»   » ഒകെ കണ്‍മണി ഹിന്ദി പതിപ്പില്‍ വരുണും ആലിയയും ഇല്ല

ഒകെ കണ്‍മണി ഹിന്ദി പതിപ്പില്‍ വരുണും ആലിയയും ഇല്ല

Posted By:
Subscribe to Filmibeat Malayalam

മണിരത്‌നം സംവിധാനം ചെയ്ത തമിഴ് ചിത്രം ഓകെ കണ്‍മണി ഹിന്ദി പതിപ്പില്‍ ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനുമായി ആദിത്യാ റോയ് കപൂറും സോനാക്ഷി സിന്‍ഹയും എത്തുന്നു

നേരത്തെ ആലിയാ ഭട്ടും വരുണ്‍ ധവാനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മറ്റ് സിനിമകളിലെ തിരക്ക് മൂലം ഇവരുടെ ഡെയ്റ്റ് കിട്ടിയില്ല.

sonakshiadithya.jpg

അതിനാലാണ് ആദിത്യാ റോയ് കപൂറിനെയും സോനാക്ഷി സിന്‍ഹയെയും കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് . മണിരത്‌നത്തിന്റെ സുഹൃത്തും ശിഷ്യനുമൊക്കെയായ ഷാദ് അലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കില്‍ ദില്‍ ന്റെ സംവിധായകനാണ് ഷാദ് അലി. ആദിത്യാ റോയ് കപൂറും സോനാക്ഷി സിന്‍ഹയും ആദ്യമായിട്ടാണ് ഒരു ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങളായി ഒരുമിക്കുന്നത്.

English summary
The makers of the Hindi remake of Mani Ratnam's superhit "OK Kanmani" have reportedly decided to cast Sonakshi Sinha and Aditya Roy Kapur as the lead pair in the flick

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam