»   » കൈനീട്ടി കേണിട്ടും ആരും കനിഞ്ഞില്ല!താരങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്തല്‍ നല്‍കി നടന്‍ മരണത്തിന് കീഴടങ്ങി

കൈനീട്ടി കേണിട്ടും ആരും കനിഞ്ഞില്ല!താരങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്തല്‍ നല്‍കി നടന്‍ മരണത്തിന് കീഴടങ്ങി

Posted By: Teresa John
Subscribe to Filmibeat Malayalam

അവസാന കാലത്ത് വേദനകള്‍ കൊണ്ട് നരകിക്കാനായിരുന്നു ഈ കലാകാരന്റെ വിധി. ബോളിവുഡെന്ന ഗ്ലാമര്‍ ലോകത്ത് മനുഷ്യ ബന്ധങ്ങള്‍ക്ക് വില കുറവാണെന്ന് തെളിയിച്ചു കൊണ്ടാണ് നടന്‍ സീതാറം പഞ്ചല്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. പണവും പ്രതാപവും ഇല്ലെങ്കില്‍ കഴിവുണ്ടായിട്ടും കാര്യമില്ലെന്ന്് തെളിയിക്കുകയാണ് പഞ്ചലിന്റെ ജീവിതം.

തന്നെക്കാള്‍ പ്രായം കൂടിയ പെണ്ണിനെ വിവാഹം കഴിച്ച മണിയന്‍പിള്ള രാജുവിന്റെ മകന്റെ അവസ്ഥ കണ്ടോ?

ബോളിവുഡ് ആക്ഷന്‍ നായകന്‍ അക്ഷയ് കുമാറിന്റെ ഒപ്പം അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സീതാറാം പഞ്ചല്‍. ഒരു കാലത്ത് ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറുകളുടെ കൂടെ അഭിനയിച്ച് തകര്‍ത്തിരുന്ന സീതാറാം പഞ്ചല്‍ എന്ന താരമാണ് ക്യാന്‍സര്‍ രോഗം ബാധിച്ച് ആരും തിരിഞ്ഞു നോക്കാനില്ലാതെ കഴിഞ്ഞിരുന്നത്. അവഗണിക്കപ്പെടുന്ന താരത്തിന്റെ ഗതി പലപ്പോഴായി വാര്‍ത്തയായിരുന്നെങ്കിലും ആരും സഹായിക്കാനില്ലാതെ മരണം അദ്ദേഹത്തെ പുല്‍കിയിരിക്കുകയാണ്.

സീതാറാം പഞ്ചല്‍

ബോളിവുഡില്‍ അഭിനയത്തിലുള്ള കഴിവ് തെളിയിച്ച താരമാണ് സീതാറാം പഞ്ചല്‍. അക്ഷയ് കുമാറിനെ പോലെ പ്രമുഖ താരങ്ങളുടെ കൂടെ അഭിനയിച്ച സീതാറാം തന്റെ കഥാപാത്രങ്ങളെ വ്യത്യസ്തനാക്കാന്‍ ശ്രദ്ധിച്ച താരമായിരുന്നു.

മരണത്തിന് കീഴടങ്ങി

ഏറെ കാലമായി വേദനകളുടെ ലോകത്തായിരുന്നു താരം. ക്യാന്‍സര്‍ ബാധിച്ച് ദുരിതത്തില്‍ കഴിഞ്ഞിരുന്ന താരം ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വ്യാഴാഴ്ച അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

അവസാന ചിത്രം

ശ്രദ്ധേയമായ വേഷത്തിലൂടെ ജോളി എല്‍ എല്‍ ബി 2 എന്ന ചിത്രത്തില്‍ നടന്‍ അക്ഷയ് കുമാറിനൊപ്പമാണ് സീതാറാം പഞ്ചല്‍ അവസാനമായി അഭിനയിച്ചത്.

ഇര്‍ഫാന്‍ ഖാന്റെ സിനിമയിലും

നടന്‍ ഇര്‍ഫാന്‍ ഖാന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടി കൊടുത്ത പാന്‍ സിങ് തോമര്‍ എന്ന സിനിമയിലും സീതാറം പഞ്ചല്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ചിരുന്നു.

മറ്റ് സിനിമകള്‍

ജോളി എല്‍ എല്‍ ബി 2, പാന്‍ സിങ് തോമര്‍ എന്നീ സിനിമകള്‍ക്ക് പുറമെ ബാന്‍ഡിറ്റ ക്യൂന്‍, സ്ലംഡോഗ് മില്ല്യണര്‍, പീപ്പിലി ലൈവ്, ദി ലെജന്‍ഡ് ഓഫ് ഭഗത് സിങ് എന്നിങ്ങനെ നിരവധി സിനിമകളില്‍ പഞ്ചല്‍ അഭിനയിച്ചിട്ടുണ്ട്.

എന്നെ ഒന്ന് സഹായിക്കാമോ?

ഒരു ഗതിയും പരഗതിയുമില്ലാതെ ആയ അവസരത്തില്‍ എന്റെ സഹോദരന്മാരെ എന്നെ ഒന്ന് സഹായിക്കാമോ? എന്ന ചോദിച്ച് താരം ഫേസ്ബുക്കിലുടെ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ആരും അത് ഗൗനിച്ചിരുന്നില്ല.

ചികിത്സകള്‍


ആയൂര്‍വേദം, ഹോമിയോപതി, അലോപതി എന്നിങ്ങനെ പല മേഖലയില്‍ നിന്നും ചികിത്സ നടത്തിയെങ്കിലും ക്യാന്‍സര്‍ ശക്തമായി തന്നെ താരത്തെ പിടിമുറുക്കിയിരുന്നു.

മനുഷ്യന് വിലയില്ലാത്ത താരലോകം

കുടെ പ്രവര്‍ത്തിച്ച ഒരു സഹപ്രവര്‍ത്തകന്‍ മരണത്തോട് മല്ലടിക്കുമ്പോഴും ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഗ്ലാമറിന്റെ മായ ലോകത്ത് കഴിയുന്ന താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് ദു:ഖകരമായ കാര്യമായിരുന്നു.

English summary
Bollywood actor Sitaram Panchal dies after long battle with lung cancer.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam