»   » സംവിധായകാ ഇനി അടുത്ത തവണ നോക്കാം; മോഹന്‍ജോ ദാരോ തകര്‍ന്നതെങ്ങനെ, കാരണങ്ങളിതാ...

സംവിധായകാ ഇനി അടുത്ത തവണ നോക്കാം; മോഹന്‍ജോ ദാരോ തകര്‍ന്നതെങ്ങനെ, കാരണങ്ങളിതാ...

Posted By: Vishnu
Subscribe to Filmibeat Malayalam

ഋതിക് റോഷന്റെ തിരിച്ച് വരവെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് വലിയ പ്രതീക്ഷകളും അവകാശവാദങ്ങളുമായി അഷുതോഷ് ഗവാരിക്കറിന്റെ മോഹന്‍ജോ ദാരോ തിയ്യറ്ററിലെത്തിയത്. ട്രെയിലറുകളില്‍ കണ്ട ചടുലത ചിത്രത്തിനുണ്ടായിരുന്നില്ല. സിനിമ ബോക്‌സോഫീസില്‍ വന്‍ പരാജയമായി. തികച്ചും ബാവനാത്മകമായിരുന്നു അഷുതോഷിന്റെ ലഗാന്‍ എന്ന സിനിമ. എന്നാല്‍ പ്രേക്ഷകര്‍ ആ സിനിമയെ സ്വീകരിച്ചത് യാഥാര്‍ത്ഥ്യമായ ഒന്നാണെന്ന ധാരണയിലായിരുന്നു. അത്രയേറെ മനോഹരമായിരുന്നു ലഗാന്റെ ചിത്രീകരണം.

സിന്ധു നതീതട സംസകാരത്തിന്റെ വിവരണങ്ങളുമായി സംവിധായകന്‍ എത്തുമ്പോള്‍ ചരിത്രബോധമുള്ള പ്രേക്ഷകന്‍ മുഖം തിരിക്കും. സിനിമ നടക്കുന്നത് മോഹന്‍ജൊദാരയിലാണെന്ന് തോന്നിപ്പിക്കാന്‍ സംവിധായകന്‍ നടത്തുന്ന ശ്രമങ്ങള്‍ മാത്രമായി മോഹന്‍ജൊ ദാരോ തോന്നിയാല്‍ കുറ്റം പറയാനാവില്ല. നായകന്‍ ഋതിക് റോഷന്‍ തന്‍രെ കഥാപാത്രത്തെ അവിസ്മരിണീയമാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.

പക്ഷെ അതിന്റെ ക്രഡിന്റ് സംവിധായകനില്ല. സ്റ്റഡി മെറ്റീരിയല്‍പോലെ ഒരു സ്‌ക്രിപ്റ്റുണ്ടാക്കിയിടത്ത് അഷുതോഷ് പരാജയപ്പെട്ടെന്ന് പറയാം, സിനിമ കണ്ടിറങ്ങിയ പ്രേക്ഷന് സംവിധായകനോട് പറയാന്‍ ഒന്നേ ഉണ്ടാകൂ, ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം... മോഹന്‍ജൊ ദോരോ പൊട്ടിപ്പൊളിയാന്‍ കാരണം സംവിധായകന്‍ തന്നെയാണ്. ചില കാരണങ്ങളിതാ...

ഇത് നാടകമോ സനിമയോ...

ലഗാന്‍പോലെ പ്രേക്ഷകനെ പിടിച്ചിരുത്തിയ ഒരു സിനിമയുടെ സംവിധായകന്‍ തന്നെയാണോ മോഹന്‍ജോ ദാരോ എടുത്ത്. സിനിമയിലെന്തിനാണിത്ര നാടകീയതയെന്നാണ് പ്രേക്ഷകരുടെ ചോദ്യം.

ബാഹുബലിയൊക്കെ ഇറങ്ങിയത് അറിഞ്ഞില്ലേ

മോഹന്‍ജൊ ദാരയോയുടെ ചരിത്രം പറയുമ്പോള്‍ വിഷ്വല്‍ എഫ്ക്ടിനുള്ള പ്രാധാന്യം സംവിധായകന്‍ മറന്നോ. ബാഹുബലി ഇറങ്ങി സിനിമാലോകത്തെ ത്രസിപ്പിച്ചതൊന്നും സംവിധായകന്‍ അറിഞ്ഞില്ലെന്ന് തോന്നു. അത്ര മോശം വിഷ്വല്‍ എഫ്കടാണ് സിനിമയില്‍

മോഹന്‍ജോ ദാരോയിലെ വസ്ത്രങ്ങള്‍

സിന്ധൂനദീതട സംസ്‌കാരത്തിന്റെ ഭാഗമായിരുന്നെന്ന് കാണിക്കാന്‍ വസ്ത്രാലങ്കാരത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ പരമ ബോറാണ്. പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്ന കാലത്തെ അതൊക്കെ വിട്ട് പ്രത്യേക വസ്ത്രം നെയ്‌തെടുത്തിരിക്കുന്നു. ഒട്ടും റിയലിസ്റ്റിക്കല്ല

ഋതിക് റോഷന്റെ ഗംഭീര പ്രകടനം

മറ്റ് എല്ലാ പ്രശ്‌നങ്ങളും മാറ്റിവയ്ക്കാം, അത്രയേറെ ഗംഭീരമായിരുന്നു ഋതിക്കിന്റെ പ്രകടനം. പക്ഷെ നല്ലൊരു സ്റ്റോറി ലൈനില്ലാത്തിന്റെ പിഴവ് എല്ലായിടത്തും കാണാം.

സസ്പന്‍സ് നിലനിര്‍ത്തിയില്ലെങ്കിലെന്ത് സിനിമ

സിനിമ തുടങ്ങുമ്പോഴേ അറിയാം ക്ലൈമാക്‌സ് എന്താവുമെന്ന്. ജോധാ അ്കതര്‍ പോലെയുള്ള സിനിമയെടുത്ത അഷുതോഷിനിത് എന്ത് പറ്റി. ആദ്യാവസാനം വരെ കാണുമ്പോഴും പ്രേക്ഷകനില്‍ പുതിയൊരു അനുഭവം സൃഷ്ടിക്കാന്‍ മോഹന്‍ജോ ദാരയ്ക്ക് കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം

എന്തൊക്കെയായിരുന്നു, എല്ലാം വെറുതെ

മോഹന്‍ജോ ദാരോ കുറച്ചൊന്നുമല്ല പ്രേക്ഷകനില്‍ ആകാംക്ഷ ഉണ്ടാക്കിയത്. ചിത്രത്തിന്റെ പ്രമൊഷനും ട്രെയിലറുമെല്ലാം അത്തരത്തിലായിരുന്നു. ട്രെയിലര്‍ ഗംഭീരമാണെങ്കിലും സിനിമയില്‍ കഥയില്ലെങ്കില്‍ തീര്‍ന്നില്ലേ.

English summary
Six Major Reasons Why Hrithik Roshan Starrer Mohenjo Daro Failed To Connect With The Audiences!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam