»   » പികെയുടെ വിജയത്തിന് ശേഷം, ആമിറിന്റെ പുതിയ മാറ്റം ദങ്കലിന് വേണ്ടി

പികെയുടെ വിജയത്തിന് ശേഷം, ആമിറിന്റെ പുതിയ മാറ്റം ദങ്കലിന് വേണ്ടി

Posted By: AkhilaKS
Subscribe to Filmibeat Malayalam

പികെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം, ആമീര്‍ ഖാന്‍ വീണ്ടും ക്യാമറയ്ക്ക് മുമ്പിലെത്തുന്നു. പ്രേഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ ഭാവത്തിലും രൂപത്തിലുമാണ് അടുത്ത ചിത്രത്തില്‍ ആമീര്‍ ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. നിതീഷ് തീവാരി സംവിധാനം ചെയ്യുന്ന ദങ്കല്‍ എന്ന ചിത്രമാണ് ആമീര്‍ ഖാന്റെ പുതിയ ചിത്രം.

ചിത്രത്തില്‍ രണ്ട് കുട്ടികളുടെ പിതാവായ ഗുസ്തിക്കാരന്റെ റോളിലാണ് ആമീര്‍ എത്തുന്നത്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീത ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവും ഗുസ്തി ചാമ്പ്യന്‍ പരിശീലകനുമായ മഹാവീര്‍ ഫോഗോട്ടിനെയാണ് ദങ്കലില്‍ ആമീര്‍ ഖാന്‍ അവതരിപ്പിക്കുന്നത്.

aamirkhan

പികെയ്ക്ക് ശേഷം ആമീര്‍ ഖാന്റെ ഈ പുതിയ രൂപം കണ്ടാല്‍ ശരിക്കും ആരാധകര്‍ അദ്ഭുതപ്പെട്ട് പോകും. പുതിയ ചിത്രത്തിന് വേണ്ടി ആമീര്‍ ഖാന്‍ 95 കിലോ ഭാരമാണ് കൂട്ടിയിരിക്കുന്നത്.ഹോളിവുഡ് ഫിറ്റ്‌നസ് വിദഗ്ധരുടെ സഹായത്തോടെയാണത്രേ ആമീര്‍ ഖാന്‍ ഗുസ്തിക്കാരന്റെ ശരീരം ഉണ്ടാക്കിയെടുത്തതെന്ന് പറയുന്നു.

കൂടാതെ ചിത്രത്തില്‍ ഇരട്ടവേഷങ്ങള്‍ അവതരിപ്പിക്കുന്നതെന്നും പറയുന്നുണ്ട്. 2015 ഡിസംബറിലാകും ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Bollywood’s Mr. Perfectionist Aamir Khan has finally geared up for his next film ‘Dangal’, directed by Nitesh Tiwari. After giving a blockbuster hit ‘PK’, Aamir Khan is all set to face camera once again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam