»   » ആരോഗ്യമെന്നാല്‍ സിക്‌സ് പാക്കല്ല:ഹൃത്വിക്ക് റോഷന്‍

ആരോഗ്യമെന്നാല്‍ സിക്‌സ് പാക്കല്ല:ഹൃത്വിക്ക് റോഷന്‍

Posted By:
Subscribe to Filmibeat Malayalam

സിക്‌സ് പാക്ക് മോഹികളുടെ റോള്‍ മോഡലാണ് ഹൃത്വിക് റോഷന്‍. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഹൃത്വിക് റോഷന്‍ തന്നെ നല്ലൊരു ഉപദേശം നല്‍കുകയാണ്. ആരോഗ്യമെന്നാല്‍ സിക്‌സ് പാക്കല്ലെന്നും അതിലൊന്നും വലിയ കാര്യമില്ലെന്നുമാണ് ഹൃത്വിക്ക് പറയുന്നത്.

നടനും അളിയനുമായ സെയ്ദ് ഖാനോടൊപ്പം പോസ്റ്റീവ് ഹെല്‍ത്ത് അവാര്‍ഡിന് പങ്കെടുത്തപ്പോഴണ് ആരോഗ്യത്തെയും സിക്‌സ് പാക്കിനെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് താരം പറഞ്ഞത്. താനും സയ്ദ് ഖാനുമെല്ലാം സിക്‌സ്പാക്കും കൊണ്ട് നടക്കുന്നത് സിനിമാഭിനയത്തിന് വേണ്ടിമാത്രമാണെന്നും ഹൃത്വിക് പറഞ്ഞു.

Hrithik Rohan

ശരിയായ ഭക്ഷണം കഴിക്കുയും കൃത്യമായി എക്‌സസൈസ് ചെയ്യുകയുമാണ് നല്ല ആരോഗ്യത്തിന് ആവശ്യം. ശരീരവും മനസ്സും എന്നും ഉത്തേജിപ്പിക്കണമെന്നും ഹൃത്വിക്. കരീനയ്‌ക്കൊപ്പം കരണ്‍ മല്‍ഹോത്രയുടെ സുധി എന്ന ചിത്ത്രതില്‍ ഹൃത്വിക് സിക് പാക്കിലെത്തുന്നുവെന്നതിനോട് പ്രതികിരിക്കുകയായിരുന്നു താരം.

മേ പ്രേം കി ദിവാനി എന്ന ചിത്ത്രതിന് ശേഷം കരീനയും ഹൃത്വിക്കും വീണ്ടും താരജോഡികളാകുന്ന ചിത്രമാണ് സുധി. അടുത്തമാസം ആദ്യം റിലീസിനൊരുങ്ങുന്ന തന്റെ ക്രിഷ് ത്രിയുടെ പ്രമോഷന്റെ തിരക്കിലാണ് ഹൃത്വിക്കിപ്പോള്‍

English summary
Actor Hrithik Roshan, known for his chiselled body, says that six-pack abs are not a criterion to determine health. Hrithik believes that exercise keeps one in good physical and emotional shape.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam