»   »  ചിത്രീകരണത്തിന് ശേഷം സോനാക്ഷി സിന്‍ഹയെ കുറിച്ച് സംവിധായകന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണത്തിന് ശേഷം സോനാക്ഷി സിന്‍ഹയെ കുറിച്ച് സംവിധായകന്റെ വെളിപ്പെടുത്തല്‍

Posted By:
Subscribe to Filmibeat Malayalam

സോനാക്ഷി സിന്‍ഹയെയും കനാന്‍ ഖില്ലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സുന്‍ഹില്‍ സിപ്പി സംവിധാനം ചെയ്യുന്ന ചിത്രമാണ് നൂര്‍. ഏപ്രില്‍ 21ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രീകരണത്തിന് ശേഷം സംവിധായകന്‍ സുന്‍ഹില്‍ സിപ്പി നായിക സോനാക്ഷി സിന്‍ഹയെ കുറിച്ച് തുറന്ന് പറയുകയുണ്ടായി. ഷൂട്ടിങ് സെറ്റില്‍ നിന്ന് തനിയ്ക്കുണ്ടായ അനുഭവമാണ് സംവിധായകന്‍ പറഞ്ഞത്.

സെറ്റിലെ നടിയുടെ പെരുമാറ്റത്തെ കുറിച്ചാണ് സംവിധായകന്‍ തുറന്ന് പറഞ്ഞത്. ഒരു വിചിത്ര സ്വഭാവക്കാരിയാണ് നടി. ഒത്തിരി തമാശകള്‍ പറയും. എന്നാല്‍ ജോലിയുടെ കാര്യത്തില്‍ നടി സീരിയസാണെന്നും സംവിധായകന്‍ പറഞ്ഞു. സബ ഇംത്യാസിന്റെ ' കറാച്ചി യു ആര്‍ കില്ലിങ് മീ' നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നോവലിലെ നൂര്‍ എന്ന കഥാപാത്രത്തെയാണ് സോനാക്ഷി അവതരിപ്പിക്കുന്നത്.

15-sonakshi-sinha

സോനാക്ഷി സിന്‍ഹയെയാണ് ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത്. നടി ആ റോള്‍ വളരെ ആത്മാര്‍ത്ഥതയോടെ ചെയ്തുവെന്ന് സംവിധായകന്‍ സുന്‍ഹില്‍ സിപ്പി പറയുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു ചിത്രമാണ് നൂര്‍. ചിത്രത്തിലെ ഓരോ കഥാപാത്രവും വ്യത്യസ്തമാണെന്ന് സംവിധായകന്‍ പറഞ്ഞു.

English summary
Sonakshi Sinha Has Tremendous Range: Noor Director

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam