»   » നിറവയറുമായി ഇങ്ങനെ യോഗ ചെയ്യാൻ പറ്റുമോ? സോഹ അലി ഖാന്റെ ചിത്രങ്ങള്‍ വൈറലാവുന്നു!!!

നിറവയറുമായി ഇങ്ങനെ യോഗ ചെയ്യാൻ പറ്റുമോ? സോഹ അലി ഖാന്റെ ചിത്രങ്ങള്‍ വൈറലാവുന്നു!!!

By: Teresa John
Subscribe to Filmibeat Malayalam

നടി സോഹ അലി ഖാൻ വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമർശനങ്ങള്‍ കേട്ടിരുന്നു. കൂട്ടുകാര്‍ സോഹയ്ക്ക് വേണ്ടി ഒരുക്കിയ ബേബി ഷവര്‍ പാര്‍ട്ടിയില്‍ സാരി ഉടുത്ത് വന്നപ്പോഴായിരുന്നു സോഹയ്ക്ക് പഴി കേൾക്കേണ്ടി വന്നിരുന്നത്. എന്നാൽ ഗർഭിണിയായ നടി നിറവയർ പുറത്ത് കാണിച്ച് യോഗ ചെയ്യുന്ന ചിത്രങ്ങൾ പുറത്ത് വിട്ട് ഞെട്ടിച്ചിരിക്കുകയാണ്.

 soha-ali-khan

ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു സോഹ ആരാധകര്‍ക്ക് വേണ്ടി യോഗ ചെയ്യുന്ന ചിത്രം പങ്കുവെച്ചിരുന്നത്. മഞ്ഞ നിറമുള്ള ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച സോഹയുടെ നിറവയർ പൂർണമായും പുറത്ത് വരുന്ന തരത്തിലായിരുന്നു. ശരീരം പൂർണമായും മറച്ച് സാരി ഉടുത്ത് വന്ന സോഹയ്ക്ക് വിമർശനം കേട്ടിരുന്നപ്പോൾ ഇപ്പോഴുള്ള ചിത്രം ഏത് തരത്തിൽ വിമർശിക്കപ്പെടുമെന്ന് കാത്തിരുന്ന് കാണാം.

ചൂടന്‍ ചിത്രങ്ങളില്‍ നടിമാരെ കടത്തിവെട്ടും സുശാന്ത് സിംഗ്! നഗ്നനാവാന്‍ തനിക്ക് മടിയുമില്ലെന്ന് താരം!

കഴിഞ്ഞ ദിവസം സെയ്ഫ് അലി ഖാൻ കരീന കപൂര്‍ ഫാമിലി നടത്തിയ പാർട്ടിയിൽ പ്രധാന ശ്രദ്ധ കേന്ദ്രം സോഹ ആയിരുന്നു. ബോളിവുഡിലെ പ്രമുഖ താരകുടുംബത്തിലെ അംഗമാണ് സോഹ അലി ഖാൻ നടൻ സെയ്ഫ് അലി ഖാന്റെ സഹോദരിയും നടന്‍ കുനാല്‍ കെമുവിന്റെ ഭാര്യയുമാണ് സോഹ അലി ഖാന്‍.

English summary
Soha Ali Khan flaunts baby bump while doing yoga
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam