് സിസ്റ്റര്‍ ഇങ്ങനെയൊരു പോസ്റ്റിട്ടത്

ജെസ്മിയുടെ കുറിപ്പ് തുടങ്ങുന്നതിങ്ങനെയാണ് -'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സിനിമയില്‍ പ്രണയിനിയുടെ കവിളില്‍ നായകന്‍ കടിക്കുന്ന വലിയ പോസ്റ്ററുകള്‍ മഞ്ജുവാര്യരെ വേദനിപ്പിച്ചു. എന്നത് കേട്ടുകേള്‍വിയാണ്. എന്നാല്‍ വിവാഹമോചനത്തിന് മുമ്പ് കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ഭാര്യ കേണപേക്ഷിച്ചു എന്ന വിവരം അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് നേരിട്ട് പങ്കുവച്ചു എന്നതാണ് വാസ്തവം.'

ghj-25-148

മഞ്ജുവിന്റെ യാചന നിരസിച്ച ഭര്‍ത്താവിനെ  ഭാര്യ കൈവിട്ടതിന്റെ ചൂടാറും മുമ്പേ അടൂര്‍ താരജോഡികളെ യോജിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്തോ ഒരു വല്ലായ്മ തോന്നിയിരുന്നു. എന്നിട്ടും അടൂര്‍ സിനിമകളുടെ ആരാധികയായ താന്‍ പ്രതീക്ഷ കൈവിടാതെ പിന്നെയും എന്ന സിനിമക്കായി കാത്തിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു.

kj-25-148
English summary
sister jesme's facebook post about dileep and manju warrier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam