»   » ദീപിക പദുക്കോണ്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ സ്വന്തമാക്കാന്‍ വെറും 1500 രൂപ മതി

ദീപിക പദുക്കോണ്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ സ്വന്തമാക്കാന്‍ വെറും 1500 രൂപ മതി

Posted By:
Subscribe to Filmibeat Malayalam

പ്രശസ്ത ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ സ്വന്തമാക്കണോ..? വലിയ വില കൊടുക്കേണ്ടി വരുമെന്ന് വിചാരിക്കേണ്ട. 1500 രൂപ മുതലുള്ള വസ്ത്രങ്ങള്‍ ദീപിക പദുക്കോണിന്റെ ഡിസൈനില്‍ ലഭിക്കും. ദീപികയുടെ ഓള്‍ എബൗട്ട് യു എന്ന ഫാഷന്‍ ബ്രാന്‍ഡിന്റെ കാര്യമാണ് പറയുന്നത്.

മിന്ത്ര കമ്പനിയുമായി സഹകരിച്ചാണ് ദീപിക ഫാഷന്‍ ലോകത്ത് ചുവടുവെച്ചത്. മിന്ത്ര ആപ്പ് ഉപയോഗിച്ചു മാത്രമേ ദീപിക പദുക്കോണ്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ലഭ്യമാകുകയുള്ളൂ. ദീപിക പദുക്കോണ്‍ ഒമ്പതു മാസത്തോളം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ചെലവഴിച്ചുവെന്നാണ് പറയുന്നത്.

deepikapadukone

ലളിതമായതും എന്നാല്‍ ആകര്‍ഷകത്വവുമുള്ള വസ്ത്രങ്ങളാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1500 രൂപ മുതലുള്ള വസ്ത്രങ്ങളാണ് ലഭ്യമാകുക. 18 മുതല്‍ 35 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങളാണ് ദീപിക ഒരുക്കിയിരിക്കുന്നത്.

രണ്ട് വര്‍ഷത്തിനുള്ള 650 കോടി രൂപയാണ് ഓള്‍ എബൗട്ട് യുവില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ദീപിക പദുക്കോണ്‍ പറയുന്നു. ഫഌപ്കാര്‍ട്ട് കഴിഞ്ഞ വര്‍ഷം മിന്ത്ര ഫാഷന്‍ സ്റ്റോറിനെ സ്വന്തമാക്കിയിരുന്നു.

English summary
Myntra launches Deepika Padukone brand ‘All About You’; prices start Rs 1,500

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam