»   » നടി സോനാക്ഷി സിന്‍ഹയെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങള്‍ !!

നടി സോനാക്ഷി സിന്‍ഹയെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങള്‍ !!

By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡിലെ തിരക്കേറിയ നടിയാണ് സോനാക്ഷി സിന്‍ഹ. സോനാക്ഷിയുടെ ആക്ഷന്‍ ചിത്രം അക്കീര സപ്തംബര്‍ രണ്ടിനു പ്രദര്‍ശനത്തിനെത്തുകയാണ്. മുന്‍ ബോളിവുഡ് താരങ്ങളായ ശത്രുഘ്‌നന്‍ സിന്‍ഹയുടെയും പൂനത്തിന്റെ മകളാണീ നടി. അഭിനവ കശ്യപ് സംവിധാനം ചെയ്ത ദബാംഗാണ് സോനാലിയുടെ കരിയറിനെ മാറ്റി മറിച്ച ചിത്രം.

സല്‍മാന്‍ഖാന്‍ നായകനായ ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. ഈയിടെ സോനാക്ഷി വിവാഹിതയാവാന്‍ പോകുന്നുവെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നടി അതു നിഷേധിച്ചു. സോനാക്ഷിയെ കുറിച്ച് നിങ്ങളറിയാത്ത ചില കാര്യങ്ങളിതാ....

ഫാഷന്‍ ഡിസൈനര്‍

ഫാഷന്‍ രംഗത്തോടുളള തന്റെ പ്രിയം നടി തുറന്നു പറഞ്ഞതാണ്. അഭിനയ ത്തോടൊപ്പം ഫാഷന്‍ ഡിസൈനര്‍ രംഗത്തേക്കു കൂടി പ്രവേശിക്കാനുളള ഒരുക്കത്തിലാണ് താരം.

ഫോഴ്‌സ് 2

അക്കീരയ്ക്കു പുറമേ അഭിനനയ് ഡിയോ സംവിധാനം ചെയ്യുന്ന ഫോഴ്സ് 2 ആണ് റീലീസിങ് കാത്തിരിക്കുന്ന അടുത്ത സോനാക്ഷി ചിത്രം. ജോണ്‍ എബ്രഹാമാണ് ചിത്രത്തിലെ നായകന്‍. സോനാക്ഷി മുഖ്യ റോളിലെത്തുന്ന ഈ ചിത്രം നവംബറില്‍ റിലീസ് ചെയ്യും.

അക്ഷയ് കുമാറിന്റെ പ്രശംസ

അക്കീരയില്‍ നടിയുടെ പ്രകടനം തകര്‍പ്പനായിരിക്കുമെന്ന് നടന്‍ അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തിരുന്നു. അക്കീരയില്‍ സോനാക്ഷിയുടെ റോളിനെ കുറിച്ച് അക്ഷയ് പറഞ്ഞത് ഏതൊരു ഇന്ത്യന്‍ സ്ത്രീയ്ക്കും ഇങ്ങനെയാവാന്‍ കഴിയും എന്നാണ്.

വിജയത്തിന്റെ കടപ്പാണ്

ബോളിവുഡില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന നടി സോനാക്ഷി പറയുന്നത് ചലച്ചിത്രമേഖലയില്‍ തന്റെ വിജയത്തിനു കടപ്പാട് നടന്‍ സല്‍മാന്‍ ഖാനോടും അര്‍ബാസ് ഖാനോടുമാണെന്നാണ്. ദബാംഗ് റീലീസായി അഞ്ച് വര്‍ഷത്തിനുള്ളില്‍ കരിയറില്‍ മികച്ച ഓഫറുകളാണ് ലഭിച്ചതെന്നും നടി പറയുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം പങ്കാളിയായതിന് നന്ദി എന്നാണ് നടി ട്വിറ്ററില്‍ കുറിച്ചത്.

നടനെ വിവാഹം കഴിക്കില്ലെന്നു നടി

സോനാക്ഷിയെ നടന്‍ അര്‍ജുന്‍ കപൂറുമായി ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് നടന്മാരെ ജീവിത പങ്കാളിയാക്കില്ലെന്നു നടി തുറന്നടിച്ചത്. നടന്മാര്‍ സങ്കീര്‍ണ്ണമായ മാനസികാവസ്ഥയുള്ളവരാണെന്നും അവരെ മനസ്സിലാക്കാന്‍ പ്രയാസമാണെന്നുമാണ് സോനാക്ഷി പറഞ്ഞത്

ബിക്കിനി ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല

ഒരു അഭിമുഖത്തിലാണ് ബിക്കിനി ധരിക്കാന്‍ തനിക്ക് ഇഷ്ടമില്ലെന്നു നടി പറഞ്ഞത്.

English summary
few Interesting facts about the atcress Sonakshi Sinha
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam