»   » വിവാദങ്ങള്‍ കഴിഞ്ഞോ? ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സിന് മകള്‍ പിറന്നു, പേരുമിട്ടു! ഇതാണ് ആ താരപുത്രി..

വിവാദങ്ങള്‍ കഴിഞ്ഞോ? ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സിന് മകള്‍ പിറന്നു, പേരുമിട്ടു! ഇതാണ് ആ താരപുത്രി..

Posted By: Teresa John
Subscribe to Filmibeat Malayalam

സെയ്ഫ് അലി ഖാന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. സെയ്ഫിന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാനും നടന്‍ കുനാല്‍ കെമുവിനും ഒരു പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് താരകുടംബം.

ഷാരുഖ് ഖാന്‍ ഭാര്യയ്ക്ക് സമ്മാനിച്ച സാരിയുടെ വില കേട്ട് ബോളിവുഡ് നടിമാര്‍ വരെ ഞെട്ടി പോയിട്ടുണ്ടാവും

ഗര്‍ഭിണിയായിരിക്കുന്ന സമയത്തും വസ്ത്രധാരണത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നടി സോഹ അലി ഖാന്‍ കേട്ടിരുന്നു. എന്നാല്‍ അതിനെ കാര്യമാക്കാതെ പൂര്‍ണമായ വയര്‍ കാണിച്ച് നടി യോഗ ചെയ്യുന്ന ചിത്രങ്ങളും ആരാധകര്‍ വൈറലാക്കി മാറ്റിയിരുന്നു. ഇപ്പോള്‍ കുഞ്ഞിന്റെ പേര് കുനാല്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

സോഹയും കുനാലും

ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സാണ് സോഹ അലി ഖാനും കുനാല്‍ കെമുവും. ഇരുവരുടെയും ജീവിതത്തില്‍ ഏറ്റവുമധികം സന്തോഷം നല്‍കി ഒരു കുഞ്ഞ് കുറുമ്പി കൂടി താരകുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ്.

പെണ്‍കുഞ്ഞ്

താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞാണ് പിറന്നത്. എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ സോഹയും കുനാലും വലിയ പ്രതീക്ഷയിലായിരുന്നു. മാത്രമല്ല പലതരത്തിലും ഇരുവരും വിവാദങ്ങൡ പെട്ടിരുന്നു.

മകളുടെ പേര് ഇതാണ്

മകള്‍ പിറന്നതിന്റെ പിന്നാലെ കുനാല്‍ മകളുടെ പേരും പുറത്ത് വിട്ടിരിക്കുകയാണ്. ഇനയ നൗമി കെമു എന്നാണ് മകള്‍ക്കിട്ട പേര്. ട്വിറ്ററിലൂടെ കുനാല്‍ തന്നെയാണ് മകളുടെ പേര് ആരാധകര്‍ക്കായി പങ്കുവെച്ചത്.

അവള്‍ സുഖമായിരിക്കുന്നു

നിങ്ങളുടെ എല്ലാം പ്രാര്‍ത്ഥന മൂലം കുഞ്ഞ് ഇനയ സുഖമായിരിക്കുന്നുണ്ടെന്നും എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി പറയുന്നതായും കുനാല്‍ പറഞ്ഞിരുന്നു.

വിവാഹം

2015 ലായിരുന്നു സോഹയും കുനാലും വിവാഹിതരാകുന്നത്. ശേഷം ഇപ്പോഴാണ് ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്. സോഹയുടെ ഗര്‍ഭകാലത്ത് നടിയ്ക്കും സഹോദര പത്‌നി കരീന കപൂറിനെ പോലെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു.

വിവാദങ്ങള്‍

ശരീരം പൂര്‍ണമായും മറച്ച് പിടിച്ച് സാരി ഉടുത്ത് വന്ന സോഹയ്ക്ക് വിമര്‍ശനം കേട്ടിരുന്നു. ഗര്‍ഭിണിയായ സോഹയ്ക്ക് വേണ്ടി കൂട്ടുകാര്‍ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയിരുന്നു. അതിനിടെ പകര്‍ത്തിയ ചിത്രമാണ് വിവാദങ്ങള്‍ വരുത്തി വെച്ചത്.

തൈമൂര്‍ അലി ഖാന്‍

കുഞ്ഞിന് പേരിട്ടതിന് പേരില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ കേട്ടവരായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും. തൈമൂര്‍ അലി ഖാന്‍ എന്ന പേര് പണ്ട് ജീവിച്ചിരുന്ന ദുഷ്ടനായ ചക്രവര്‍ത്തിയുടെ പേരാണെന്നും അത് മാറ്റണമെന്നുമായിരുന്നു പലരുടെയും ആവശ്യം.

English summary
Soha Ali Khan & Kunal Kemmu Are Now Proud Parents Of A Baby Girl

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam