twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടന്‍ രണ്‍ബീര്‍ കപൂറിനെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങള്‍!!

    By Pratheeksha
    |

    ഇന്ന് ബോളിവുഡിലെ തിരക്കേറിയ നടന്മാരിലൊരാളാണ് രണ്‍ബീര്‍ കപൂര്‍. മുന്‍ ബോളിവുഡ് താരങ്ങളായ ഋഷികപൂറിന്റെയും നീതു സിങ്ങിന്റെയും മകനായ രണ്‍ബീറിന് ഒട്ടേറെ ജനപ്രിയ ചിത്രങ്ങളില്‍ നായകനാനാവാനുളള അവസരം ലഭിച്ചിട്ടുണ്ട്.

    രണ്‍ബീറിന്റെ ഒന്നിലധികം പ്രണയ കഥകളും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതാണ്. ബോളിവുഡിലെ 'ലേഡീസ് മാന്‍' എന്നറിയപ്പെടുന്ന രണ്‍ബീറിനെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങളിവയാണ്.

    സിനിമകളോട് ആഭിമുഖ്യം വളര്‍ത്തി

    രണ്‍ബീര്‍ കപൂര്‍

    1982 സപ്തംബര്‍ 29 നു ജനിച്ച രണ്‍ബീര്‍ ഇന്ന് 34 ാം ജ്ന്മദിനം ആഘോഷിക്കുകയാണ്. ബോളിവുഡിലെ സിനിമ കുടുംബത്തിലെ ജനനം ചെറുപ്പം മുതലേ രണ്‍ബീറിനു സിനിമകളോട് ആഭിമുഖ്യം വളര്‍ത്തി.

    ന്യുയോര്‍ക്ക്

    ഫിലീം ഇന്‍സ്‌ററ്യൂട്ടില്‍ പഠനം

    ന്യൂയോര്‍ക്കിലെ ലീ സ്ട്രാസ്‌ബെര്‍ഗ് തിയറ്റര്‍ ,ഫീലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ രണ്‍ബീര്‍ വിദ്യാര്‍ത്ഥിയായിരുന്നു.

    ആ അബ് ലോത്ത് ചലേ

    അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം

    നടനായി ബോളിവുഡിലെത്തുമുന്‍പ് ആ അബ് ലോത്ത് ചലേ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയക്ടറായി രണ്‍ബീര്‍ പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്‍ ഋഷികപൂറായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. തുടര്‍ന്ന് പ്രേം ഗ്രന്ഥ്, ബ്ലാക്ക് എന്നീ ചലച്ചിത്രങ്ങളുടെയും സഹ സംവിധായകനായി.

    സാവരിയ

    ആദ്യ ബോളിവുഡ് ചിത്രം

    സഞ്ജയ് ലീല ബന്‍സാലിയുടെ സാവരിയ ആയിരുന്നു രണ്‍ബീറിന്റെ ആദ്യ ബോളിവുഡ് ചിത്രം. മികച്ച പുതുമുഖ നടനുളള അവാര്‍ഡ് ഈ ചിത്രത്തിലൂടെ രണ്‍ബീറിനു ലഭിച്ചു.

    ബിപാഷ ബസുവും ദീപിക പദുകോണും

    ബച്ച്‌ന ഹസീനൊ

    പിന്നീട് രണ്‍ബീര്‍ അഭിനയിച്ചത് ബച്ച്‌ന എ ഹസീന എന്ന ചിത്രത്തിലായിരുന്നു. ബിപാഷ ബസുവും ദീപിക പദുകോണുമായിരുന്നു ഇതിലെ നായികമാര്‍

    അജബ് പ്രേം കി ഗസബ് കഹാനി, രാജനീതി

    രണ്‍ബീര്‍ ചിത്രങ്ങള്‍

    വേക്ക് അപ് സിദ്ധ് , അജബ് പ്രേം കി ഗസബ് കഹാനി, രാജനീതി, അഞ്ജാന അഞ്ജാനീ ,റോക്ക് സ്റ്റാര്‍ ,ബര്‍ഫി, യെ ജവാനി ഹെ ദിവാനി തുടങ്ങി രണ്‍ബീര്‍ അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    താരതമ്യം ചെയ്യല്‍

    നടനെന്ന നിലയില്‍ രണ്‍ബീര്‍ പറയുന്നത്

    നടനെന്ന നിലയില്‍ മറ്റു നടന്മാരുമായി താരതമ്യം ചെയ്യുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ലഭിക്കുന്ന ജോലി നന്നായി ചെയ്യുകയാണ് എന്നതാണ് തന്റെ പോളിസിയെന്നുമാണ് രണ്‍ബീര്‍ പറയുന്നത് .

    ഓസ്‌കാര്‍

    ബര്‍ഫി ഓസ്‌കാറിലേയ്ക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടു

    രണ്‍ബീര്‍ കപൂര്‍ നായകനായ ബര്‍ഫി മികച്ച വിദേശ ഭാഷ ചിത്രമെന്ന കാറ്റഗറിയില്‍ ഓസ്‌കാര്‍ അവാര്‍ഡിനു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു

    ബോംബെ വെല്‍വെറ്റ്

    പരാജയപ്പെട്ട പടം

    രണ്‍ബീര്‍ മുഖ്യവേഷത്തിലെത്തിയ ബോംബെ വെല്‍വെറ്റ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രമാണ്.

    തമാശ

    ഒടുവില്‍ റിലീസ് ആയ രണ്‍ബീര്‍ ചിത്രം

    സിദ്ധാര്ത്ഥ റോയ് കപൂര്‍ സംവിധാനം ചെയ്ത തമാശ എന്ന ചിത്രത്തിലാണ് രണ്‍ബീര്‍ ഒടുവില്‍ അഭിനയിച്ചത്. ദീപികയായിരുന്നു നായിക.

    യെ ദില്‍ ഹെ മുഷ്‌ക്കില്‍ ,ജഗ്ഗാ ജാസൂസ്

    പുറത്തിറങ്ങാനുളള രണ്‍ബീര്‍ ചിത്രങ്ങള്‍

    യെ ദില്‍ ഹെ മുഷ്‌ക്കില്‍ ,ജഗ്ഗാ ജാസൂസ് എന്നിവയാണ് രണ്‍ബീറിന്റെതായി അടുത്തു റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍

    ദീപിക ,സോനം കപൂര്‍

    ലേഡീസ് മാന്‍

    ഓണ്‍സ്‌ക്രീനിനു പുറത്ത് ഒട്ടേറെ പ്രണയകഥകളിലെ നായകനായിരുന്നു രണ്‍ബീര്‍. ദീപിക ,സോനം കപൂര്‍, അവന്തിക മാലിക്, കത്രീന കൈഫ് ,നന്ദിത മഹ്താനി തുടങ്ങിയവരുമായി രണ്‍ബീര്‍ പ്രണയത്തിലായതും വേര്‍പിരിഞ്ഞതുമെല്ലാം വാര്‍ത്തയായിരുന്നു. നടന്‍ കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസനുമായി പ്രണയത്തിലാണെന്ന വാര്‍ത്തായായിരുന്നു ഒടുവിലത്തേത്.

    പെപ്‌സി

    ബ്രാന്‍ഡ് അംബാസിഡര്‍

    പെപ്‌സി , പാനാസോണിക്, തുടങ്ങിയവയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് രണ്‍ബീര്‍.

    രണ്‍ബീറിന്റെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

    English summary
    some facts about bollywood actor ranbir kapoor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X