»   » ഗ്ലാമറസ് വേഷം കുഴപ്പമില്ലായിരുന്നു!പട്ടുസാരി ധരിച്ച് പാര്‍ട്ടിക്കെത്തിയ പ്രമുഖ നടിയുടെ അവസ്ഥ കാണാണോ?

ഗ്ലാമറസ് വേഷം കുഴപ്പമില്ലായിരുന്നു!പട്ടുസാരി ധരിച്ച് പാര്‍ട്ടിക്കെത്തിയ പ്രമുഖ നടിയുടെ അവസ്ഥ കാണാണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

വസ്ത്രധാരണത്തിന്റെ പേരില്‍ പലരും ആക്രമിക്കപ്പെടുന്നത് സാധാരണ കാര്യമാണ്. എന്നാല്‍ ശരീരം മുഴുവന്‍ മറക്കുന്ന തരത്തില്‍ സാരി ധരിച്ച നടി സോഹ അലി ഖാന്റെ അവസ്ഥ എന്താണെന്ന് അറിയണോ? പട്ടുസാരി ഉടുത്ത് ഭര്‍ത്താവിന്റെ കൂടെ നില്‍ക്കുന്ന ചിത്രമായിരുന്നു സോഹ ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നത്. എന്നാല്‍ ചിത്രത്തിലെ നടിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

മുതിര്‍ന്ന താരങ്ങളായ സലീം കുമാറും ദിലീപും ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു!

വിവാഹം കഴിക്കാന്‍ പേടിക്കണോ? കാഴ്ച്ചപാട് വ്യക്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട ലിച്ചി!!!

കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ സോഹയ്ക്ക് വേണ്ടി കൂട്ടുകാര്‍ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയിരുന്നു. 'ബലൂണുകളില്ലാതെ എന്ത് ആഘോഷം' എന്ന അടിക്കുറിപ്പോടെയായിരുന്നു നടി ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ പെരുന്നാള്‍ ആശംസകളൊന്നും പങ്കുവെക്കാതെ മോശം വസ്ത്രധാരണമാണ് നടി നടത്തിയതെന്നായിരുന്നു ഒരു കൂട്ടം ആളുകളുടെ കണ്ടു പിടുത്തം.

സോഹ അലി ഖാന്‍

ബോളിവുഡിലെ പ്രമുഖ നടിയാണ് സോഹ അലി ഖാന്‍. സെയ്ഫ് അലി ഖാന്റെ സഹോദരിയും നടന്‍ കുനാല്‍ കെമുവിന്റെ ഭാര്യയുമാണ് സോഹ അലി ഖാന്‍.

ഗര്‍ഭിണിയായ നടി

ഗര്‍ഭിണിയായ സോഹയ്ക്ക് വേണ്ടി കൂട്ടുകാര്‍ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയിരുന്നു. പാര്‍ട്ടിയിലെ കുറച്ച് ചിത്രങ്ങളായിരുന്നു സോഹ ആരാധകര്‍ക്ക് വേണ്ടി ഇന്‍സ്റ്റാഗ്രാമിലുടെ പേസ്റ്റ് ചെയിതിരുന്നത്.

പട്ടു സാരിയില്‍

തലയില്‍ മുല്ല പൂവ് ചൂടി പിങ്ക് നിറത്തിലുള്ള പട്ടു സാരിയായിരുന്നു സോഹ ധരിച്ചിരുന്നത്. മാത്രമല്ല സാരി പുതച്ചാണ് നടി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആ ചിത്രത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ തലപ്പൊക്കുകയായിരുന്നു.

പെരുന്നാളിന് ആശംസകള്‍ പോലുമില്ല

നടിക്കെതിരെ ഉയരുന്ന പ്രധാന ആരോപണങ്ങളിലൊന്ന് ചെറിയ പെരുന്നാളിന് ആശംസകളൊന്നും നടി പറഞ്ഞിരുന്നില്ലെന്നും അതിനൊപ്പം മോശം വസ്ത്രം ധരിക്കുകയും ചെയ്തിരിക്കുന്നു എന്നാണ്.

മുസ്ലിമിന് ചേരുന്ന വേഷമല്ല

സോഹയുടെ വേഷം ഒരു മുസ്ലിമിന് ചേരുന്ന വേഷമല്ലെന്നാണ് പലരുടെയും കണ്ടുപിടുത്തം. എന്നാല്‍ അതിനെ എതിര്‍ത്ത് നടിക്ക് പിന്തുണയുമായി കമന്റ് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്.

സെയ്ഫ് അലി ഖാന്റെ കുടുംബം

വിവാദങ്ങളുടെ കാര്യത്തില്‍ സെയ്ഫ് അലി ഖാന്റെ കുടുംബം മുന്നിലാണ്. മകന് തൈമൂര്‍ എന്ന പേരിട്ടതിന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തൊട്ട് പിന്നാലെയാണ് സഹോദരിയും വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നത്.

പ്രിയങ്കയുടെ വസ്ത്രധാരണം

കഴിഞ്ഞ മാസം നടി പ്രിയങ്ക ചോപ്ര മോദിയെ കാണാന്‍ പോയപ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.

സാനിയ മിര്‍സ

വസ്ത്രധാരണത്തിന്റെ പേരില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടവരുടെ കൂട്ടത്തിലാണ് സാനിയ മിര്‍സ. സാനിയ കളിക്കാന്‍ നേരത്ത് ഉപയോഗിക്കുന്ന വസ്ത്രം മുസ്ലിമിന് ചേരുന്നതല്ലെന്ന് പറഞ്ഞ് മുമ്പ് നിറയെ അധിഷേപങ്ങള്‍ വന്നിരുന്നു.

It isn't a party without balloons 🎈! @khemster2

A post shared by Soha (@sakpataudi) on Jun 27, 2017 at 9:01am PDT

English summary
It’s irrational to call Soha ‘un-Islamic’ because of her sari post, says author Abul Bashar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam