താന്‍ ഭക്ഷണപ്രിയയാണെന്നും ശരീരത്തെ കുറിച്ച് ബോധവതിയല്ലെന്നും പ്രശസ്ത നടി !!
ഇന്ന് ബോളിവുഡിലെ തിരക്കേറിയ നടിമാരിലൊരാളാണ് മുന്‍ താരങ്ങളായ ശത്രുഘ്‌നന്‍ സിന്‍ഹയുടെയും പൂനത്തിന്റെയും മകളായ സോനാക്ഷി സിന്‍ഹ. 2010 ല്‍ ദബാംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സോനാക്ഷി പിന്നീട് റൗഡി റാത്തോര്‍, തോവര്‍ ,അകിര എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
അകിരയില്‍ സോനാക്ഷി ചെയ്ത ആക്ഷന്‍ റോള്‍ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. തന്റെ ശരീരപ്രകൃതി പരിഗണിച്ചാണ് സംവിധായകര്‍ കനിക്കു റോളുകള്‍ നല്‍കുന്നതെന്നു സോനാക്ഷി പറയുന്നു. അതു താന്‍ തിരുത്താനൊന്നും പോവുന്നില്ലെന്നും താന്‍ ഭക്ഷണപ്രിയയാണെന്നുമാണ് നടി പറയുന്നത്.

ഭക്ഷണത്തോടൊപ്പം വ്യായാമം ചെയ്യുന്നതിനും പ്രാധാന്യം നല്‍കുമെന്നുമാത്രം. താന്‍ ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവോ അതില്‍ നിന്ന് തത്ക്കാലം മാറാന്‍ ഉദ്ദേശമില്ല. മാത്രമല്ല ആളുകള്‍ എന്തുപറഞ്ഞാലും താനത് മുഖവിലക്കെടുക്കില്ലെന്നും നടി പറയുന്നു


Click it and Unblock the Notifications











